Monday, March 18, 2019 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 04.32 PM

സംഗീത ശ്രീവത്സം

ഗായകനായും സംഗീതസംവിധായകനായും മലയാളിമനസ്സിലിടം നേടിയ ശ്രീവത്സന്‍.ജെ.മേനോന്‍ കുടുംബത്തോടൊപ്പം ഓണം ഓര്‍മ്മകളുടെ സുഗന്ധവുമായി...
uploads/news/2017/09/142296/sreevalsmjmenon.jpg

തിരുവോണപ്പുലരി തന്‍
തിരുമുല്‍ക്കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി....

തൃപ്പൂണിത്തുറയിലെ തിരക്കേറിയ നഗരവീഥിയില്‍ നിന്നൊഴിഞ്ഞ് തിരുവോണമെന്ന വീട്ടിലേക്കെത്തിയപ്പോള്‍ കേരളപ്പഴമയുടെ ഒട്ടും മങ്ങാത്ത സൗന്ദര്യമാണ് കാണാനായത്. തുമ്പപ്പൂവും മുക്കൂറ്റിയും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങി നില്ക്കുന്നൊരു പ്രതീതി.

മിഴിക്കു നീലാഞ്ജന പുഞ്ജമായും
ചെവിക്കു സംഗീതസാരമായും
മെയ്യിന്നു കര്‍പ്പൂരകപൂരമായും
പുലര്‍ന്നുവല്ലോ പുതുവര്‍ഷകാലം...

ശ്രീവല്‍സന്‍.ജെ.മേനോന്റെ ശബ്ദമാധുര്യമേറിയ മണ്‍സൂണ്‍ അനുരാഗയെന്ന ആല്‍ബത്തിലെ ഈ വരികള്‍ ഹൃദയത്തോട് ചേര്‍ക്കാത്ത മലയാളികളുണ്ടാവില്ല.

തിരുവോണമെന്ന വീട്ടിലേക്കുള്ള പടിക്കെട്ടുകള്‍ കയറുമ്പോള്‍ മനസ്സുനിറയെ ഈ വരികളായിരുന്നു...സംഗീതത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ശ്രീവല്‍സന്‍.ജെ.മേനോന്‍ ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്...

ഓരോ ഓണവും പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് നല്കുന്നത്. ഈ ഔണത്തെക്കുറിച്ച് ?


പ്രകൃതിയൊട്ടാകെ അതീവ സന്തുഷ്ടയായിരിക്കുന്ന നിമിഷമാണ് ഓണം. പ്രകൃതിയും സമൂഹവും നാമോേരാരുത്തരും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ് ഓണം.

ഓണത്തിന് വല്യ തിമിര്‍പ്പൊന്നും ഞങ്ങളുടെ കുടുംബത്തിലില്ല. വര്‍ഷം കടക്കുന്തോറും സംഗീതത്തിന്റെ പുതിയ മേഖലകളിലേക്കെത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമാണ് ശ്രമിക്കാറുള്ളത്. ഒപ്പം കുടുംബത്തിന്റെ സന്തോഷവും സമൃദ്ധിയും.

തൃപ്പൂണിത്തുറയിലാണ് വീട്. ഓണമെത്തിയാല്‍ ഇവിടെ തകൃതിയായി ആഘോഷമാണ്. അത്തം മുതല്‍ തിരുവോണം വരെ മുടങ്ങാതെ പൂക്കളമിടും. മക്കള്‍ക്കും പൂക്കളമിടാനും സദ്യ തയ്യാറാക്കാനുമെല്ലാം വലിയ താല്പര്യമാണ്.

കുട്ടിക്കാലത്തെ മറക്കാനാവാത്ത ഓണം ?


അച്ഛന്റേയും അമ്മയുടേയും ഒരേയൊരു മകനാണ് ഞാന്‍. അച്ഛന്റെ തറവാട് പാലക്കാട് തത്തമംഗലത്താണ്. കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അച്ഛന്റെ തറവാടാണ് ഓര്‍മ്മ വരുന്നത്. കണ്ണെത്താദൂരത്തുള്ള നെല്‍വയലുകളും സ്വാദേറിയ മാമ്പഴവും ചക്കയുമെല്ലാം മധുരമൂറുന്ന ഓര്‍മ്മകളാണ്.

അവിടെ ഓണപ്പുടവ നല്‍കുകയെന്നത് വലിയൊരു ആഘോഷമാണ്. വലിയ തറവാടായതുകൊണ്ട് അവിടെയുള്ള പണിക്കാര്‍ക്കും വാല്യക്കാര്‍ക്കുമെല്ലാം ഓണക്കാലത്ത് മുടങ്ങാതെ ഓണപ്പുടവ നല്‍കും. നൂറോളം പേര്‍ക്ക് ഓണപ്പുടവ മുത്തച്ഛന്‍ മുടങ്ങാതെ നല്‍കുമായിരുന്നു. പൂപറിക്കാന്‍ നാടുതോറും ഉല്ലസിച്ച് നടക്കുന്നതും അത്തപ്പൂവിടുന്നതും മറക്കാനാവില്ല.

തൃശ്ശൂരാണ് ഞാന്‍ ജനിച്ചത്. അവിടെ ഓണത്തോടനുബന്ധിച്ച് പുലികളിയും കുമ്മാട്ടിക്കളിയുമെല്ലാം തകൃതിയായി നടക്കാറുണ്ടായിരുന്നു.

സംഗീതജീവിതത്തെക്കുറിച്ച്...?


ദൈവാനുഗ്രഹവും ഗുരുത്വവും ലഭിച്ചതുകൊണ്ട് ഇവിടെ വരെയെത്തിയെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍. എല്‍. കെ. ജി. മുതല്‍ എന്നെ മകനെപ്പോലെ കണ്ട് പഠിപ്പിച്ച രാജലക്ഷ്മി ടീച്ചര്‍, ടി.വി.രമണി സാര്‍, നെയ്യാറ്റിന്‍കര വാസുദേവന്‍ സാര്‍ ഇവരെല്ലാം എന്റെ പ്രിയ ഗുരുക്കന്മാരാണ്.

നെയ്യാറ്റിന്‍കര സാറിന്റെ മരണംവരെ അദ്ദേഹത്തിന്റെ കീഴില്‍ ഞാന്‍ സംഗീതം അഭ്യസിച്ചിരുന്നു. സാറിനൊപ്പം 88 മുതല്‍ അദ്ദേഹം മരിക്കുവോളം അദ്ദേഹത്തിന്റെ കീഴില്‍ സംഗീതം അഭ്യസിച്ചു.

ഓണത്തിന്റെ പ്രാധാന്യമെല്ലാം നഷ്ടപ്പെട്ടു പോകുന്നതായി തോന്നിയിട്ടില്ലേ ?


ഓരോ കാലത്തുമുണ്ടാവുന്ന മാറ്റങ്ങളെ ആര്‍ക്കും മുന്‍കൂട്ടിക്കണ്ട് നിര്‍വ്വചിക്കാനാവില്ല. ഇക്കാലത്ത് കുട്ടികള്‍ ഓണത്തിനും മറ്റ് കേരളീയ ഉത്സവങ്ങള്‍ക്കുമെല്ലാം എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്നെനിക്കറിയില്ല.

പക്ഷേ എന്റെ മക്കള്‍ അത്തരമൊരു വേര്‍തിരിവോടെ ഓണത്തെയോ മറ്റോ മാറ്റി നിര്‍ത്തുന്നില്ല. അവരില്‍ പഴമയുടെ വിശ്വാസങ്ങളും പുതുമയുടെ മാറ്റങ്ങളും തുല്യമായുണ്ട്. പുറമെ എന്തെല്ലാം മാറ്റങ്ങളുണ്ടായാലും എന്നും മനസ്സില്‍ നന്മ മാത്രം കാത്തുസൂക്ഷിക്കുക.

Friday 01 Sep 2017 04.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW