Friday, June 08, 2018 Last Updated 14 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 02 Sep 2017 01.24 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
എം. ജി. ബിരുദ പ്രവേശനം: അലോട്ട്‌മെന്റ്‌ അവസാനിച്ചു.

അഫിലിയേഡ്‌ ആര്‍ട്‌സ് സയന്‍സ്‌ കോളേജുകളില്‍ 2017ലെ ബിരുദ പ്രവേശനം 29 ന്‌ അവസാനിച്ചു. ഈ തിയതിക്കു ശേഷം ഹാജര്‍ തികയാതെ വരുമെന്നതിനാല്‍ നിശ്‌ചിത തിയതിക്കു ശേഷമുള്ള ബിരുദപ്രവേശനങ്ങള്‍ അംഗീകരിക്കുന്നതല്ല. വൈകിയുള്ള പ്രവേശനത്തിനായി പ്രത്യേകാനുമതിയും സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്നതല്ല.

പരീക്ഷാഫലം

2016 ഒക്‌ടോബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി. കോം (പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഫലം സര്‍വ്വകലാശാലാ വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്‌. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ സെപ്‌റ്റംബര്‍ 20 വരെ സ്വീകരിക്കും.

സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ബിസിനസ്‌ സ്‌റ്റഡീസ്‌ 2016 ഒക്‌ടോബറില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം. ബി. എ (സി. എസ്‌. എസ്‌ - റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.

Ads by Google
Saturday 02 Sep 2017 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW