Saturday, February 17, 2018 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 10.04 AM

കുടുംബ വഴക്കിനിടെ അച്ഛന്‍ മകനെ വെട്ടിക്കൊന്നു: മദ്യലഹരിയില്‍ മുറിവിന്റെ ഗൗരവം അറിഞ്ഞില്ല

uploads/news/2017/09/143091/stabbed-to-death.jpg

ഷൊര്‍ണൂര്‍: തൃത്താലയില്‍ കുടുംബ വഴക്കിനിടെ മകനെ പിതാവ് വെട്ടിക്കൊന്നു. വട്ടോളികുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരിയാണ് മകനായ റിയാസിനെ വെട്ടിക്കൊന്നത്.

മദ്യപിച്ചെത്തിയ ഇരുവരും വഴക്കിടുകയായിരുന്നു ഇതിനിടെ മുഹാരി റിയാസിനെ വെട്ടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മദ്യ ലഹരിയില്‍ വെട്ടിയതിനാല്‍ ഇരുവര്‍ക്കും മുറിവിന്റെ ഗൗരവം മനസ്സിലായിരുന്നില്ല.

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും. അതിനാല്‍ ഇതാരും ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരം വെളുത്തപ്പോള്‍ രക്തം വാര്‍ന്ന് റിയാസ് മരിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.

മരിച്ച റിയാസിന് ഭാര്യയുടെ രണ്ട് മക്കളുമുണ്ട്. മകന്‍ മരിച്ചതോടെ മുഹാരി ഒളുവിലാണ്. പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ads by Google
TRENDING NOW