പൂക്കളുടെ പ്രാധാന്യം മനസിലാക്കി ഓണത്തനിമയില്‍ പൂക്കളമൊരുക്കാം. ...
തൊടിയില്‍ നിന്നും, വയ ലില്‍ നിന്നും, കുന്നിന്‍പുറത്തുനിന്നും പൂ പറിച്ച് മുറ്റത്ത് അത്തക്കളമുണ്ടാക്കിയിരു ന്ന ഓണക്കാലം ഓര്‍മ്മയാവുകയാണ്. വട്ടിയുണ്ടാക്കി അതില്‍ പൂ പറിച്ചിട്ട് വീശി നിറയ്ക്കുന്ന കുട്ടികളെ ഇന്ന് ഗ്രാമങ്ങളില്‍ പോലും കാണാനാവില്ല.
പൂക്കളത്തില്‍ ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ പൂക്കള്‍ നിറയ്ക്കണം, എങ്ങനെ പൂക്കള്‍ ശേഖരിക്കണം എന്നിങ്ങനെ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. കടയില്‍ നിന്ന് ജമന്തിയും അരളിയുമൊക്കെ വാങ്ങി പൂക്കളമൊരുക്കുമ്പോള്‍ ആ ചിട്ടകളും അറിഞ്ഞിരിക്കണം.
തുമ്പ, മുക്കുറ്റി, ചെമ്പരത്തി, അരിപ്പൂവ്, കാക്കപൂവ്, കൃഷ്ണകിരീടം, കൊങ്ങിണി പൂവ്, കാശിത്തുമ്പ, ശംഖുപുഷ്പം എന്നിവയാണ് പ്രധാനമായും പൂക്കളത്തിന് ഉപയോഗിക്കുന്നത്.
ചില സ്ഥലങ്ങളില്‍ 10 ദിവസത്തെ പൂക്കളത്തിന് വ്യത്യസ്ത ആകൃതിയാണ്. തറ ചാണകം മെഴുകി ശുദ്ധമാക്കിയ ശേഷമാണ് ഓണപ്പൂക്കളം തയ്യാറാക്കേണ്ടത്. പൂക്കളമിടുന്ന തറ മെഴുകുന്നതിലുമുണ്ട് പ്രാദേശികമായ വ്യത്യാസങ്ങള്‍. മൂലം നാളില്‍ കളത്തിന്റെ നാല് മൂലയും മെഴുകും.
തൃക്കേട്ട നാളില്‍ കളം മുന്നോട്ട് നീട്ടി മെഴുകും. അത്തത്തിന് ഒരു കളം. ചിത്തിരയ്ക്ക് രണ്ടു കളം, തിരുവോണത്തിന് പത്തുകളം എന്നിങ്ങനെയാണ് പൂക്കളമൊരുക്കുന്നത്.
പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളുടെ കാര്യത്തിലും ചില ചിട്ടകളൊക്കെയുണ്ട്. എല്ലാ ദിവസവും തുമ്പപ്പൂ നിര്‍ബന്ധമാണ്.
ഒന്നാം ദിവസം അതായത് അത്തത്തിന്, തുമ്പപ്പൂമാത്രമാണ് പൂക്കളത്തില്‍ വയ്ക്കുന്നത്. കളത്തിന്റെ നടുക്ക് തുളസിക്കതിരുമുണ്ടാകും. രണ്ടാം ദിവസം വെളുത്ത പൂവ് മാത്രം ഉപയോഗിച്ച് വേണം പൂക്കളമൊരുക്കാന്.
മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കള്‍ കളങ്ങളില്‍ ഉപയോഗിച്ചു തുടങ്ങും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവും വിശാഖം നാളില്‍ കാക്കോത്തിപ്പൂവും കളങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു. തിരുവോണനാളില്‍ തുമ്പയ്ക്കാണ് പ്രാധാന്യം. തിരുവോണത്തിന് മാതേവരെയും തൃക്കാക്കരയപ്പനെയും വയ്ക്കുന്ന പതിവുണ്ട്.
മദ്ധ്യകേരളത്തില്‍ മാതേവര് മഹാബലിയെന്നു സങ്കല്‍പ്പിച്ച്, തലയ്ക്ക് മുകളില്‍ വാമനന് തന്റെ കാലടി വച്ചനുഗ്രഹിക്കുന്നതിനെ പ്രതിനിധീകരിച്ച് തുമ്പക്കുടം കൊണ്ട് മൂടുന്നു. ഇതിലൂടെ വാമനാവതാരത്തെ മുറ്റത്ത് ഒരുക്കുന്നു എന്നാണ് സങ്കല്‍പ്പം.
എട്ടാമത്തേതില്‍ അഷ്ടദിക്പാലകര്, ഒമ്പതാമത്തേതില്‍ ഇന്ദ്രന്, പത്താ മത്തേതില് വിഷ്ണുഭഗവാന് എന്നിങ്ങനെയാണ് ദൈവ സങ്കല്പം. (ഇതില്‍ പ്രാ ദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടാ കാം). അത്തം മുതല്‍ ഒന്‍പത് ദിവസം മഹാബലിയെ സ്മരിച്ചുകൊണ്ടാണ് പൂക്കളമിടുന്നത്.
പത്താം ദിവസമാകട്ടെ മഹാവിഷ്ണുവിന് വേണ്ടിയും.