Tuesday, September 12, 2017 Last Updated 55 Min 23 Sec ago English Edition
Todays E paper
Thursday 31 Aug 2017 02.39 PM

നിങ്ങളുടെ രാശിചക്രം പ്രതിഫലിപ്പിക്കുന്ന എന്ത് മനോവികാരം എന്ത്? അറിയാം...

uploads/news/2017/08/141980/astrology.jpg

ചിലര്‍ നന്നായി സംസാരിക്കുന്നവരാണ്, എന്നാല്‍ മറ്റ് ചിലര്‍ കുറച്ച് മാത്രവും. ഇത് രാശിചക്രവുമായി ബന്ധപ്പെട്ടുമിരിക്കും. ആശയവിനിമയത്തില്‍ രാശിചക്രവും സ്വാധീനിക്കുന്നു. നിങ്ങളുടെ രാശിചക്രം എന്ത് മനോവികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അറിയാം.

മേടം രാശി മേടം രാശിയില്‍ ജനിച്ചവര്‍ വളരെ ധീരതയുള്ളവരായിരിക്കും. ഒരു കാര്യം അവതരിപ്പിക്കുന്നതിന് നാണം ഉണ്ടാകുന്ന ആളുകള്‍ ആയിരിക്കില്ല. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ തുറന്ന് പറയുന്ന ഇക്കൂട്ടര്‍ക്ക് അത് വിനയായും വന്നേക്കാം. നിങ്ങളുടെ മുഖം നോക്കാതെയുള്ള സംസാരം മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനും ചിലപ്പോള്‍ കാരണമായേക്കാം.

ഇടവം രാശി ഇത്തരക്കാര്‍ മനോവികാരങ്ങളെ കണക്കിലെടുക്കാത ധാരാളം സംസാരിക്കുന്നവരാണ്. അവര്‍ക്ക് ഉണ്ടാകുന്ന മനോവികാരത്തെ മറച്ച് പിടിച്ച് സംസാരിക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. അതുകൊണ്ടു തന്നെ ഇത്തരക്കാര്‍ തങ്ങളുടെ മനോവികാരങ്ങളെ അടക്കാന്‍ മറ്റുള്ളവരുടെ സഹായം തേടാന്‍ മടിക്കുന്നവരാണ്.

മിഥുന രാശി ഈ രാശിയില്‍ ജനിച്ചവര്‍ക്ക് ആശയവിനിമയമാണ് താക്കോല്‍. അവര്‍ അവരുടെ എന്ത് പ്രശ്‌നങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരോട് തുറന്ന് സംസാരിക്കുന്നു. ഇവര്‍ സമൂഹത്തിലുള്ളവര്‍ക്ക് എന്ത് സഹായവും നല്‍കുന്നവരാണ്. ഇവര്‍ക്ക് ശരിയായ തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ ഒറ്റപ്പെടുകയും അസ്വസ്ഥമാവുകയും ചെയ്യും.

കര്‍ക്കിടകരാശി ഈ രാശിയില്‍ ജനിച്ചവര്‍ ഒന്നുകില്‍ നിങ്ങളോട് ഒരുപാട് കരുതലുണ്ടാകും. അവര്‍ നിങ്ങളെ അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബുദ്ധിമുട്ടിക്കില്ല. ഇത്തരക്കാര്‍ക്ക് മനോവികാരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയില്ല. അവര്‍ സ്‌നേഹമാണ് കൂടുതലും ആഗ്രഹിക്കുന്നത്.

ചിങ്ങരാശി ഇത്തരക്കാര്‍ തുറന്ന് പെരുമാറുന്നവരാണ്. മറ്റുള്ളവരുടെ മനോവികാരങ്ങളെ അതേപോലെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരാണ്. മറ്റുള്ളവരുടെ മനോവികാരങ്ങളെ കീഴടക്കാന്‍ കഴിയുന്നവരാണ്. സ്വന്തം കാര്യത്തെക്കാള്‍ കൂടുതല്‍ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുന്നവരാണ് ഇത്തരക്കാര്‍.

കന്നിരാശി നിങ്ങളോടൊപ്പം ആശ്വാസകരമായി ചിലവഴിക്കാന്‍ സാധിക്കുമെങ്കിലേ ഇത്തരക്കാര്‍ അടുക്കുകയുള്ളൂ. മനോവികാരങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നവരാണ് ഇത്തരക്കാര്‍. ഒരു തരത്തിലും ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമേ ഇത്തരക്കാര്‍ മനോവികാരത്തെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ പ്രകടിപ്പിക്കൂ.

തുലാം രാശി ഈ രാശിയില്‍ ജനിച്ചവര്‍ എല്ലാ മനോവികാരങ്ങളെയും ബാലന്‍സ് ചെയ്ത് കൊണ്ടു പോകാന്‍ ഇഷ്ടപ്പെടുന്നരാണ്. ഇത്തരക്കാര്‍ തുറന്ന് സംസാരിക്കുന്നവരാണ്. എന്നാല്‍ മനോവികാരങ്ങള്‍ ഉള്ളില്‍ കൊണ്ടു നടക്കുന്നരുമാണ്.

വൃശ്ചികം രാശി ഈ രാശിക്കാരുടെ മനോവികാരങ്ങള്‍ അവര്‍ക്ക് തന്നെ നല്ലതല്ല. മനസ്സില്‍ വെച്ച് പല കാര്യങ്ങളും പെരമാറുന്നവരാണ് ഇത്തരക്കാര്‍. പ്രതികാരമനോഭാവവവും ഇക്കൂട്ടര്‍ക്ക് ഉണ്ട്. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

ധനു രാശി ഇത്തരക്കാര്‍ ഫിലോസഫിക്കായി സംസാരിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ക്ക് എന്ത് മനോവികാരമാണ് ഉണ്ടാകുന്നതെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനും കഴിയില്ല. ഇത്തരക്കാര്‍ക്ക് കോപം വന്നാല്‍ അവരുടെ നാക്കിനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ സംസാരിക്കും. എന്നാല്‍ ഇത് പിന്നീട് ഇവരുടെ മനസ്സിന് തന്നെ സ്വയം വേദനയുണ്ടാക്കും.

മകരം രാശി ഇത്തരക്കാര്‍ അവരുടെ മനോവികാരങ്ങളെ മറയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് മാനസികമായ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.

കുംഭം രാശി ഈ രാശിയില്‍ ജനിച്ചവര്‍ അവരുടെ മനോവികാരങ്ങളെ അതേ പോലെ തന്നെ പ്രതിഫലിപ്പിക്കുന്നു. ഇത് ചിലപ്പോള്‍ പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം.

മീനം രാശി ഈ രാശിയിലുള്ളവര്‍ വളരെ ദു:ഖിതരായിരിക്കും, അസ്വസ്ഥപ്പെടുന്നവരായിരിക്കും. ഇവരുടെ തലയില്‍ കൂടി പല മനോവികാരങ്ങളും എപ്പോഴും ഉണ്ടായിരിക്കും.

Ads by Google
Advertisement
TRENDING NOW