Tuesday, November 21, 2017 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 10.27 AM

അവള്‍ ഈ ലോകത്ത് തന്നെ: വിഷം കഴിച്ച് ആത്മഹത്യ ചെയ്ത പെണ്‍കുട്ടി മരിച്ചു, അവയവദാനത്തിലൂടെ രക്ഷിച്ചത് രണ്ടു ജീവനുകള്‍

Delhi girl, Suicide,  Donate her Organs

ജീവിതം അവസാനിപ്പിച്ച ലോകത്ത് അവള്‍ ഇനിയും പ്രകാശിക്കും. ആത്മഹത്യ ചെയ്ത പെണ്‍കുട്ടി പുതുജീവന്‍ നല്‍കിയത് രണ്ടു പേര്‍ക്ക്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദില്ലി സ്വദേശി ശകുന്തളയെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പെണ്‍കുട്ടി കീടനാശിനി കഴിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശകുന്തളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

വിഷം കഴിച്ച മരിച്ചയാളില്‍ നിന്ന് അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയ കരമായി നടന്നത് ലോകത്തിലെ തന്നെ ആദ്യമാണെന്ന് സഫര്‍ജങ്ങ് ആശുപത്രിയിലെ പ്രൊഫസറും, നാഡീരോഗ വിദഗ്ദനുമായ ഡോ. അനൂപ് കുമാര്‍ വ്യക്തമാക്കുന്നു.

അവയവദാനത്തിന് പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ആശുപത്രി അധികൃതര്‍ സമീപിക്കുകയായിരുന്നു. എന്നാല്‍ ദുരന്തത്തിന്റെ ആഘാതത്തിലും വൃക്ക നല്‍കാന്‍ ആ മാതാപിതാക്കള്‍ സമ്മതം മൂളി. മൂപ്പതൊമ്പതുകാരിയാണ് വൃക്ക സ്വീകരിച്ചവരില്‍ ഒരാള്‍. സഫ്ദര്‍ജങ് ആശുപത്രിയില്‍ ശസ്ത്രി്രകയ വിജയകരമായി പൂര്‍ത്തിയാക്കി.

റാം മനോഹര്‍ ആശുപത്രിയില്‍ വെച്ചാണ് രണ്ടാമത്തെ വൃക്ക മാറ്റിഠവെയ്ക്കല്‍ നടന്നത്. ഹൃദയം മാറ്റിവെയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. മകളെ നഷ്ടപ്പെട്ട ആഘാതത്തിലും അവളിലൂടെ രണ്ടുപേര്‍ ജീവിക്കുന്ന്തില്‍ അഭിമാനമുണ്ടെന്ന് ശകുന്തളയുടെ അച്ഛന്‍ പറഞ്ഞു. അവള്‍ എന്നും ക്ലാസില്‍ ഒന്നാമതായിരുന്നു. അവളിലൂടെ ഒരു ദിവസം അഭിമാനം വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നതിലും. അത് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞതിന് ശേഷമായി എങ്കിലും ആ ദുഖത്തിനിടയിലും അഭിമാനിക്കുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW