Wednesday, March 13, 2019 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 04.05 PM

സ്വപ്‌നം കൊണ്ടൊരു തറവാട്

പൂര്‍ണ്ണമായും മണ്ണുകൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ ഓണം ആഘോഷിക്കുന്ന വിദ്യാഭ്യാസ വിചക്ഷണനും സംഗീതഗവേഷകനും കേരള സര്‍വകലാശാല പ്രൊഫസറുമായ ഡോ.അച്യുത് ശങ്കര്‍ എസ്.നായരും കുടുംബവും ഓണത്തുമ്പിയ്ക്കൊപ്പം...
uploads/news/2017/09/142291/drachdshanker1.jpg

പത്മശ്രീ ശങ്കറിന്റെ മണ്‍വീടുകള്‍ ആധുനിക കേരളീയ വാസ്തുശില്‍പകലയില്‍ അദ്ഭുതമല്ല. പക്ഷേ ആ സാങ്കേതികവിദ്യയില്‍ അധികം ഭവനങ്ങള്‍ നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കപ്പെട്ടിട്ടില്ല.

പക്ഷേ,പാരമ്പര്യത്തെയും പാരമ്പര്യസംഗീതത്തെയും നവീനശാസ്ത്രത്തെയും ഒരുപോലെ പ്രണയിക്കുന്ന പ്രൊഫ.ഡോ.അച്യുത് ശങ്കര്‍ എസ്.നായരുടെ വീട് മലയാളികളുടെ പരമ്പരാഗത ഗൃഹനിര്‍മാണ സ്വപ്‌നങ്ങളെ യും ആധുനികതയേയും ഒരുപോലെ വിന്യസിക്കുന്ന ഒന്നാണ്.

തിരുവനന്തപുരം കാര്യവട്ടത്തെ പുതിയ വീട്ടില്‍ ഓണം ആഘോഷിക്കാനൊരുങ്ങുന്ന ഡോ. അച്യുത് ശങ്കറിന്റെ സ്വപ്നവീടിന്റെ കഥ.

പഴമയല്ല പുതുമ


കാര്യവട്ടത്തെ ഹേമന്തത്തിലെത്തുന്ന ഓ രോ അതിഥിയെയും സ്വീകരിക്കുന്നത് കാ റ്റില്‍ പാറിപറക്കുന്ന നെല്‍ക്കതിരുകളാ ണ്. പൊടിമണ്ണ് നിറഞ്ഞ മുറ്റത്തുകൂടി നട ന്നെത്തുമ്പോള്‍, പതിറ്റാണ്ടുകള്‍ പിന്നിലേക്ക് നടന്ന അനുഭൂതി.

നീലാകാശത്തിനു താഴെ ചെമ്മണ്ണുകൊണ്ടൊരു കൊട്ടാരം. ഉദയകിരണങ്ങള്‍ മണിച്ചിത്രത്താഴിട്ട വാതില്‍, തള്ളിത്തുറക്കുമ്പോള്‍ പഴമയിലെ ഒരുകൂട്ടം ഓര്‍മ്മകളാണ് പുനര്‍ജനിക്കുന്നത്.

ഒരു വീട് എങ്ങനെ നിര്‍മ്മിക്കുന്നു എ ന്നതല്ല, അവിടെ എങ്ങനെ ജീവിക്കുന്നു എന്നതിലാണ് ആ വീടിന്റെ മൂല്യം. പൂര്‍വ്വികര്‍ ഓരോ കാര്യങ്ങള്‍ പറ ഞ്ഞിരുന്നതിനും ചെയ്തതിനും എല്ലാം ശാസ്ത്രീയതയുണ്ടായിരുന്നു.

പക്ഷേ ശാസ്ത്രം പുരോഗമിച്ചപ്പോള്‍ ശീലങ്ങളിലെ ശാസ്ത്രീയത എല്ലാവരും മറന്നു. ഈ വീട്ടിലുള്ള ഓരോ കണികയ്ക്കും ശാസ്ത്രത്തിന്റെ പിന്നാമ്പുറ കഥകളുണ്ട് പറയാന്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ് വാങ്ങിയ പുര യിടത്തില്‍, കേരളസര്‍വകലാശാല ബയോ ഇന്‍ഫോമാറ്റിക്സ് വിഭാഗം തലവന്‍ ഡോ.അച്യുത് ശങ്കര്‍ പുതിയ വീടു വയ് ക്കുമ്പോള്‍ രണ്ട് കാര്യങ്ങളില്‍ നിര്‍ബന്ധമുണ്ടായിരുന്നു.

പഴമയിലുണ്ടായിരുന്ന ശാസ്ത്രീയത, വീടിനു യോജിച്ച രീതിയുള്ള ജീവിതം. ഒരു ശാസ്ത്രജ്ഞന്റെ മനസ്സിലെല്ലാം ശാസ്ത്രീയമായ ചിന്തകളാണ്,ചെയ്യുന്ന കാര്യങ്ങളില്‍ ശാസ്ത്രത്തിന്റെ ഉറപ്പു വേണം, ഇവിടെ താമസിക്കുമ്പോള്‍ പ്രകൃതിയ്ക്ക് യാതൊരു ദോഷവും വരരുത്,അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളായിരുന്നു ഇവയെല്ലാം.

ആഗ്രഹം പോലെ വീടു പൂര്‍ത്തിയാകു മ്പോള്‍ ഇവയിലെങ്ങും പഴമയുടെ കണിക പോലുമില്ലെന്നദ്ദേഹം തറപ്പിച്ചു പറയുന്നു. പുത്തന്‍ ലോകത്തെ ഈ വീട് ഒരു പുതുമയാണ്, പഴമയല്ല.

പണ്ടുകാലത്ത് ചെയ്തിരുന്ന എല്ലാ കാര്യങ്ങളിലും ശാസ്ത്രത്തിന്റെ വലിയൊ രു പങ്കുണ്ടായിരുന്നു. പക്ഷേ അന്നത് അ റിഞ്ഞിരുന്നില്ല. അന്ന് അറിയാതെ ചെയ്ത കാര്യങ്ങള്‍ ഇന്ന് അറിഞ്ഞുകൊണ്ടു ചെ യ്യുന്നു. അത്ര മാത്രം.

ഓണ വീട്


ഓടു മേഞ്ഞ രണ്ടുനില വീടിന്റെ വരാ ന്തയും വിശാലമായ അകത്തളങ്ങളും മാ ത്രമല്ല, വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപയോഗിച്ചി രുന്ന മണ്ണിന്റെയും ഓടിന്റെയും ചെമ്പുപാ ത്രങ്ങളാണ് വീട്ടിലുപയോഗിക്കുന്നത്. വാ സ്തുശാസ്ത്രത്തിന്റെ തലനാരിഴകീറി പ രിശോധിക്കാന്‍ തയാറാകാതെ സൗകര്യ ങ്ങള്‍ക്കും ശാസ്ത്രീയതയ്ക്കുമാണ് പ്രാ ധാന്യം നല്‍കിയത്.

വീടുപണി പൂര്‍ത്തിയായ ശേഷമുള്ള ആദ്യത്തെ ഓണത്തെ വരവേല്‍ക്കുകയാ ണ് ഈ കുടുംബം. ആഘോഷങ്ങളില്‍ വ ലിയ വ്യത്യാസങ്ങളൊന്നുമില്ലെങ്കിലും പു തിയ വീട്ടിലെ ഓണമായതുകൊണ്ട് ആ ഘോഷമാക്കാനാണ് തീരുമാനം. എല്ലാവരും കൂടിയുള്ള പാചകവും ആഘോഷത്തിന്റെ ഭാഗമാണ്.

പുതിയ വീട്ടിലെ ആദ്യ ഓണത്തിനു സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികള്‍ ഉപയോഗിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും ഇത്തവണ സാധിച്ചില്ല. വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കാനായി മൂന്നു വര്‍ഷമെടുത്തതോടെ കൃഷിയൊരുക്കാന്‍ കഴിഞ്ഞില്ല.

എങ്കിലും വളരെ കുറച്ച് സാധനങ്ങള്‍ മാത്രമേ പുറത്തു നിന്നു വാങ്ങേണ്ടി വരു. കാരണം വഞ്ചിയൂരിലെ വീട്ടിലും അദ്ദേഹത്തിന്റെ ഭാര്യ ഡോ.ഹേമ ഒരു പച്ചക്കറിത്തോട്ടം പരിപാലിക്കുന്നുണ്ട്. അവിടെ നിന്നുള്ളവ തന്നെ ധാരാളം. കോളജധ്യാപികയായിരുന്നിട്ടും കൃഷിയ്ക്കായി ഒരുപാട് സമയം കണ്ടെത്തുന്നുണ്ട് ഹേമ.

മാതാപിതാക്കളും സഹോദരങ്ങളും എ ല്ലാവരും കൂടിയൊരു ഓണദിവസം മണ്‍ വീട്ടിലുണ്ടാകും. അച്ഛനുമമ്മയും മക്കളും ഒരുമിച്ചുള്ള പാചകവും ആഹാരവും പല കുടുംബത്തിലും കാണാന്‍ കഴിയാത്ത അ വസ്ഥയിലാണ് ഇരുപതോളം പേരടങ്ങുന്ന ഒരു വലിയ കുടുംബം ഒന്നിച്ച് ഓണം ആഘോഷിക്കുന്നത്. എല്ലാ തരത്തിലും മാതൃകയാകേണ്ട കൂട്ടുകുടുംബം.

uploads/news/2017/09/142291/drachdshanker.jpg

ഇത് എനിക്കു വേണ്ടി


''എല്‍ ആകൃതിയിലൊരു വീട് വയ്ക്കണ മെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്റെ സ ന്തോഷത്തിനു വേണ്ടി എന്റെ ഇഷ്ട ങ്ങള്‍ക്കുനുസരിച്ചുണ്ടാക്കിയ വീടാണിത്. ഈ വീടിനെ അംഗീകരിക്കാന്‍ കഴിയാത്ത ഒരുപാടുപേരുണ്ട്. ചിലര്‍ക്ക് സുരക്ഷയെ കുറിച്ച് പേടി, ചിലര്‍ക്ക് സവര്‍ണ മേധാവി ത്വമെന്ന ചിന്തകള്‍. അത്തരക്കാരെ അവ രുടെ വഴിയ്ക്കു വിടുകയേ തരമുള്ളൂ..

സംഗീതത്തിലും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലും ഡോക്ടറേറ്റുള്ള അപൂര്‍വ്വ പ്രതിഭയാണ് ഡോ.അച്യുത് ശങ്കര്‍. സംഗീതാസ്വാദനത്തിനു വേണ്ടിയും വീട്ടിലൊരിടം അദ്ദേഹം കണ്ടത്തിയിട്ടുണ്ട്.

വീടിന്റെ അടിത്തറവരെ പൂര്‍ത്തിയായ സമയത്ത് ഒരു മാസികയില്‍ മണ്‍വീടിനെ പറ്റി വായിച്ചതോടെയാണ് പുതിയ വീട് മണ്ണുകൊണ്ടു നിര്‍മ്മിക്കാമെന്ന ആശയത്തിലെത്തുന്നത്.

മഹാരാഷ്ര്ട ദമ്പതികളായ ഗുരുവും മാനസിയുമാണ് ഈ വീടിന്റെ ശില്‍പി. വെറുതേ മണ്ണുകുഴച്ച് വീട് വയ്ക്കുകയായിരുന്നു എന്നാണ് എല്ലവരെയും പോലെ ഡോ.അച്യുത് ശങ്കറും കരുതിയിരുന്നത്. എന്നാല്‍ മണ്ണിനെ ഇടിച്ചുറപ്പിച്ചാണ് ഭിത്തികള്‍ കെട്ടിയിരിക്കുന്നത്. ഇടിച്ചുറപ്പിക്കുന്നതിലാണ് വീടിന്റെയും ഭിത്തികളുടെയും സുരക്ഷ.

ചിലര്‍ക്കെങ്കിലും പോരായ്മയായി തോ ന്നുന്നത്, ജനലുകള്‍ക്കും വാതിലുകള്‍ ക്കും മുകളില്‍ മണ്ണുകൊണ്ടു ഭിത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്നതാണ്. കാരണം, തടി വാതിലുകളുടെയും ജനലുകളുടെയും മുകളില്‍ ഒരു പരിധിയില്‍ കൂടുതല്‍ ശക്തിക്കു മണ്ണുറപ്പിക്കാന്‍ കഴിയില്ല.

അതുകൊണ്ട് ജനലുകളുടെ ഉയരം വര്‍ധിപ്പിച്ചിരിക്കുകയാണ്.വീടിനു വേണ്ടിയൊരുക്കുന്ന മണ്ണില്‍ അഞ്ചു ശതമാനം കുമ്മായം മാത്രമാണ് കൂടുതലായി ചേര്‍ക്കുന്നത്. അതിനാല്‍ ചിതലുപോലെയുള്ളവയുടെ ശല്യവുമുണ്ടാകില്ല.

മൂന്നുനില വരെയുള്ള കെട്ടിടങ്ങള്‍ ഇത്തരത്തില്‍ പൂര്‍ണ്ണമായും മണ്ണുകൊണ്ടു നിര്‍മ്മിക്കാമെന്ന് ശില്പി ഗുരു. ഒരു വീടിന്റെ നിര്‍മ്മാണത്തിലുണ്ടാകുന്നതിനേക്കാള്‍ 15 ശതമാനത്തോളം ചെലവു കുറവാണ് മണ്‍വീടിന്.

ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത ന്നെ ഡോക്ടറേറ്റുള്ള ഭാര്യ ഡോ. ഹേമ യ്ക്കും മക്കളായ ഗായത്രിയ്ക്കും ആദിത്യ നുമൊപ്പം ആഴ്ചയില്‍ രണ്ടുദിവസം മണ്‍ വീട്ടിലാണ് അദ്ദേഹം ചെലവഴിക്കുന്നത്.

കൃഷിയോടുള്ള ഡോ.ഹേമയുടെ താല്‍പ ര്യത്തിന്റെ ഫലമായി ഈ വീട്ടിലും ഒരു പച്ചക്കറിത്തോട്ടം തയാറാകുന്നുണ്ട്്. വീട്ടുമുറ്റത്ത് കരനെല്ലും കൃഷിചെയ്യുന്നുണ്ട്. ഇന്നത്തെ യുവാക്കളൊപ്പം തന്നെയാണ് ഗായത്രിയും ആദിത്യനുമെങ്കിലും മണ്ണിനെയും മരങ്ങളെയും സ്നേഹിക്കാനും സംരക്ഷിക്കാനും അവര്‍ക്കു മടിയില്ല.

കെ.ആര്‍.ഹരിശങ്കര്‍

Ads by Google
Friday 01 Sep 2017 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW