Monday, September 04, 2017 Last Updated 1 Min 47 Sec ago English Edition
Todays E paper
Monday 04 Sep 2017 01.12 AM

ബി.ഡി.എസ്‌. സ്‌പോട്ട്‌ അഡ്‌മിഷന്‍: ഒന്നാംഘട്ടം പൂര്‍ത്തിയായി

uploads/news/2017/09/142964/v2.jpg

തിരുവനന്തപുരം: ബി.ഡി.എസ്‌. കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട്‌ അഡ്‌മിഷന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. സര്‍ക്കാര്‍/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ മുഴുവന്‍ മെറിറ്റ്‌/ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളും സ്‌പോട്ട്‌ അഡ്‌മിഷനില്‍ നികത്തി.
കണ്ണൂര്‍ പരിയാരം ഡെന്റല്‍ കോളജ്‌, കൊല്ലം അസീസിയ ഡെന്റല്‍ കോളജ്‌, വര്‍ക്കല ശ്രീ ശങ്കരാ ഡെന്റല്‍ കോളജ്‌, തിരുവല്ല പുഷ്‌പഗിരി ഡെന്റല്‍ കോളജ്‌ എന്നീ സ്വാശ്രയ കോളജുകളിലായി ആകെ 26 എന്‍.ആര്‍.ഐ സീറ്റുകള്‍ ഒഴിവുണ്ട്‌. ഈ സീറ്റുകള്‍ നികത്തുന്നതിനുള്ള സ്‌പോട്ട്‌ അഡ്‌മിഷന്‍ എട്ടിനു രാവിലെ 10 നു തിരുവനന്തപുരം ശാന്തി നഗറിലെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസില്‍ നടത്തും.
നിലവില്‍ എം.ബി.ബി.എസ്‌/ബി.ഡി.എസ്‌ കോഴ്‌സുകളില്‍ പ്രവേശനം നേടിയവരെ ഈ സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുപ്പിക്കുന്നതല്ല. ടി.സിയും വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ രേഖകളും നിശ്‌ചിത ഫീസ്‌ തുകയ്‌ക്കുളള ഡിമാന്റ്‌ ഡ്രാഫ്‌റ്റും ഹാജരാക്കുന്നവരെ മാത്രമേ സ്‌പോട്ട്‌ അഡ്‌മിഷനില്‍ പങ്കെടുപ്പിക്കുകയൂളളൂ. വിദ്യാര്‍ത്ഥികള്‍ വിജ്‌ഞാപനങ്ങള്‍ക്കും പത്രക്കുറിപ്പുകള്‍ക്കുമായി പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

Ads by Google
Monday 04 Sep 2017 01.12 AM
YOU MAY BE INTERESTED
TRENDING NOW