Monday, October 30, 2017 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 02.51 PM

യൗവനം നിലനിര്‍ത്താന്‍ രസായന ചികിത്സ

uploads/news/2017/09/142595/rasayanamtretnent.jpg

മധ്യവയസിലോ യൗവനത്തിലോ പോലും രസായന ചികിത്സ നടത്തുമ്പോള്‍ യാതൊരുവിധ രോഗവും ഇല്ലാത്ത ആളാണെങ്കില്‍ പോലും പഞ്ചകര്‍മ ചികിത്സകള്‍ ചെയ്തതിനു ശേഷമാണു രസായന ചികിത്‌സ ആരംഭിക്കുന്നത്.

പുറമെ പ്രത്യേക തരത്തിലുള്ള ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെതന്നെ ഉള്ളില്‍ ഏതെങ്കിലും ദോഷങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അതിനേയും നിര്‍ഹരിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.

ആയുര്‍വേദത്തിന്റെ അഷ്ടാംഗങ്ങളില്‍ ഒന്നായ രസായന ചികിത്സ രോഗമില്ലാത്തവരെ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ രോഗചികിത്സയിലും ഇതിന് സ്ഥാനമുണ്ട്.

മധ്യവയസിലോ യൗവനത്തിലോ പോലും രസായന ചികിത്സ നടത്തുമ്പോള്‍ യാതൊരുവിധ രോഗവും ഇല്ലാത്ത ആളാണെങ്കില്‍ പോലും പഞ്ചകര്‍മ ചികിത്സകള്‍ ചെയ്തതിനു ശേഷമാണു രസായന ചികിത്‌സ ആരംഭിക്കുന്നത്.

പുറമെ പ്രത്യേക തരത്തിലുള്ള ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെതന്നെ ഉള്ളില്‍ ഏതെങ്കിലും ദോഷങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അതിനേയും നിര്‍ഹരിക്കുന്നതിനു വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.

യൗവനം അഥവാ ഓജസ്


ശരീരത്തെ സംബന്ധിച്ച് യൗവനം എന്നു പറയുന്നതു ഓജസ് ആണ്. ഇതിനെ രക്തം, മാംസം മുതലായ സപ്ത ധാതുക്കളുടെയും പരമമായ തേജസ് എന്നും വിശേഷിപ്പിക്കപ്പെടുന്നു.

അതുകൊണ്ടു തന്നെയാണ് ഓജസ് നശിച്ചുപോയാല്‍ യാതൊരു ചികിത്‌സയും ഫലപ്പെടുകയില്ല എന്നുപറയുന്നത് മാത്രവുമല്ല, ഓജസിനെ പോഷിപ്പിച്ചു ക്രമീകരിച്ചു നിര്‍ത്തുകയാണെങ്കില്‍ ശരീരത്തിനു രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടാക്കാനും ശരീരത്തില്‍ ഉണ്ടായിരിക്കുന്ന രോഗങ്ങളെ ഷധ പ്രയോഗങ്ങള്‍ കൊണ്ടു സുഖമായി ശമിപ്പിക്കാനും സാധിക്കും.

ഓജസ് നഷ്ടപ്പെടാതെ


വാതം, പിത്തം മുതലായ ദോഷങ്ങള്‍, രക്തം, മാംസം മുതലായ ധാതുക്കള്‍, മലം, മൂത്രം മുതലായ മലങ്ങള്‍ എന്നിവയെല്ലാം ശരീരത്തിന്റെ നിലനില്പിനും ആരോഗ്യത്തിനും ആവശ്യമായ ഘടകങ്ങളാണ്. ഇവയെല്ലാം കോപിക്കാതെ സമസ്ഥിതിയില്‍ നില്ക്കുമ്പോഴാണു ശരീരത്തിനു ബലവും ഓജസും ഉണ്ടാകുന്നത്.

അതുകൊണ്ടുതന്നെ ഓജസോടുകൂടി ശരീരത്തെ സൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ പ്രത്യേകിച്ച് യാതൊരുവിധ രോഗങ്ങളും ഇല്ലാതെയിരിക്കാം എന്ന കാര്യം വ്യക്തമാണല്ലോ. കോപം, വിശപ്പ്, വിചാരം, ദുഃഖം, അത്യധ്വാനം എന്നിവകൊണ്ട് ഓജസ് ക്ഷയിച്ചുപോകും.

ഓജസ് ക്ഷയിച്ചു പോകുന്നതിനാല്‍ തന്നെ മനുഷ്യന്‍ ബലഹീനനാകുന്നു. ജീവനീയ ഷധങ്ങള്‍, പാല്‍, മാംസരസം മുതലായവ ഓജക്ഷയത്തെ തടയുന്നതിനായി ഉപയോഗിക്കാവുന്ന ഷധങ്ങളാണ്.

ഷധങ്ങള്‍ (ചികിത്സ) ആരോഗ്യത്തെ അല്ലെങ്കില്‍ ശരീരബലത്തെ ഉണ്ടാക്കുന്നത്, രോഗവിമുക്തിയെ ഉണ്ടാക്കുന്നത് എന്നു രണ്ടു വിഭാഗങ്ങളുണ്ട്. ഇതില്‍തന്നെ ആദ്യം പറഞ്ഞവ ഓജസിനെ വര്‍ധിപ്പിച്ച് ദോഷശമനത്തെ ഉണ്ടാക്കി രോഗവിമുക്തിയെ പ്രധാനം ചെയ്യുന്നതാണ്.

ചില രോഗങ്ങള്‍ക്കു ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഷധങ്ങള്‍ തന്നെ രസായന ഗുണം ഉള്ളവയാണ്. തുടര്‍ച്ചയായ ചുമയില്‍ ഉപയോഗിക്കുന്ന അഗസ്ത്യ രസായനം, ശരീരത്തില്‍ കഠിനമായ ചതവു പറ്റുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ചുമയില്‍ ഉപയോഗിക്കുന്ന കൂശ്മാണ്ഡ രസായനം, ആന്ത്രവൃദ്ധി (ഹെര്‍ണിയ) രോഗചികിത്സയില്‍ ഉപയോഗിക്കുന്ന സുകുമാരം ഘൃതം എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.

രസായനം എന്നാല്‍ എന്ത്


രസായനം എന്ന പേരു കേട്ടാല്‍ ശരീരത്തിനു തടിയും തൂക്കവും വര്‍ധിപ്പിക്കാനുള്ള ഷധം എന്നാണു പലരുടെയും ധാരണ. എന്നാല്‍, ഇത് ഒരു മിഥ്യാധാരണ മാത്രമാണ്.

അത്തരത്തിലുള്ളവ രസായനങ്ങളില്‍ കുറവാണ്. എന്നാല്‍ ശരീരത്തിലെ ദോഷങ്ങളെ ശമിപ്പിച്ച് ആരോഗ്യവും രോഗപ്രതിരോധ ശേഷിയു കൂട്ടി ദീര്‍ഘായുസിനെ പ്രധാനം ചെയ്യുന്നവയാണു മിക്ക രസായനങ്ങളും.

Advertisement
Advertisement
Saturday 02 Sep 2017 02.51 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW