Wednesday, October 17, 2018 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 08.01 PM

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ വിക്ഷപണം പരാജയപ്പെട്ടു

ISRO, IRNSS-1H satellite,  Unsuccessful

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ നാവിക് ഉപഗ്രഹ വിഷേപണം പരാജയപ്പെട്ടു. ഇസ്രോയുടെ എട്ടാമത്തെ നാവിഗേഷന്‍ സാറ്റ്‌ലെറ്റായ ഐആര്‍എന്‍എസ്എസ്- 1എച്ച് ന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ഉപഗ്രഹത്തിനു പി.എസ്.എല്‍.വി സി -39 റോക്കറ്റില്‍ നിന്ന് വേര്‍പെടാനായില്ല.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഗതിനിര്‍ണയത്തിനുള്ള നാവിക്' ശ്യംഖലയില്‍ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപമാണ് പരാജയപ്പെട്ടത്. 2013 ല്‍ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതോടെയാണ് പുതിയത് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ വിക്ഷേപണം നടത്തിയത്.

പി.എസ്.എല്‍.വി-സി 39 റോക്കറ്റുപയോഗിച്ച് 1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ഉപഗ്രഹത്തെ 35,000 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. വിക്ഷേപണത്തിനായി കൗണ്ട് ഡൗണ്‍ ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയിരുന്നു.

Ads by Google
Thursday 31 Aug 2017 08.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW