Thursday, May 24, 2018 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 01 Sep 2017 03.36 PM

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

നോട്ടത്തിലൂടെയും ചിരിയിലൂടെയും പ്രേക്ഷ കരെ ചിരിപ്പിക്കുന്ന മഞ്ജു സുനിച്ചന്റെ ഓണ വിശേഷങ്ങള്‍...
uploads/news/2017/09/142286/manjusunichanINW.jpg

എന്നെ കാണുമ്പോള്‍ തന്നെ എല്ലാവരും ചിരിക്കും. അപ്പോള്‍ പകുതി ജോലി കുറഞ്ഞല്ലോ എന്നാശ്വസി ക്കുന്നയാളാണ് മഞ്ജു സുനിച്ചന്‍. മുന്തി രിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്ര ത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയിട്ടും മ ഞ്ജു പഴയ മഞ്ജു തന്നെയാണ്. ഓണ ത്തെ വരവേല്‍ക്കാനൊരുങ്ങുന്നതിനിട യില്‍ കന്യക ഓണത്തുമ്പിക്കൊപ്പം..

ഓണം, വീട്ടില്‍


സിനിമയിലും സീരിയലുകളിലും നോട്ട ത്തിലൂടെയും ചിരിയിലൂടെയും പ്രേക്ഷ കരെ ചിരിപ്പിക്കുന്ന ഞാന്‍ ജീവിതത്തില്‍ സീരിസ്സാണ്.. മഞ്ജു പറഞ്ഞപ്പോള്‍ ഭര്‍ത്താവ് സുനിച്ചനും പുത്രന്‍ ബെര്‍ണാ ച്ചനും ചിരി തുടങ്ങി. ചിരിക്കാതെ മസ്സിലു പിടിച്ചിരുന്ന മഞ്ജുവിനെ നോക്കി സുനി ച്ചന്റെ ഡയലോഗ് എന്റെ ഭാര്യ ആയതു കൊണ്ടു പറയുകയല്ല, നല്ല സെന്‍സ് ഓഫ് ഹ്യുമറാണ്.

ഞാനൊരു തമാശ പറയാമെന്നു പറഞ്ഞ് എന്തെങ്കിലുമൊക്കെ പറയും. എല്ലാം കഴിഞ്ഞ് ഇവള്‍ ചോദി ക്കും എന്റെ തമാശ എങ്ങനെയുണ്ടായി രുന്നെന്ന്. അപ്പോഴേ എല്ലാര്‍ക്കും മനസ്സി ലാകു, ഇവള്‍ തമാശ പറഞ്ഞതാണെന്ന്..

എന്തിനാ സുനിച്ചാ ഇങ്ങനെയൊക്കെ പറയുന്നത്... എനിക്ക് നന്നായിട്ട് തമാശ പറയാനും പാട്ടുപാടാനും എ ല്ലാം അറിയാം. സുനിച്ചനും സത് പുത്രനും എന്നോടുള്ള അ സൂയകൊണ്ടാ ഇങ്ങ നെയൊക്കെ പറയുന്നേ.... ഇപ്പോ ഇവിടെ എന്റെ തമാശയല്ലല്ലോ വിഷയം ഓണമല്ലേ.... അത് ഞാന്‍ പറയാം.. വിഷയം മന:പൂര്‍വ്വം മാറ്റിയതാണന്നെറിഞ്ഞിട്ടും സുനിച്ചനും ബെര്‍ണാച്ചനും മുഖാമുഖം നോക്കി അടക്കിച്ചിരിച്ചു.

ഓണം എല്ലാവര്‍ക്കും നൊസ്റ്റാള്‍ജി യ സമ്മാനിക്കുന്ന ഒന്നായിരിക്കുമെന്നായിരിക്കും പറയുന്നത്. ചെറുപ്പത്തിലെ ഓ ണം പോലെ ഇപ്പോള്‍ ആഘോഷിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന് ചിലര്‍ ഓര്‍മ്മിക്കാറുണ്ട്. എനിക്ക് അങ്ങനെ ഓണം മിസ്സ് ചെയ്ത പോലെയൊന്നും തോന്നിട്ടില്ല.

ഇത്തവണത്തെ ഓണം സ്പെഷ്യലാ ക്കാനാണ് പ്ലാന്‍. അമ്മച്ചിയോടും അപ്പച്ച നോടുമൊപ്പം ഓണം ആഘോഷിക്കും. അതിലെന്താ സ്പെഷ്യലെന്നു ചോദിച്ചാ ല്‍, കഴിഞ്ഞ ഓണം കാട്ടിലായിരുന്നു. ഞങ്ങള്‍ കുറച്ചു ഫ്രണ്ടസ് മാത്രം. ഇടുക്കി കുളമാവിലെ കാട്ടില്‍. കഴിഞ്ഞ ഓണം കാട്ടിലായിരുന്നതു കൊണ്ട് ഇത്തവണ വീട്ടില്‍..

പണ്ടത്തെ ഓണമാണല്ലോ ഓണം


ഓണത്തിനു പൂക്കളമിടണമെന്ന് എല്ലാ വര്‍ഷവും ആഗ്രഹിക്കും. നടക്കാറില്ല. ഇ ത്തവണ എന്തായാലും ദിവസവും പൂക്ക ളമിടാനാണ് എന്റെ തീരുമാനം.
പൂക്കളമിടുന്ന കാര്യം അമ്മ പറഞ്ഞ പ്പോള്‍ തന്നെ എത്ര ദിവസം? എന്ന ബെര്‍ണാച്ചന്റെ ചോദ്യത്തില്‍ ഒരുപാട് അര്‍ത്ഥ തലമുണ്ടായിരുന്നു.

10 ദിവസവും! പിന്നെ സമയം കിട്ടി യില്ലങ്കില്‍ കുറച്ച് ദിവസം. അതും പറ്റിയി ല്ലെങ്കില്‍ ഒരു ദിവസമെങ്കിലും. അതുറപ്പ്!! കുറച്ചു കടുപ്പിച്ചാണ് മഞ്ജുവിന്റെ തീരുമാനം. കൗണ്ടറടിക്കാന്‍ മിടുക്കനാണെന്ന് തെളിയിച്ച ബെര്‍ണാച്ചന്റെ കൗണ്ടര്‍ വന്നില്ലല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ ദാ വരുന്നു... ഒരു ദിവസം അമ്മ പൂക്കളമിടും. അതുമതി. കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട...

സ്വന്തം ഭര്‍ത്താവിനെയും മോനെയും കൗണ്ടറടിച്ചു തോല്‍പിക്കാന്‍ കഴിയാത്ത തു കൊണ്ടോ അതിനു മുതിരാത്തതു കൊണ്ടോ ഒരു തുറന്ന യുദ്ധത്തില്‍ നിന്നു തന്ത്രപൂര്‍വം പിന്‍വാങ്ങിയ കഥാനായിക വിഷയം മാറ്റി:

ഞാന്‍ ഒരു ഓണപാട്ടു പാടിയാലോ??
എന്തോ വലിയ അപരാധം ചെയ്യുന്ന പോലെയായിരുന്നു സുനിച്ചന്റെയും ബര്‍ ണാച്ചന്റെയും മുഖഭാവം.

കാരണമുണ്ട്. വീട്ടിലായാലും എവിടെയാണെങ്കിലും പാട്ടുപാടാന്‍ തോന്നിയാല്‍ മഞ്ജു പാടും. നിര്‍ത്തണമെങ്കിലും മഞ്ജുവിനു തോന്നണം. പാട്ടുപാടുന്നതിലല്ല കുഴപ്പം. ഒരു പാട്ടുപോലും വൃത്തിയായി പഠിച്ച് പാടില്ല. ഒരു പാട്ട് കുറച്ച് പാടും. പിന്നെ വേറെ ഒരു പാട്ടായിരിക്കും ബാ ക്കി. ഇങ്ങനെ പാടാനാണോ പാട്ട് എന്നാണ് സുനിച്ചന്റെയും ബെര്‍ണാച്ചന്റെയും ചോദ്യം.

മ്യൂസിക് ട്രൂപ്പിന്റെ ആളായതുകൊണ്ടാ സുനിച്ചന്‍ ഇങ്ങനൊക്കെ പറയുന്ന ത്. ഞാന്‍ എന്റെ വീട്ടിലിരുന്ന് പാടുന്നത് എന്റെ സന്തോഷത്തിനു വേണ്ടിയല്ലേ? എന്ന മഞ്ജുവിന്റെ ന്യായത്തിലും കാര്യമില്ലാതില്ല എന്നുള്ളതു കൊണ്ടാകും സുനിച്ചനും പിന്നെ മിണ്ടിയില്ല. തൊഴുകൈ കളോടെ മഞ്ജു പാടണ്ടന്നു പറയുമ്പോ ഴും, ഞാന്‍ നന്നായി പാടുമെന്നുള്ള ആത്മവിശ്വാസം മഞ്ജുവിന്റെ മുഖത്തുണ്ടായിരുന്നു.

Ads by Google
Loading...
TRENDING NOW