Tuesday, May 29, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 01.26 PM

ഇവിടെ തെരുവു നായ്ക്കളാണ് സെക്യൂരിറ്റി ഗാര്‍ഡ്

uploads/news/2017/09/142584/dog.jpg

ബാങ്കോങ്ങ് : തെരുവില്‍ അലഞ്ഞ് തിരിയുന്ന തെരുവ് നായ്ക്കള്‍ എപ്പോഴും ആളുകള്‍ക്ക് ഭീഷണിയാണ്. ഇവ എപ്പോഴാണ് ആക്രമണകാരികള്‍ ആകുക എന്നതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല എന്നത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ആളുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവു നായ്ക്കളെ കൊണ്ടു തന്നെ സുരക്ഷിതത്വം നല്‍കുകയാണ് ബാങ്കോങ്. തായ്‌ലന്‍ഡിലെ ഒരു പരസ്യ ഏജന്‍സിയാണ് ഈ ഉദ്യമത്തിന് പിന്നില്‍.

തെരുവിലുള്ള നായ്ക്കളുടെ ശരീരത്തില്‍ ക്യാമറയുള്ള വസ്ത്രം ധരിപ്പിക്കും, തുടര്‍ന്ന് നായ്ക്കള്‍ അപകടകരമായ എന്തെങ്കിലും കണ്ട് കുരച്ചാല്‍ ലൈവ്‌സ്ട്രീമിംഗ് വീഡിയോയിലൂടെ അത് എന്താണെന്നും മുന്‍ കരുതല്‍ എടുക്കുന്നതിനും സാധിക്കും. തെരുവു നായ്ക്കള്‍ രാത്രിയിലും വേണ്ട സുരക്ഷിതത്വം ഇതിലൂടെ ആളുകള്‍ക്ക് നല്‍കുന്നുവെന്ന് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 28കാരനായ പകോണ്‍ക്രിത് ഖണ്‍ഡപ്രാപ് പറയുന്നു. ഇപ്പോള്‍ ഇത് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. കൂടുതല്‍ മാറ്റങ്ങളോടെ ഉടന്‍ തന്നെ ഈ പദ്ധതി പ്രാബല്യത്തില്‍ വരും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW