Sunday, May 20, 2018 Last Updated 28 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.44 AM

ഗണപതി വിസര്‍ജന്‍

uploads/news/2017/09/142753/sun4.jpg

ഗുണഗണങ്ങളില്‍ ഗഹനീയനാണ്‌ ഗണപതി! അതിനാല്‍ പ്രാരംഭപൂജ ഗണപതിക്കുള്ളതാണ്‌. തേങ്ങയുടച്ച്‌ തിരുസന്നിധിയില്‍നിന്നും അനുഗ്രഹം വാങ്ങി മടങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ജീവിതമാര്‍ഗ തടസ നിവാരണത്തിന്‌ ഉത്തമനാണ്‌. ജ്‌ഞാനം, സമ്പത്ത്‌ തുടങ്ങിയവ വാരിക്കോരി കൊടുക്കുമെന്നും വിശ്വാസം. ശുദ്ധ മനസോടെ വേണം അപേക്ഷ സമര്‍പ്പണം.
അര്‍പ്പണം നിലത്തുരുണ്ടുചെല്ലണം. ഗണേഷ്‌ ചുതുര്‍ഥി ആണ്ടിലൊരുവന്‍ ആഘോഷമാണ്‌. മഹാബലികളുടെ തിരുവോണവരവുപോലെ. പത്തു ദിവസമാചരിക്കയാണ്‌ സമ്പ്രദായം. ഗണപതിയുടെ ജന്മദിനഘോഷമാണിത്‌. ശിവനും പാര്‍വതിയും കൈലാസപര്‍വതങ്ങളില്‍ ആനകളിച്ച്‌ രമിച്ചതിലുടലെടുത്തതാണീ മംഗള്‍മൂര്‍ത്തി! ആനയുടെ മുഖസാദൃശ്യം- മുറംവലിപ്പമാര്‍ന്ന ചെവികള്‍. കൊച്ചു തുമ്പിക്കൈ. കൃശവലിപ്പമാര്‍ന്ന കൊമ്പുകള്‍. ലക്ഷണമൊത്ത ഐശ്വര്യം. ഹിന്ദു ലൂനി സോളാര്‍ കലണ്ടര്‍ മാസം ഭദ്രപാടനാലാം ദിവസമാണ്‌ പൂര്‍വികരീജന്മം കണക്കാക്കിയിരുന്നതും.
ഇന്ത്യയില്‍ മാത്രമല്ല ഗണപതികൊണ്ടാടുന്നത്‌. ശ്രീലങ്ക, നേപ്പാള്‍, തായ്‌ലണ്ട്‌ മുതലായ സമീപസ്‌ഥരും വിശ്വാസികളാണ്‌. ഹിന്ദുസ്‌ഥാനില്‍ മഹാരാഷ്‌ട്രയിലും ഗുജറാത്തിലുമാണ്‌ ഗണപതി ഗംഭീരമായാചരിക്കുന്നത്‌. അതില്‍ പുനെയും സൂറത്തും മുന്‍പന്തിയില്‍. വീടുകള്‍ കയറിയിറങ്ങി എണ്ണത്തില്‍ കൂടുതല്‍ ദര്‍ശന ഭക്‌തി കാട്ടുന്നവന്‌ മനസിലുദ്ദേശിച്ച വരദക്ഷിണ ഉറപ്പാണത്രേ. ഗണപതിയുത്സവം ആദ്യകാലങ്ങളില്‍ വീടുകളില്‍ മാത്രമായിരുന്നു. ധനസ്‌ഥിതിയനുസരിച്ചുള്ള വലുപ്പത്തില്‍ പ്രതിഷ്‌ഠിക്കും. മുക്കാലിഞ്ചു മുതല്‍ എഴുപതടി ഉയരമാര്‍ന്ന കളിമണ്‍ പ്രതിമകള്‍ വിപണിയില്‍ ലഭ്യമാണ്‌.
ഇരുത്തുന്നത്‌ മുട്ടിപ്പലകയിലാണ്‌. ചരിത്രത്തില്‍ എലിയാണ്‌ ഗണപതിയുടെ ഇഷ്‌ടവാഹനം. ശുദ്ധികലശ പൂജക്കൊപ്പംപഴവര്‍ഗങ്ങളും ലഡുവും മേഡക്കും ഇഷ്‌ടവിഭവങ്ങളായി കരുതുന്നു. അനിഷ്‌ടങ്ങളൊഴിവാക്കാന്‍ പൂമാലകളും ആഭരണങ്ങളും പ്രതിമയില്‍ യഥേഷ്‌ടം ചാര്‍ത്തുന്നവരുണ്ട്‌. 1892ല്‍ ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മയെ തുരത്താനായി സാര്‍വനിക്‌ ഗണപതി ആഹ്വാനം ചെയ്‌തത്‌ ലോകമാന്യതിലകമാണ്‌. ഉദ്‌ഘാടനത്തിനൊപ്പം നാടുവീഥികളില്‍ ഗാര്‍ഹിക്‌ പഡലുകള്‍ സ്‌ഥാപിക്കപ്പെട്ടു.
സ്‌റ്റേജ്‌ കെട്ടി പ്രതിമയെ കുടിയിരുത്തും. ഭജ്‌ഞനവും പാട്ടും ആഘോഷവും വിപുലമായി. പ്രസാദവിതരണം തീര്‍ന്നാല്‍ പിന്നെ കലാകായിക പരിപാടികളായി. പാട്ടും ഡാന്‍സും മനുഷ്യക്ഷേമം മാത്രമല്ല ഗണപതി സംപ്രീതിയും തരപ്പെടുമത്രേ. വീടുകളിലായാലും വഴികളിലായാലും ഗണപതിയിരിക്കുന്ന കാലം ഇളവുകള്‍ ഇപ്രകാരം ഗണിച്ചിരിക്കുന്നു. ഒന്നരദിവസം, മൂന്നുനാള്‍, അഞ്ചു, ഏഴ്‌, പതിനൊന്നാണ്‌ ഏറ്റമുന്തിയ കാലാവധി.
പടുകൂറ്റന്‍ ഗണപതികളെ മെനഞ്ഞെടുക്കുന്നതും ഉത്സവത്തിലെ കിടമത്സരമാണ്‌. ഗജരാജനേക്കാള്‍ ഉഗ്രപ്രഭവരുത്തും. മെട്രോസിറ്റിയായ മുംബൈയില്‍ ലാല്‍ബാഗിലാണ്‌ ഗജസ്വരൂപമെഴുന്നള്ളത്ത്‌. പണച്ചെലവുമാത്രമല്ല. നിരവധി പേരുടെ കഠിനാധ്വാനം. മാട്ടുംഗയിലും ചെമ്പൂരിലും ഘാട്ട്‌കൂപ്പറിലുമാണ്‌ കാലങ്ങളായുള്ള വന്‍ ജനാവലി ഗണപതിയാകര്‍ഷണം. ഓണാറാപ്പുപോലാണ്‌ വരവേല്‍പ്‌.
കൊട്ടും പാട്ടും ഡാന്‍സും. പ്രതിമവഹിക്കുന്നവന്‍ നഗ്നപാദനായിരിക്കണം. നീണ്ട ആഘോഷകാലം നഗ്നപാദരായി സഞ്ചരിക്കുന്ന വൃതക്കാരെ കാണാം. കല്ലും മുള്ളും തീ പൊള്ളുന്ന റോഡുമവര്‍ക്ക്‌ പ്രശ്‌നമല്ല. ഉദ്ദിഷ്‌ടകാര്യസിദ്ധിയാണ്‌ ത്യാഗവും ത്യജനവും. അപകടരഹിതമായ യാത്രയ്‌ക്ക് വാഹനങ്ങളില്‍ ഗണപതി സാന്നിധ്യം സര്‍വ സാധാരണമാണ്‌. 'ഗണപതി ബപ്പാ മോറിയാ' എന്ന ആര്‍പ്പുവിളി മറ്റുള്ളവര്‍ ഏറ്റുചൊല്ലും. മുട്ടിപ്പലകയില്‍ ഇരുത്തിയ പ്രതിമയെ കൂട്ടത്തിലെ കാരണവസ്‌ത്രീ കയ്യുഴിഞ്ഞ്‌ പൊടിവിതറുന്ന പാരമ്പര്യമുണ്ട്‌. മറ്റുള്ളവരുടെ കണ്ണു പറ്റാതിരിക്കാനുള്ള സൃഷ്‌ടിസംരക്ഷണക്രിയ. ബാന്റ്‌വാദ്യത്തിനൊപ്പം പുലികളിയുടെ മാതൃകയില്‍ സ്‌റ്റെപ്പ്‌വെച്ച്‌ ചുവടുമാറുന്ന ഡാന്‍സുകാരെ കാണാം. ആണും പെണ്ണും ഒരുപോലെ. ഗണപതിയിരിക്കുന്ന പരിസരം ശുദ്ധമായിരിക്കണമെന്ന്‌ മാത്രമല്ല ദൃഷ്‌ടാന്തം. മനസ്‌ നിര്‍മലം. പഴകിയ വിഭവങ്ങള്‍ കഴിക്കരുത്‌. ശിഷ്‌ടഭക്ഷണം എലിക്കുള്ളതാണ്‌.
മത്സ്യമാംസാദികള്‍ വര്‍ജിക്കണം. അനുഗ്രഹം നേടാന്‍ ഭക്‌തര്‍ ഇതെല്ലാം മുറപോലെ പഥ്യം പാലിച്ചുവേണം പൂജ. ഗണപതിയിരിക്കുന്ന വീടുകളില്‍ ദിനരാത്രം ലൈറ്റലങ്കാരം വേണം. നടവാതില്‍ തുറന്നു കിടക്കണം. വിസര്‍ജനദിവസം പൂജാരിയെ വിളിച്ച്‌ വിശേഷാല്‍പൂജ. ഊട്ടും തെറ്റിക്കരുത്‌. ഗണപതിവിസര്‍ജന്‍ ആണ്‌ ശരിക്കുള്ള ജനശ്രദ്ധയാകര്‍ഷിക്കുന്നത്‌. മഹാസമുദ്രമാകും വഴികള്‍.
കൈകളിലോ വണ്ടികളിലോ ദൂരം സഞ്ചരിച്ചായിരിക്കും യാത്രാ നടപടി. പുഴയോ തടാകമോ സമുദ്രമോ ഇതിനായി ഉപയോഗിക്കുന്നു. ജനസാഗരം. നിരവധി ഗണപതികള്‍ വലുപ്പത്തിലും ഭാവത്തിലും മേന്മയേറിയവ. സന്ധ്യമയങ്ങിയാണ്‌ കര്‍മാചരണം. വരവുപോശല്‍ ഒഴുക്കാന്‍ കൊണ്ടുപോകുമ്പോഴും ഗണപതിബപ്പാ മോറിയാ എന്ന പുകഴ്‌ത്തലും. 'അഖലെ ബരസ്‌ ജുല്‍ദി ആ' അനുപല്ലവിയും മുഴങ്ങും. കരിമരുന്ന്‌ പ്രയോഗവും അടിക്കടി കേള്‍ക്കാം. ആഘോഷം അമിതമായാലും അക്രമാസക്‌തമാകാറില്ല. വിശ്വാസിസ്വര്‍ഗസഞ്ചാരം ചെയ്‌ത വഴികളാണ്‌! ലാല്‍ബാഗിലെ ഗണപതിയെ സന്ദര്‍ശിക്കുന്ന പ്രമുഖരില്‍ ബോളിവുഡ്‌ താരങ്ങളും ഉള്‍പ്പെടുന്നു.
ഒഴുക്കിവിടുന്നയാള്‍ ഇരുത്തിയ മുട്ടിപ്പലകയുമായി വേണം ഒന്നു മുങ്ങി തിരിച്ചുകയറാന്‍. പുണ്യം പവിത്രമാകുന്നതിങ്ങനെ. കളിമണ്‍ പ്രതിമ ചാഞ്ചാടി ഒഴുകുന്നു. ദിവ്യതേജസുകളായി കളിമണ്ണും വെള്ളവും അലിഞ്ഞില്ലാതാകുന്ന കോമ്പിനേഷനാണ്‌ ശാസ്‌ത്രവശം. ഭക്‌തിധാര മറിച്ചാണ്‌. ഉള്ളുപൊള്ളയായ രൂപം ഓളംവെട്ടി കടക്കണ്ണുവിട്ട്‌ വിദുരതയിലകലുന്നു. ബഹുദൂരം സഞ്ചരിച്ച്‌ ലക്ഷ്യത്തിലെത്തും. സ്‌റ്റേജ്‌ കെട്ടി കുരവയിട്ട്‌ പകര്‍ത്തുന്ന ക്യാമറക്കണ്ണുകള്‍ക്കെത്തിപ്പിടിക്കാനാവാതെ ശിവനും പാര്‍വതിയും തപസിരിക്കുന്ന കൈലാസത്തിലോട്ടാണ്‌ കളിവഞ്ചി തുഴഞ്ഞുള്ള തീര്‍ഥാടനം. ഭൂവാസികളുടെ തീര്‍ത്താല്‍ തീരാത്ത നിവേദനങ്ങളോടെ.

ചേറൂക്കാരന്‍ ജോയി

Ads by Google
Sunday 03 Sep 2017 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW