Wednesday, November 14, 2018 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 03.49 PM

മനഃസംഘര്‍ഷങ്ങളെ അകറ്റി ഐശ്വര്യവും സമാധാനവും പ്രദാനം ചെയ്യുന്ന ''ചിന്താമണി യന്ത്രം''

uploads/news/2017/09/142602/joythi020917.jpg

മനുഷ്യമനസ്സിലെ ആകുലതകള്‍ നീക്കി ശാന്തിയും സമാധാനവും നിറയ്ക്കുവാന്‍ കഴിവുള്ള യന്ത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിന്താമണി യന്ത്രം. മനോനിയന്ത്രണം സാദ്ധ്യമല്ലാത്തവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയോടെ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കാനും ഈ സവിശേഷയന്ത്രം ഉപയുക്തമാണ്.

ആധുനിക ലോകം സമ്മാനിക്കുന്ന തിരക്കുകളില്‍പ്പെട്ട് ഉഴറുകയാണ് മനുഷ്യര്‍. അസമത്വവും അനീതിയും ദയാരാഹിത്യവും വഞ്ചനയുമെല്ലാം അവന്റെ സ്വസ്ഥതയെ അപ്പാടെ നശിപ്പിക്കുന്നു.

മാനസിക സംഘര്‍ഷത്തിന്റെ ഫലമായി മദ്യപാനത്തിലേക്കും വഴിവിട്ട ബന്ധങ്ങളിലേക്കുമെല്ലാം ചെന്നുപെടുന്നു. ചിലരാകട്ടെ തകര്‍ന്ന മാനസികാവസ്ഥയുമായി ദിനരാത്രങ്ങള്‍ എങ്ങനെയൊക്കെയോ തള്ളിനീക്കുന്നു.

മാനസിക സംഘര്‍ങ്ങളകറ്റാന്‍ ഭക്തിയും യോഗയുമെല്ലാം മനുഷ്യനെ സഹായിക്കുന്നു. കൂടാതെ കുഞ്ഞുങ്ങളുമായി വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മനസ്സിന്റെ പിരിമുറുക്കം അയയ്ക്കാന്‍ സഹായകരമാണ്.

മനുഷ്യമനസ്സിലെ ആകുലതകള്‍ നീക്കി ശാന്തിയും സമാധാനവും നിറയ്ക്കുവാന്‍ കഴിവുള്ള യന്ത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചിന്താമണി യന്ത്രം. മനോനിയന്ത്രണം സാദ്ധ്യമല്ലാത്തവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയോടെ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കാനും ഈ സവിശേഷയന്ത്രം ഉപയുക്തമാണ്.

യന്ത്രരചന


ഷട്‌കോണാന്തസ്ത്രികോണേ ലിഖതു മനുമിമം
സാദ്ധ്യനാമാക്ഷരാഢ്യം
ഷട്‌കോണേ ഷ്വംഗമന്ത്രാന്‍ വസുദള വിവരേ
ഷ്വഷ്ട മന്ത്രാക്ഷരാണി
വീതം ബാഹ്യേ കലാഭിസ്തദനു പരിവൃതം
കാദിഭിര്‍ന്നാമഭിസ്തത്
ക്ഷോണീ ബിംബേന യുക്തം നൃഹരിമനുയുജാ
യന്ത്രമാപദ് ഗ്രഹഘ്‌നം.

ഇപ്രകാരം ത്രികോണം, ഷട്‌കോണം പിന്നെ ഒരു വൃത്തം, പിന്നെ അഷ്ടദളം മൂന്നു വൃത്തങ്ങള്‍ ഒടുവില്‍ ഭൂപുരം ഇപ്രകാരം യന്ത്രം വരയ്ക്കണം.

മന്ത്രരചന


ത്രികോണത്തിന്റെ മദ്ധ്യത്തിലായി 'ക്ഷെ്‌റ്ൗമ്യൂം' എന്ന ചിന്താമണി ബീജമന്ത്രവും അതിന് ചുറ്റുമായി സാദ്ധ്യനാമവുമെഴുതുക. ആറു കോണുകളില്‍ ഓരോന്നിലുമായി താഴെക്കൊടുക്കുന്ന അംഗമന്ത്രം ഓരോന്ന് വീതം എഴുതുക.

1. രംഹൃദയായ നമഃ
2. കം ശിരസ്സേ സ്വാഹാ
3. ഷം ശിഖായൈ വഷള്‍
4. മം കവചായ ഹും
5. രം നേത്രത്രയായ വൌഷള്‍
6. യം അസ്ത്രായ ഫള്‍

അഷ്ടദളങ്ങളില്‍ 'ര, ക, ഷ, മ, ര, യ, ഔ, ഊം' എന്നീ അക്ഷരങ്ങള്‍ (ചിന്താമണി മന്ത്രത്തില്‍ അടങ്ങിയിട്ടുള്ളവ) എഴുതണം. ശേഷം ആദ്യത്തെ വീഥിയില്‍ സ്വരാക്ഷരങ്ങളും രണ്ടാം വൃത്തത്തില്‍ വ്യഞ്ജനാക്ഷരങ്ങളും എഴുതണം. സാദ്ധ്യനാമം കൂടി ഇതിലെഴുതേണ്ടതാണ്. ഭൂപുരത്തില്‍ 'ഓം ക്ഷ്രൌം' എന്ന നരസിംഹ ബീജവും എഴുതണം. (പക്ഷാന്തരമായി 'ഓം ക്ഷ്രൌംമ്രൂൗം' എന്ന ചിന്താമണിമൂലം എഴുതിക്കാണുന്നുണ്ട്. ഗുരു ഉപദേശം മാനിച്ച് എഴുതണം)

ചിന്താമണി ധ്യാനം


ഛന്ദസ്സ്: കാശ്യപഃ ഋഷിഃ, ഗായത്രീച്ഛന്ദഃ, അര്‍ദ്ധനാരീശ്വരോ ദേവതാ.
നീല പ്രവാള രുചിരം വിലസത്ത്രിനേത്രം
പാശാരുണോത്പലക പാലകശൂലഹസ്തം
അര്‍ദ്ധാംബികേശമനിശം പ്രവിഭക്തഭൂഷം
ബാലേന്ദുബദ്ധമകുടം പ്രണമാമി രൂപം.

യന്ത്രം ധരിച്ച് മേല്‍ചൊന്ന ധ്യാനത്തോടെ പ്രാര്‍ത്ഥിച്ചാല്‍ മതിഭ്രമം മായുകയും ബുദ്ധി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയും ചെയ്യും. യന്ത്രം ധരിച്ച് 'ക്ഷ്രൌമ്യൂം' എന്നു മാത്രം പതിനായിരം ഉരു ജപിച്ചാല്‍ രോഗശമനം ഫലം. ഈ മന്ത്രം ഗുരു ഉപദേശത്തോടെ മാത്രമേ ചൊല്ലാവൂ എന്ന് വിധി. കാരണം ഉച്ചാരണത്തിലെ ശബ്ദനിഷ്ഠകളും ധ്വനിയും ഗുരു മുഖത്തു നിന്നുതന്നെ അഭ്യസിക്കണമെന്ന് സാരം.

അത്ഭുതസിദ്ധികള്‍ ഏറെയുള്ള ചിന്താമണിയന്ത്രം അതീവ പവിത്രമാണ്. യഥോചിതം യന്ത്രക്രിയകളെ എല്ലാം ചെയ്ത് ശക്തിമത്താക്കിയ ചിന്താമണിയന്ത്രം ആരേയും അതിശയിപ്പിക്കുന്ന ഫലസിദ്ധിയുളവാക്കും. അര്‍ദ്ധനാരീശ്വരപൂജയിലോ, ശൈവപൂജകളിലോ പാണ്ഡിത്യവും പാടവവും ഭക്തിയുമുള്ള ഒരു ഉപാസകനുമാത്രമേ ചിന്തമണിയന്ത്രം തയ്യാറാക്കുവാനാകൂ.

ആവശ്യക്കാര്‍ക്കെല്ലാം ഈ യന്ത്രം രചിച്ചുകൊടുക്കരുത്. ദുര്‍വൃത്തനും കുടിലമാനസനുമായ ഒരാള്‍ക്ക് ഈ യന്ത്രം തയ്യാറാക്കി കൊടുക്കുകില്‍ അവന്‍ ഗുരു ഉപദേശം കണക്കാക്കാതെ തോന്നുംപടി കാടത്തങ്ങള്‍ കാട്ടുകയുണ്ടായാല്‍ യന്ത്രം രചിച്ച് കര്‍മ്മിക്ക് ആപത്ത്.

ത്രിശൂല തത്ത്വാചാര്യ
ഹരിചന്ദനമഠം രതീഷ് ജെ. അയ്യര്‍

Ads by Google
Saturday 02 Sep 2017 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW