Tuesday, June 19, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.44 AM

ഓണത്തല്ല്‌ @ ക്ലൈമാക്‌സ് : ആരാകും സ്‌റ്റാര്‍

uploads/news/2017/09/142755/sun6.jpg

തിരുവോണം എത്തും മുമ്പേ തിയറ്ററുകളില്‍ ഓണ ചിത്രങ്ങള്‍ റിലീസായതിനാല്‍ സിനിമകള്‍ തമ്മിലുള്ള ഓണത്തല്ലിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പേ കേളികൊട്ട്‌ ഉയര്‍ന്നിരുന്നു. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മുട്ടിക്കും ഒപ്പം തോളോട്‌ തോള്‍ ചേര്‍ന്ന്‌ പോരാടാന്‍ നെഞ്ചുംവിരിച്ച്‌ യൂത്ത്‌ ഐക്കണുകളായ പൃഥ്വിരാജും നിവിന്‍ പോളിയുമാണ്‌ സിനിമകളുമായി കടന്നുവന്നത്‌.
മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്‌തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്‌റ്റാറാ, പൃഥ്വിയുടെ ആദംജോണ്‍, നിവിന്റെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ സിനിമകളാണ്‌ പ്രേക്ഷകരുടെ ഓണക്കാഴ്‌ച്ചകളെ കെങ്കേമമാക്കാനെത്തിയത്‌.
ഇതില്‍ ലാലിന്റെയും നിവിന്റെയും ചിത്രങ്ങള്‍ അവരുടെ തന്നെ പ്ര?ഡക്ഷന്‍ കമ്പനി തന്നെ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഇത്തവണത്തെ ഓണപ്പോരിന്‌ അല്‍പ്പം വാശി കൂടുതലാണ്‌. ഒപ്പം ഈ ഓണം മലയാളസിനിമയ്‌ക്ക് രണ്ട്‌ യുവസംവിധായകരെയും സമ്മാനിക്കുന്നു.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ അല്‍ത്താഫും, ആദം ജോണിലൂടെ ജിനു എബ്രാഹവുമാണ്‌ ആദ്യ സിനിമകളുമായി സൂപ്പര്‍താര ചിത്രങ്ങളോട്‌ കൊമ്പുകോര്‍ക്കുന്നത്‌.
സാറ്റ്‌ലെറ്റ്‌ റൈറ്റിന്റെ മൂല്യത്തിലും താരപദവിയിലും മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഈ നാലുതാരങ്ങളും ഓണത്തിനൊരു സൂപ്പര്‍ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
വിജയതീരത്ത്‌ അടുക്കാന്‍
'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'
കുടുംബപ്രേക്ഷകരാണ്‌ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യെ വിജയതീരത്ത്‌ അടുപ്പിക്കുന്നത്‌.
നിവിന്‍ പോളി നായകനും നിര്‍മാതാവുമാകുന്ന ഈ ചിത്രം അല്‍ഫോന്‍സ്‌ പുത്രന്റെ പ്രേമം സിനിമയില്‍ മേരിയുടെ കൂട്ടുകാരനായി വെള്ളിത്തിരയിലെത്തിയ അല്‍ത്താഫ്‌ സലിമാണ്‌ സംവിധാനം ചെയ്‌തത്‌. എബ്രിഡ്‌ ഷൈന്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ ഹീറോ ബിജുവിനുശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന ചിത്രം ഹിറ്റ്‌ചാര്‍ട്ടിലേക്ക്‌ കുതിക്കാനുള്ള തയാറെടുപ്പിലാണ്‌. അഹാന കൃഷ്‌ണകുമാറും ഐശ്വര്യ ലക്ഷ്‌മിയുമാണ്‌ നായികമാര്‍. നടി ശാന്തികൃഷ്‌ണയും നീണ്ടകാലത്തെ ഇടവേളയ്‌ക്ക് ശേഷം മലയാളത്തില്‍ മടങ്ങിയെത്തുന്ന ചിത്രമാണിത്‌.
കോമഡി എന്റര്‍ടെയ്‌നറായാണ്‌ സിനിമ ഒരുക്കിയിരിക്കുന്നത്‌. സംവിധായകനും നടനുമായ ലാലിനൊപ്പം പ്രേമം സിനിമയില്‍ അഭിനയിച്ച കൃഷ്‌ണ ശങ്കര്‍, ഷറഫുദ്ദീന്‍ , സിജു വില്‍സണ്‍ തുടങ്ങിയവരും ദിലീഷ്‌ പോത്തന്‍, സൈജു കുറുപ്പ്‌ എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്‌. മധു നീലകണ്‌ഠന്റെ സഹായിയായ മുകേഷ്‌ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണിത്‌ . ബിജിബാലിന്റെ സഹായിയായി പ്രവര്‍ത്തിച്ച ജസ്‌റ്റിന്‍ വര്‍ഗീസാണ്‌ സംഗീത സംവിധായകന്‍.
ആരുടെയും അസിസ്‌റ്റന്റാകാതെ, ഇന്‍സ്‌റ്റിറ്റ്യൂട്ടിലൊന്നും പോയൊന്നും സംവിധാനം പഠിക്കാതെ സിനിമകള്‍ കണ്ടുള്ള പരിചയമാണ്‌ ഈ സിനിമ സംവിധാനം ചെയ്ാന്‍ അല്‍ത്താഫിന്‌ തുയണയായത്‌.
ഈ കൊച്ചുമിടുക്കനില്‍നിന്ന്‌ ഇനിയും മലായാളത്തില്‍ അത്ഭുതങ്ങള്‍ പിറക്കുമെന്ന കാര്യത്തില്‍ തര്‍ക്കംവേണ്ട.
പ്രതീക്ഷ കാത്ത്‌
'വെളിപാടിന്റെ പുസ്‌തകം'
മോഹന്‍ലാല്‍ ആദ്യമായി ലാല്‍ജോസിന്റെ നായകനാകുന്ന 'വെളിപാടിന്റെ പുസ്‌തകം' പ്രേക്ഷകരെ ഇളക്കിമറിച്ച്‌ ബോക്‌സോഫീസില്‍ തരംഗമാകാനുള്ള ഒരുക്കത്തിലാണ്‌. ഇത്തവണത്തെ ഓണം റിലീസുകളില്‍ ആദ്യം തന്നെ അനൗണ്‍സ്‌ ചെയ്യപ്പെട്ട ചിത്രവും വെളിപാടിന്റെ പുസ്‌തകമായിരുന്നു. അങ്കമാലി ഡയറീസ്‌ ഫെയിം അന്നാ രാജനാണ്‌ നായിക. വ്യത്യാസ്‌തമായ ഗെറ്റപ്പുകളിലാണ്‌ മോഹന്‍ലാല്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്‌. നരനിലെ വേലായുധനോട്‌ സാമ്യമുള്ള മീശ പിരിച്ച്‌ മുണ്ട്‌ മടക്കിക്കുത്തിയ വേഷപ്പകര്‍ച്ചയിലും താടി നീട്ടി കോളജ്‌ അധ്യാപകനായും മോഹന്‍ലാല്‍ എത്തുമ്പോള്‍ അരാധകര്‍ സന്തോഷത്തിലാണ്‌. പ്ര?ഫസര്‍ മൈക്കിള്‍ ഇടിക്കുള എന്ന വൈസ്‌ പ്രിന്‍സിപ്പലിനെയാണ്‌ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്‌. 'ഒപ്പം' എന്ന വമ്പന്‍ ഹിറ്റിനു ശേഷം ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ കൂടിയാണ്‌ വെളിപാടിന്റെ പുസ്‌തകം.
പല പ്ര?ജക്‌ടുകളും മോഹന്‍ലാലുമായി ലാല്‍ജോസ്‌ ആലോചിച്ചെങ്കിലും അതൊന്നും നടന്നില്ല. മോഹന്‍ലാലിന്‌ അനുയോജ്യമായ തിരക്കഥ ലഭിച്ചപ്പോഴാണ്‌ ഒരുമിക്കാന്‍ തീരുമാനിച്ചതെന്നും ലാല്‍ജോസ്‌ നേരത്തെ പറഞ്ഞിരുന്നു. ബെന്നി പി. നായരമ്പലമാണ്‌ തിരക്കഥ. വിഷ്‌ണു ശര്‍മ്മയാണ്‌ ക്യാമറ. ഷാന്‍ റഹ്‌മാന്‍ സംഗീതവും അജയന്‍ മാങ്ങാട്‌ കലാസംവിധാനവും
യുവതലമുറക്കാരായ നിരവധി അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്‌. അങ്കമാലി ഡയറീസിലൂടെ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത്ത്‌, ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുണ്‍ കുര്യന്‍ എന്നിവര്‍ സൂപ്പര്‍താരത്തിനൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ ത്രില്ലിലാണ്‌. അനൂപ്‌ മേനോനും പ്രിയങ്കനായരും സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലുണ്ട്‌. .
'പുള്ളിക്കാരന്‍ സ്‌റ്റാറാ'കുമോ?
ഓണത്തിന്‌ വമ്പന്‍ വിജയം ലക്ഷ്യമിട്ട്‌ എത്തിയ മമ്മൂട്ടി ചിത്രമാണ്‌ പുള്ളിക്കാരന്‍ സ്‌റ്റാറാ.
പൃഥ്വിരാജ്‌ നായകനായ സെവന്‍ത്‌ ഡേക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്‌ത് ബി. രാകേഷ്‌ നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രം പേര്‌ കൊണ്ടുതന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകന്‍ രാജകുമാരനായാണ്‌ മെഗാസ്‌റ്റാര്‍ ചിത്രത്തിലെത്തുന്നത്‌.
ഇടുക്കിയില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണക്കാരനാണ്‌ നായകന്‍. അവിവാഹിതന്‍ കൂടിയായ രാജകുമാരന്‍ ജോലികിട്ടി എറണാകുളത്തെത്തുന്നതുമുതലുള്ള ഔദ്യോഗിക ജീവിതവും വ്യക്‌തിജീവിതവും രസകരമായി കോര്‍ത്തിണക്കിയാണ്‌ കഥ മുന്നോട്ടുപോകുന്നത്‌.
എല്ലാതരം പ്രേക്ഷകരെയും ആകര്‍ഷിപ്പിക്കുന്ന രസക്കൂട്ടുകള്‍ ചിത്രത്തിലുണ്ട്‌. ആശാശരത്തും ദീപ്‌തി സതിയുമാണ്‌ നായികാ വേഷം കൈകാര്യം ചെയ്യുന്നത്‌. ദിലീഷ്‌ പോത്തന്‍, ഇന്നസെന്റ്‌, ഹരീഷ്‌ കണാരന്‍, മണിയന്‍പിള്ള രാജു, അലന്‍സിയര്‍ എന്നിവരും ചിത്രത്തിലുണ്ട്‌. എം. ജയചന്ദ്രനാണ്‌ സംഗീതമൊരുക്കിയിരിക്കുന്നത്‌. ചിത്രത്തിന്റെ തിരക്കഥ രതീഷ്‌ രവിയാണ്‌. ഫാമിലി പ്രേഷകരെയാണ്‌ സിനിമ ലക്ഷ്യംവയ്‌ക്കുന്നത്‌.
പ്ലാന്ററുടെ ജീവിതവുമായി പൃഥ്വി
തിരക്കഥാകൃത്ത്‌ ജിനു എബ്രഹാമിന്റെ കന്നിസംവിധാന സംരംഭമാണ്‌ ആദംജോണ്‍. ചിത്രത്തില്‍ ഭാവന, മിഷ്‌ഠി ചക്രവര്‍ത്തി എന്നിവരാണ്‌ നായികമാര്‍.
മുണ്ടക്കയംകാരനായ ആദം ജോണ്‍ എന്ന പ്ലാന്ററുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്‌ ചിത്രത്തിന്റെ കഥ വികസിക്കുന്നത്‌. ആദമായി പൃഥ്വിരാജ്‌ എത്തുന്നു. ആദം തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന എമ്മിയുമായി സ്‌കോട്ട്‌ലന്‍ഡിലേക്ക്‌ പുറപ്പെടുന്ന യാത്രയുടെ ചുവടുപിടിച്ചാണ്‌ സിനിമയുടെ സഞ്ചാരം.
ഈ യാത്രയ്‌ക്കിടയില്‍ ആദം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും പിന്നീടുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ്‌ ചിത്രം വികസിക്കുന്നത്‌. എമ്മി എന്ന കഥാപാത്രമായി മിഷ്‌ഠിയും മറ്റൊരു പ്രധാന കഥാപാത്രമായ ശ്വേതയെ ഭാവനയും അവതരിപ്പിക്കുന്നു.
ആദമിന്റെ ആത്മസുഹൃത്തുക്കളായി നരേനും സിദ്ധാര്‍ഥ്‌ ശിവയും വേഷമിടുന്നു. ഉണ്ണി എന്ന അനുജന്റെ വേഷം രാഹുല്‍ മാധവും ഇവരുടെ അമ്മയായി ജയ മേനോനും എത്തുന്നു.
ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും സ്‌കോട്ട്‌ലന്‍ഡിലായിരുന്നു. എറണാകുളവും ഇടുക്കിയുമായിരുന്നു മറ്റു ലൊക്കേഷനുകള്‍. കുടുംബബന്ധത്തിന്റെ തീവ്രതകളുടെയും അതിമനോഹരമായ പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടാനുള്ള ഒരുക്കത്തിലാണ്‌.

എം.എ. ബൈജു

Ads by Google
Sunday 03 Sep 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW