Friday, June 22, 2018 Last Updated 8 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.28 AM

തിരുവോണ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ശബരിമല: ഓണപ്പൂജകള്‍ക്കായി ശബരിമലക്ഷേത്ര നട തുറന്നു. ഇന്നലെ വൈകിട്ട്‌ അഞ്ചിനു തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി നട തുറന്നു ശ്രീലകത്ത്‌ നെയ്‌ വിളക്ക്‌ തെളിച്ചു. തുടര്‍ന്നു നാഗര്‍ നടയും ഗണപതിനടയും തുറന്നശേഷം മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു.
ഇന്നു മേല്‍ശാന്തിയുടെ വകയായി ഉത്രാടസദ്യ നടക്കും. തിരുവോണം, അവിട്ടം ദിവസങ്ങളില്‍ രണ്ട്‌ ഭക്‌തരുടെ വകയായും ചതയം നാളില്‍ ശബരിമലയില്‍ സേവനം അനുഷ്‌ഠിക്കുന്ന ദേവസ്വം ജീവനക്കാരുടെ വകയായും സദ്യ നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ആറിനു രാത്രി 10 നു നടയടയ്‌ക്കും.

Ads by Google
Sunday 03 Sep 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW