Wednesday, September 06, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Thursday 31 Aug 2017 08.30 PM

ടിസിഎൽ പുതിയ ബ്ലാക്ക്‌ബെറി വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുന്നു

BlackBerry, waterproof phone

ടിസിഎല്‍ ബ്ലാക്ക്‌ബെറിയുടെ പുതിയ ഫുള്‍ ടച്ച് സ്‌ക്രീന്‍ വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കൊനൊരുങ്ങുന്നു. ഫോൺ ഒക്ടോബറിൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതീവ സുരക്ഷിതമായ നിർമിക്കുന്ന ബ്ലാക്ക്ബെറി സ്മാർട്ട്ഫോഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കുന്നതായിരിക്കുമെന്നും കൂടാതെ ഒരു വിഭാഗം ഐഫോണ്‍, സാംസംങ്, ഗ്യാലക്‌സി, ഉപഭോക്താക്കള്‍ ബ്ലാക്ക്‌ബെറിയിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും ടിസിഎല്‍ ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ ഫ്രാങ്കോയിസ് മാഹിയുവിന്റെ വാക്കുകളെ ഉദ്ധരിച്ച് എന്‍ഗാഡ്ജറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇപ്പോള്‍ വിപണിയിലുള്ള മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ വിലക്കുറവിലായിരിക്കും ബ്ലാക്ക്‌ബെറിയുടെ പുതിയ ഫോണ്‍ പുറത്തിറങ്ങുക എന്നാണ് സൂചന. ലക്ഷക്കണക്കിന് സ്മാര്‍ട്‌ഫോണുകള്‍ വില്‍ക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ബ്ലാക്ക്‌ബെറി അവസാനമായി പുറത്തിറക്കിയത് കീവണ്‍ എന്ന പേരില്‍ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ആണ്. പുതിയ ഫോണും ആന്‍ഡ്രോയ്ഡ് ഫോണ്‍ ആയിരിക്കുമെന്നാണ് എല്ലാരുടെയും പ്രതീക്ഷ.

Ads by Google
TRENDING NOW