Tuesday, September 12, 2017 Last Updated 3 Min 57 Sec ago English Edition
Todays E paper
Saturday 02 Sep 2017 12.57 PM

ഫ്ലോറെൻസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 10 ന്

uploads/news/2017/09/142576/eup020917a.jpg

ഇറ്റലി : പ്ലോറെൻസ് മലയാളി അസോസിയേഷന്റെോ ഓണാഘോഷം സെപ്റ്റംബർ 10 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ബാഞ്ഞോ അ റീപ്പോളി, കിയേസ ഡെല്ലേ പെന്തക്കോസ്തെ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു .

ഓണാഘോഷത്തോടനുബന്ധിച്ചുള്ള വടംവലി മത്സരവും മറ്റ് കായിക മത്സരങ്ങളും സെപ്തംബർ 3 ഞായറാഴ്ച്ച് 3 PM ന് കഷീന പാർക്കിൽ വച്ച് നടത്തുന്നു .

സപ്തംബർ പത്തിന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ പൂക്കളം, താലപ്പൊലിയോടുകൂടിയുള്ള മാവേലിയുടെ വരവേൽപ്പ് ,തിരുവാതിര , നൃത്തങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും .ഉച്ചയ്ക്ക് വിവിധ രുചിഭേദങ്ങ ളോടുകൂടിയ ഓണസദ്യയും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും . അന്നേദിവസം സമ്മാന കൂപ്പൺ നറുക്കെടുപ്പും കായിക മത്സര വിജയികൾക്ക് സമ്മാനവും നൽകുന്നതാണ്.

പൊന്നിൻ ചിങ്ങ മാസത്തിലെ ഓണാഘോഷത്തിലേയ്ക്ക് എല്ലാ മലയാളി അസോസിയേഷൻ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം സാദരം ക്ഷണിക്കുന്നതായി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിക്കുന്നു .

ജോഷി ചിറയത്ത് .

Ads by Google
Advertisement
Saturday 02 Sep 2017 12.57 PM
YOU MAY BE INTERESTED
TRENDING NOW