Saturday, May 19, 2018 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Sep 2017 08.50 AM

സ്വന്തമായി രൂപകല്‍പ്പന ചെയ്ത കള്ള അറകളോടു കൂടിയ ആഢംബര വീടുകള്‍, 80 ഏക്കര്‍ റബര്‍ തോട്ടം, പെടോള്‍ പമ്പും, ദാനശീലവുമുള്ള മാന്യനായ കോടീശ്വരന്‍: തൊഴില്‍ മോഷണം

Thief Muhammed,Custody,  Kozhikodu

കോഴിക്കോട്: വസ്തു കച്ചവട ബ്രോക്കറായി നാട്ടിലും, സംസ്ഥാനത്ത് പലയിടങ്ങളിലും ചുറ്റിത്തിരിയുന്ന കണ്ണൂര്‍ ആലക്കോട് കുട്ടാപറമ്പ് മുഹമ്മദ് എന്ന ദാനശീലനായ കോടീശ്വരന്‍ നാട്ടുകാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. പോലീസ് എണ്ണമറ്റ മോഷണങ്ങള്‍ ചുമത്തി മുഹമ്മദ് എന്നയാളെ പോലീസ് പിടികൂടുന്നതു വരെ.

കാരന്തൂരില്‍ നിന്ന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.പി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഹമ്മദ് എന്ന കോടീശ്വരനെ പൊക്കുന്നതോടെയാണ് പുറം ലോകത്തെ ഞെട്ടിക്കുന്ന കള്ളക്കഥ അഴിഞ്ഞുവീണത്.

നാട്ടില്‍ രണ്ടു കോടിയോളം രൂപ വില വരുന്ന രണ്ടു വീടുകള്‍ സ്വന്തം. താമസിക്കുന്ന ആഢംബര വീടുകളില്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് കള്ള അറകളോടെകൂടി കെട്ടിയുയര്‍ത്തിയതാണ്. നല്ല മോഡല്‍ വാഹനങ്ങളും, 80 ഏക്കര്‍ റബര്‍ തോട്ടം, പെട്രോള്‍ പമ്പ് തുടങ്ങിയവയും സ്വന്തമായി ഇയാള്‍ക്കുണ്ട്. കോടികളുടെ ആസ്തി ഇയാള്‍ മോഷണ മുതലുകള്‍ വിറ്റുണ്ടാക്കിയതാണെന്നാണ് പോലീസ് നിഗമനം.

നാട്ടില്‍ നിന്ന് വാഹനത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി ട്രെയിനില്‍ കോഴിക്കോട്ടെത്തി റോഡരികിലെ ആളുള്ള വീടുകളാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. മറ്റു പല മോഷ്ടാക്കളും ഒഴിഞ്ഞ വീടുകള്‍ നോട്ടമിടുമ്പോള്‍ ഇയാള്‍ക്ക് പ്രിയം ആളുകള്‍ ഏറെയുള്ള വീടുകളാണ്. ഇത്തരം വീടുകളില്‍ കയറിയാല്‍ ശബ്ദം കേട്ടാലും അടുത്ത മുറികളില്‍ നിന്ന് ആണെന്ന് വീട്ടുകാര്‍ തെറ്റിദ്ധരിക്കുകയും സംശയിക്കുകയില്ലാ എന്നുമാണ് ഇയാളുടെ പക്ഷം. അബദ്ധത്തില്‍ വീട്ടുകാര്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ചാല്‍ വീടിനു പിറകിലൂടെ ഇറങ്ങി പോലീസുകാരും, അടുത്ത വീട്ടുകാരും ഇങ്ങോട്ട് എത്തുമ്പോള്‍ ആ സമയം ഇയാള്‍ മറ്റു വീടുകളില്‍ കയറി ആവശ്യത്തിന് സ്വന്തമാക്കിയിട്ടുണ്ടാവും.

നൂറിലേറെ തെളിയിക്കപ്പെടാത്ത മോഷണങ്ങള്‍ ഇയാള്‍ നടത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഇതില്‍ മുപ്പതോളം മോഷണങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. കുന്നമംഗലം, ചേവായൂര്‍, പോലീസ് സ്‌റ്റേഷന്‍ പരിധിയിലും, മുക്കം, താമരശേരി, എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളും നടത്തിയിട്ടുണ്ട്.

പോലീസ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 25 പവനോളം ആഭരണങ്ങള്‍, മൂന്നു റാഡോ ഉള്‍പ്പെടെ നിരതവധി വാച്ചുകള്‍, ടാബ്, വെള്ളി ആഭരണങ്ങള്‍, പണം തുടങ്ങിയവയും, അതോടൊപ്പം, വാച്ചുകളും, 20 രൂപയുടെ പൊട്ടിക്കാത്ത നോട്ടുകെട്ടുകളും ഇയാള്‍ കഴിഞ്ഞ ദിവസം മോഷ്ടിച്ചതാണ്. ആറടിയലധികം ഉയരമുള്ള മോഷ്ടാവിനെക്കുറിച്ച് മോഷണം നടന്ന വീടുകളിലെ സ്ത്രീകള്‍ നല്‍കിയ സൂചനകളാണ് മാന്യനായ കോടീശ്വരനായ മുഹമ്മദിലേയ്ക്ക് എത്തിയത്. 2009 ല്‍ ഇയാളെ പിടികൂടിയതിനുശേഷം പിന്നീട് ഇപ്പോളാണ് പോലീസ്‌ള വലയിലാകുന്നത്.

ഒറ്റയ്ക്കാണ് കോടീശ്വരന്റെ മോഷണ തൊഴില്‍, മാത്രമല്ല ഒരു സൂചനയും നല്‍കാതിരിക്കാന്‍ മൊബൈല്‍ ഫോണും ഇയാള്‍ ഉപയോഗിക്കില്ല. അതിനാല്‍ ഇയാളെ കുടുക്കാന്‍ പോലീസ് വെള്ളംകുടിച്ചു വരുകയായിരുന്നു. എന്നാല്‍ ഇയാള്‍ സ്വന്തം നാട്ടില്‍ നിന്ന് ഒരു മോഷണം പോലും നടത്തിയിട്ടില്ല. സിസിടിവികളിലോ ഇയാളുടെ ചിത്രം ഇതുവരെ പതിഞ്ഞിട്ടില്ല. എന്നതും പോലീസിനെ വലച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW