Thursday, January 11, 2018 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 07.47 PM

പീഡനത്തെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികളെ കുങ്ഫു പഠിപ്പിച്ച് ഇന്ത്യയിലെ ബുദ്ധ സന്ന്യാസിനിമാര്‍

Indian Nuns

ലഡാക്കിലെ, ഹിമാലയന്‍ ഉള്‍പ്രദേശങ്ങളില്‍ പെണ്‍കുട്ടികളെ കുങ്ഫു പഠിപ്പിക്കുകയാണ് ബുദ്ധ സന്ന്യാസിനിമാര്‍. പീഡകരെ ചെറുക്കാനാണ് പെണ്‍കുട്ടികള്‍ക്ക് കുങ്ഫു അഭ്യസിപ്പിക്കുന്നത്. ''മിക്ക ആളുകളുടെയും ധാരണ സന്ന്യാസിമാര്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മാത്രമാണെന്നാണ് എന്നാല്‍ അവര്‍ക്ക് അതില്‍ അധികവും ചെയ്യാന്‍ സാധിക്കും'' കുങ്ഫു മാസ്റ്ററും സന്ന്യാസിനിയുമായ 19കാരി ദ്രുക്പ പറയുന്നു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2012ല്‍ 24,923 റിപ്പോര്‍ട്ട് ചെയ്തിരുന്ന പീഡന കേസുകള്‍ 2013 ആയപ്പോള്‍ 33,707 ആയി. 2015ല്‍ ഇത് 34,651 ആയി. 2011നെക്കാള്‍ 43%ത്തോളം വര്‍ദ്ധനവാണ് പീഡനക്കേസുകള്‍ക്ക് ഉണ്ടായത്. ഇന്ത്യയില്‍ പീഡനക്കേസുകള്‍ പതിയെ പതിയെ വര്‍ദ്ധിക്കുകയാണ് എന്നതിന് തെളിവുകളാണ് ഈ റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ അവരുടെ സുരക്ഷിതത്വം സ്വയം വര്‍ദ്ധിപ്പിക്കണം എന്ന മുന്നറിയിപ്പുമാണ് ഈ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സ്ത്രീകള്‍ക്ക് സ്വയം സംരക്ഷണം എന്ന കാഴ്ചപ്പാടിനായി ദ്രുക്പ സന്ന്യാസിനി മുന്നോട്ട് വന്നത്.

അഞ്ച് ദിവസത്തെ വര്‍ക്ക്‌ഷോപ്പാണ് താന്‍ എടുക്കുന്നതെന്ന് ഇവര്‍ പറയുന്നു. പ്രാഥമിക ക്ലാസുകളാണ് ഇതില്‍ ഉള്ളത്. അവരെ സ്വയം സജ്ജമാക്കുകയാണ് ചെയ്യുന്നതെന്ന് ദ്രുക്പ പറയുന്നു. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ക്ലാസ് വൈകിട്ട് 9 മണിയ്ക്കാണ് അവസാനിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW