Saturday, June 16, 2018 Last Updated 12 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 03 Sep 2017 01.28 AM

കോട്ടയം അതിരൂപതാ സ്‌ഥാപക ദിനാഘോഷം സമാപിച്ചു

കണ്ണൂര്‍: കോട്ടയം അതിരൂപതാ സ്‌ഥാപകദിനാഘോഷം മടമ്പം ലൂര്‍ദ്‌ മാതാ ഫൊറോനാപ്പള്ളിയില്‍ സമാപിച്ചു. 1911 ഓഗസ്‌റ്റ്‌ 29 ന്‌ തെക്കുംഭാഗ കത്തോലിക്കര്‍ക്കായി പത്താംപീയൂസ്‌ മാര്‍പാപ്പയാല്‍ സ്‌ഥാപിതമായ കോട്ടയം വികാരിയാത്തിന്റെ 107-ാമതു സ്‌ഥാപകദിനാചരണം മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.
പാവപ്പെട്ടവരും പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവരും സഭാശുശ്രൂഷകളുടെ ഫലമനുഭവിക്കുമ്പോഴാണു ദരിദ്രരുടെ പക്ഷംചേരുന്ന ക്രൈസ്‌വസാക്ഷ്യത്തിന്റെ വക്‌താക്കളായി നാം മാറുന്നതെന്നു സമാപന സമ്മേളത്തില്‍ അദ്ദേഹം പറഞ്ഞു.
അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍, വികാരിജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, കെ.സി.സി. പ്രസിഡന്റ്‌ സ്‌റ്റീഫന്‍ ജോര്‍ജ്‌, പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസ്‌ ജെയിംസ്‌, കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ്‌ ഡെയ്‌സി പച്ചിക്കര, മടമ്പം ഫൊറോനാ വികാരി ഫാ. ജോര്‍ജ്‌ കപ്പുകാലായില്‍, ബറുമറിയം പാസ്‌റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. എബ്രാഹം പറമ്പേട്ട്‌, കെ.സി.സി. മലബാര്‍ റീജിയണല്‍ പ്രസിഡന്റ്‌ ബാബു കദളിമറ്റം, കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ട്രസ്‌ മിസ്‌ ത്രേസ്യാമ്മ വി.ടി, കെ.സി.വൈ.എല്‍. പ്രസിഡന്റ്‌ മെല്‍ബിന്‍ പുളിയംതൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Sunday 03 Sep 2017 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW