Friday, June 15, 2018 Last Updated 47 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.28 AM

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലയോഗം അഞ്ചുമുതല്‍

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡല യോഗം അഞ്ച്‌ മുതല്‍ ഏഴ്‌ വരെ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്‌മാരക ഓഡിറ്റോറിയത്തില്‍ നടക്കും.
അഞ്ചിന്‌ രാവിലെ 10 -ന്‌ സഭാ മേലദ്ധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ മണ്ഡലയോഗം ആരംഭിക്കും. ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ ജനറല്‍ സെക്രട്ടറി ഡോ. മാത്യൂസ്‌ ജോര്‍ജ്‌ ചുനക്കര ധ്യാന പ്രസംഗം നടത്തും. സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ്‌ വാര്‍ഷിക റിപ്പോര്‍ട്ടും, വരവ്‌ ചെലവ്‌ കണക്കും,അത്മായ ട്രസ്‌റ്റി പ്രകാശ്‌ പി.തോമസ്‌ ബജറ്റും അവതരിപ്പിക്കും.
ആദ്ധ്യാത്മികത മതമൗലികവാദത്തിന്റെയും, വര്‍ഗീയതയുടെയും പശ്‌ചാത്തലത്തില്‍ എന്നതാണ്‌ പഠനവിഷയം.
ആറിന്‌ രാവിലെ 8.30 ന്‌ തിരുവല്ല സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ശേഷം സഭയിലെ സജീവ സേവനത്തില്‍ നിന്നും വിരമിച്ച വൈദികരെ ആദരിക്കും.
സഭയിലെ വിവിധ തലങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകളായ മാര്‍ത്തോമ്മാ മാനവ സേവ അവാര്‍ഡ്‌, കര്‍ഷക അവാര്‍ഡ്‌, ഗ്രന്ഥരചനാ വൈദിക അവാര്‍ഡുകള്‍, ഇടവക സെമിത്തേരി സംരക്ഷണ പുരസ്‌ക്കാരം എന്നിവ സമ്മാനിക്കും.2017-20 കാലഘട്ടത്തിലേക്കുള്ള സഭാ സെക്രട്ടറി, വൈദിക ട്രസ്‌റ്റി, അത്മായ ട്രസ്‌റ്റി, വൈദിക തെരഞ്ഞെടുപ്പ്‌ കമ്മറ്റി അംഗങ്ങള്‍ എന്നിവരെ മണ്ഡല യോഗത്തില്‍ തെരഞ്ഞെടുക്കും.

Ads by Google
Sunday 03 Sep 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW