Monday, January 22, 2018 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 09.42 AM

ഷവോമി റെഡ്മി നോട്ട് 4 എ ലേക്ക് ബ്ലൂ പതിപ്പ് പുറത്തിറക്കി

Xiaomi Redmi

ഷവോമി റെഡ്മി നോട്ട് 4 എ സ്പെഷ്യല്‍ പതിപ്പ് പുറത്തിറങ്ങി. ലേക്ക് ബ്ലൂ നിറത്തിലുള്ള ഫോണാണ് പുറത്തിറക്കിയത്. സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് കീഴില്‍ ഷവോമിയുടെ ബെംഗളൂരു തടാക സംരക്ഷണത്തിനായുള്ള ' വേക്ക് ദി ലേക്ക് ' പരിപാടിയുടെ ഭാഗമായാണ് ഷവോമി നീലനിറത്തില്‍ ഒരു ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 4 ഉച്ചയ്ക്ക് 12 മണിമുതല്‍ ഫ്ലിപ്കാര്‍ട്ടിലും ഷവോമിയുടെ വെബ്സൈറ്റിലും എംഐ ഹോം സ്റ്റോറുകളില്‍ നിന്നും മറ്റ് സഹസ്ഥാപനങ്ങളില്‍ നിന്നും ഫോണ്‍ ലഭ്യമാവും. 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഈ ഫോണിനുള്ളത്.

രാജ്യത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഷവോമിയുടെ മോഡലാണ് റെഡ്മി നോട്ട് 4. ഇന്ത്യന്‍ വിപണിയിലിഡറക്കി ആറ് മാസത്തിനുള്ളില്‍ 50 ലക്ഷം ഫോണുകളാണ് വിറ്റഴിച്ചത്. ഫോൺ സ്റ്റോറേജ് വ്യത്യാസമുള്ള മൂന്ന് റെഡ്മി നോട്ട് 4 പതിപ്പുകളാണ് ഷവോമി പുറത്തിറക്കിയിട്ടുള്ളത്. 2ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡലിന് 9,999 രൂപയാണ് വില. 3ജിബി റാമും 32 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണാണ് മറ്റൊന്ന്. 10,999 രൂപയാണ് ഈ മോഡലിന്റെ വില. 4ജിബി റാമും 64 ജിബിയുമുള്ള മോഡലിന്റെ വില 12,999 രൂപയാണ്. 5.5 ഇഞ്ച് ഫുൾ എച്.ഡി ഡിസ്പ്ലേ, ആൻഡ്രോയിഡ് മാർഷ്മാള്ളോ, 4100 mAh ബാറ്ററി, ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.

Ads by Google
Sunday 03 Sep 2017 09.42 AM
YOU MAY BE INTERESTED
TRENDING NOW