Monday, October 02, 2017 Last Updated 22 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 04.08 PM

തിരുവോണ സദ്യയൊരുക്കാം...

uploads/news/2017/09/142292/madmonma2017.jpg

ഓണസദ്യയ്ക്ക് ഇണക്കം പരമ്പരാഗത വിഭവങ്ങള്‍തന്നെ. എങ്കിലും ഇവയുടെയെല്ലാം ചേരുവയില്‍ ചില മാറ്റങ്ങള്‍ വരുത്തി പുതുരുചികളോടെ ഓണത്തെ വരവേല്‍ക്കാം...

കുറുക്ക് കാളന്‍


ആവശ്യമുള്ള സാധനങ്ങള്‍
ചേന - 1 കപ്പ്
നേന്ത്രക്കായ - 1 കപ്പ്
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
വറ്റല്‍ മുളക് - 5 എണ്ണം
ഉലുവ - 2 നുള്ള്
കറിവേപ്പില - 3 തണ്ട്
വെളിച്ചെണ്ണ - പാകത്തിന്
തേങ്ങ ചിരകിയത് - 2 കപ്പ്
തൈര് - 1 1/2 കപ്പ്
പച്ചമുളക് - 6 എണ്ണം
കുരുമുളക് - 1/2 ടീസ്പൂണ്‍
ജീരകം - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളക് എന്നിവ ഒരുമിച്ച് അരയ്ക്കുക.
ചേനയും നേന്ത്രക്കായയും പച്ചമുളകും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിയ്ക്കാം. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്‍ക്കാം. നല്ലതു പോലെ കുറുകി വരുമ്പോള്‍ തൈര് ചേര്‍ത്ത് ഇളക്കി ചൂടാക്കുക. കറിവേപ്പില ചേര്‍ത്ത് അടുപ്പില്‍നിന്നിറക്കിവയ്ക്കാം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ വറ്റല്‍മുളക്, കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടാവുന്നതാണ്.

വാഴയ്ക്ക പൊടിമാസ്


ആവശ്യമുള്ള സാധനങ്ങള്‍
വാഴയ്ക്ക - 3 എണ്ണം
പച്ചമുളക് - 4 എണ്ണം
ജീരകം - 1/2 ടീസ്പൂണ്‍
ഇഞ്ചി - 1 ചെറിയ കഷണം
കറിവേപ്പില - 2 തണ്ട്
ചുവന്നുള്ളി അരിഞ്ഞത് - 1 കപ്പ്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
തേങ്ങാക്കൊത്ത് - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


വാഴയ്ക്ക പുഴുങ്ങി ഉടച്ചെടുക്കുക. പച്ചമുളകും ജീരകവും ഇഞ്ചിയും കറിവേപ്പിലയും ഒരുമിച്ച് അരച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളി ചുവക്കുന്നതുവരെ വഴറ്റുക. ഇതിലേക്ക് വാഴയ്ക്കയും ഉപ്പും അരച്ചുവച്ചതും തേങ്ങാക്കൊത്തുംകൂടി ഇട്ട് ഉലര്‍ത്തി എടുക്കുക.

പാവയ്ക്ക വറ്റല്‍ പച്ചടി


ആവശ്യമുള്ള സാധനങ്ങള്‍
പാവയ്ക്ക വറ്റല്‍ - 1/2 കപ്പ്
പുളിയില്ലാത്ത തൈര് ഉടച്ചത് - 1 കപ്പ്
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉണക്കമുളക് - 4 എണ്ണം (രണ്ടായി മുറിച്ചത്)
കറിവേപ്പില - 2 തണ്ട്
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചീനച്ചട്ടിയില്‍ കുറച്ച് എണ്ണയൊഴിച്ച് പാവയ്ക്ക വഴറ്റുക. ഇതിലേക്ക് തൈരും ഉപ്പും ചേര്‍ത്തിളക്കുക. ശേഷം മല്ലിപ്പൊടി, ജീരകപ്പൊടി ഇവയിട്ട് ഇളക്കി യോജിപ്പിക്കാം. തിളച്ച് പതഞ്ഞുവരുമ്പോള്‍ വാങ്ങി വച്ച് എണ്ണയില്‍ കടുകും ഉണക്കമുളകും കറിവേപ്പിലയും താളിച്ച് വിളമ്പാം.

അവിയല്‍


ആവശ്യമുള്ള സാധനങ്ങള്‍
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
വെള്ളരിക്ക (നീളത്തില്‍ അരിഞ്ഞത്) - 1/4 കപ്പ്
പടവലങ്ങ (നീളത്തില്‍ അരിഞ്ഞത്) - 1/4 കപ്പ്
ചേന (നീളത്തില്‍ അരിഞ്ഞത്) - 1/4 കപ്പ്
അച്ചിങ്ങ (നീളത്തില്‍ അരിഞ്ഞത്) - 1/4 കപ്പ്
കാരറ്റ് (നീളത്തില്‍ അരിഞ്ഞത്) - 1/4 കപ്പ്
മുരിങ്ങയ്ക്ക (നീളത്തില്‍ മുറിച്ചത്) - 1/4 കപ്പ്
തൈര് - 1 1/2 കപ്പ്
തേങ്ങ ചിരകിയത് - 1 കപ്പ്
മഞ്ഞള്‍െപ്പാടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 1/4 ടീസ്പൂണ്‍
ജീരകപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് , വെളിച്ചെണ്ണ - പാകത്തിന്
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്ന വിധം


ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് പച്ചക്കറികള്‍, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കിക്കൊണ്ട് വഴറ്റി വേവിക്കുക. വെന്തുവരുമ്പോള്‍ തേങ്ങയും ജീരകപ്പൊടിയും തൈരും ചേര്‍ത്തിളക്കി കറിവേപ്പിലയും വിതറി അല്‍പ്പസമയം അടച്ചുവച്ചശേഷം വിളമ്പാം.
Advertisement
Ads by Google
Ads by Google
TRENDING NOW