Tuesday, May 22, 2018 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 08.49 PM

സോറി ഭാരം കുറയ്ക്കാനില്ല..ബിക്കിനിയിടാനും, പുരുഷന്മാരുടെ മടിയില്‍ ഇരുന്ന് കൊഞ്ചിക്കുഴയാനും സൗകര്യവുമില്ല: സൗന്ദര്യ മത്സരം വലിച്ചെറിഞ്ഞ് മിസ് യുകെ

Miss UK, Gives up,  Lose weight

ഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബ്രിട്ടീഷ് മോഡലും, മിസ് യുകെയുമായ സോയി സ്‌മെയില്‍ സൗന്ദര്യത്തില്‍ നിന്ന് പിന്മാറി. സംഘാടകരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സൗന്ദര്യ മത്സരം വലിച്ചെറിഞ്ഞ് മിസ് യുകെ പിന്മാറിയത്.

ഇക്വഡോറിലാണ് മിസ് യുണൈറ്റഡ് കിങ്ഡം 2017 മത്സരം നടക്കുന്നത്. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഭാരം കുറയ്ക്കണമെന്ന് സംഘാടകര്‍ സോയിയോട് ആവശ്യപ്പെടുകയായിരുന്നു. തന്റെ ശരീരം തന്റേത് മാത്രമാണെന്ന് ആഞ്ഞടിച്ചുകൊണ്ടാണ് സോയി മത്സരം വിട്ടത്.

മത്സരത്തില്‍ പങ്കെടുക്കാന്‍ മാക്‌സിമം ഭാരം കുറയ്ക്കണമെന്നായിരുന്നു സംഘാടകരുടെ ആവശ്യം. തനിക്ക് വിശ്വാസമില്ലാത്ത മാനദണ്ഡങ്ങളനുസരിച്ച് മത്സരിക്കാന്‍ തയാറല്ലെന്ന് ആഞ്ഞടിച്ചുകൊണ്ടാണ് പത്ത് വര്‍ഷമായി മോഡലിംഗ് രംഗത്തുള്ള 28 കാരിയായ സോയി കൂടുതല്‍ സൗന്ദര്യവതിയായത്.

ബിക്കനിയിട്ട് ചുറ്റിത്തിരിയാനും, പുരുഷന്മാരുടെ മടിയിലിരുന്ന് കൊഞ്ചിക്കുഴയാനും തനിക്ക് താല്‍പ്പര്യമില്ലെന്ന് പിന്മാറിയതിനു ശേഷം സോയി ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിക്കുന്നു.

Ads by Google
Thursday 31 Aug 2017 08.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW