Tuesday, September 12, 2017 Last Updated 0 Min 33 Sec ago English Edition
Todays E paper
Monday 04 Sep 2017 01.38 AM

ഓര്‍മ്മകളുടെ ഓണത്തിളക്കം മായാതെ: ചെറുപ്പത്തിന്‍െ്‌റ പ്രസരിപ്പില്‍ കൊച്ചുമക്കള്‍ക്കൊപ്പം 107-ാം ഓണമുണ്ണാന്‍ പാര്‍വതിയമ്മ

107 th age old, Paarvathi Amma, Onam memories

പൊന്‍കുന്നം: പാര്‍വതിയമ്മയുടെ ഓണം ഓര്‍മകള്‍ക്ക്‌ 107 വര്‍ഷത്തിന്റെ തിളക്കം. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ഓണമാഘോഷിക്കുകയാണ്‌ ഈ മുത്തശി. ഓണാഘോഷത്തിനു പഴയ പൊലിമയില്ലെന്നു മാത്രമാണ്‌ ഇളങ്ങുളം അക്കാട്ടുകുന്ന്‌ കിഴക്കേതയ്യില്‍ പരേതനായ കുമാരന്റെ (കുമാരു) ഭാര്യയായ പാര്‍വതിയമ്മയുടെ പരാതി.

ജ്യോതിഷപണ്ഡിതനും വൈദ്യനും സര്‍പ്പംതുള്ളല്‍ കലാകാരനുമായ കുമാരു 40 വര്‍ഷം മുമ്പ്‌ മരിച്ചു. ആനിക്കാട്‌ മറ്റപ്പള്ളില്‍ ഉറുമ്പില്‍ കുടുംബാംഗമായ പാര്‍വതിയുടെ 17-ാം വയസിലായിരുന്നു വിവാഹം. വാഹനം ഇല്ലാത്തതിനാല്‍ ഇളങ്ങുളത്തു നിന്ന്‌ എട്ടു കി.മീ. നടന്നാണ്‌ വരനും സംഘവും വിവാഹത്തിനെത്തിയത്‌. വിവാഹസദ്യ കൂടാതെ വരന്റെ വീട്ടില്‍ സംഘം തിരിച്ചെത്തിയപ്പോഴും സദ്യയുണ്ടായിരുന്നു.

107-ലും കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത ജീവിതമാണ്‌ പാര്‍വതി നയിക്കുന്നത്‌. കാഴ്‌ചയ്‌ക്കും കേള്‍വിക്കും അല്‍പം കുറവുണ്ടെന്നു മാത്രം.
എരിവില്ലാത്ത മിക്‌സ്‌ചറാണ്‌ ഏറെ ഇഷ്‌ടപ്പെട്ട ഇടവേളഭക്ഷണം. മധുരപലഹാരങ്ങളും കിഴങ്ങുവര്‍ഗങ്ങളും ഇഷ്‌ടമാണ്‌. ആശുപത്രികള്‍ കുറവായിരുന്ന കാലത്ത്‌ നാട്ടിലെ അറിയപ്പെടുന്ന വയറ്റാട്ടിയായിരുന്നു പാര്‍വതിയമ്മ. കോട്ടയം കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, ഇടുക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവശുശ്രൂഷാ സഹായിയായി പോകാറുണ്ടായിരുന്നു.ആറു മക്കളാണു പാര്‍വതിയമ്മയക്ക്‌. കൂരാലിയില്‍ തയ്യല്‍ തൊഴിലാളിയായ സുകുമാര ഗണകന്‍, ഗോപി (പീരുമേട്‌), രാധാകൃഷ്‌ണന്‍ (സത്രം, വണ്ടിപ്പെരിയാര്‍), സുമതി (ബന്തടുക്ക), പരേതരായ ചെല്ലമ്മ, പുരുഷന്‍ എന്നിവരാണു മക്കള്‍. വണ്ടിപ്പെരിയാറില്‍ രാധാകൃഷ്‌ണനൊപ്പം താമസിച്ചിരുന്ന പാര്‍വതി രണ്ടു മാസമായി കൂരാലിയില്‍ സുകുമാരനൊപ്പമാണ്‌ താമസം.

Ads by Google
Advertisement
LATEST NEWS
TRENDING NOW