Saturday, May 19, 2018 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 06.51 PM

മകളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ ഈ പിതാവ് കഴിഞ്ഞ ഏഴ് വര്‍ഷമായി കഴിയ്ക്കുന്നത് നൂഡില്‍സ് മാത്രം

uploads/news/2017/09/142315/ftr.jpg

ചൈനയിലെ 49കാരനായ ഹവാവു യാന്‍വെയ് കഴിഞ്ഞ ഏഴ് വര്‍ഷമായി കഴിയ്ക്കുന്നത് നൂഡില്‍സും പൊരിച്ച ബണ്ണും മാത്രമാണ്. തന്റെ മകളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനാണ് തെരുവ് വൃത്തിയാക്കുന്ന ജോലി ചെയ്യുന്ന ഈ പിതാവ് ത്യാഗം ചെയ്യുന്നത്. ഹാവാവുവിന്റെ മകളുടെ ഏറ്റവും വലിയ സ്വപ്‌നമാണ് ജിംനാസ്റ്റ് ആകുക എന്നത്. ദേശീയ ടാമില്‍ കുട്ടിയെ എത്തിക്കുക എന്നതാണ് ഹവാവുവിന്റെ സ്വപ്നം.

ഹവാവുവിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോചനം നേടി പോയി. തുടര്‍ന്ന് 11കാരിയായ മകളും ഹവാവും ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. കുട്ടി തന്റെ നാലാം വയസ്സിലാണ് അവളുടെ ഈ ആഗ്രഹത്തെ കുറിച്ച് പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അവള്‍ യുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ പഠിക്കുകയാണ് അവള്‍. കുട്ടിയുടെ വാര്‍ഷിക ട്യൂഷന്‍ ഫീസും ദിവസച്ചിലവും കണ്ടെത്താനാണ് സ്വന്തം ചിലവുകള്‍ ഈ പിതാവ് ചുരുക്കുന്നത്.

നൂഡില്‍സും ബണ്ണും വലിയ വിലയില്ലാത്ത സാധനങ്ങളാണ് അതുകൊണ്ടാണ് വിശപ്പടക്കാന്‍ താന്‍ അത് മാത്രം കഴിക്കുന്നതെന്ന് ഈ പിതാവ് പറയുന്നു. എന്റെ കുട്ടിക്ക് സമ്പത്തുള്ള ജീവിതം നല്‍കാന്‍ എനിക്ക് സാധിക്കുന്നില്ല എന്നാല്‍ കയ്‌പ്പേറിയ ജീവിതത്തിലൂടെ തന്റെ മകള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ സാധിക്കുമെന്നാണ് ഈ പിതാവ് പറയുന്നത്.

Ads by Google
Friday 01 Sep 2017 06.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW