Thursday, November 23, 2017 Last Updated 40 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 01.54 PM

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തരംഗമാക്കുവാന്‍ സാംസങ് ഗാലക്‌സി ജെ 7 പ്ലസ് എത്തുന്നു

Samsung Galaxy J7+,

സാംസങിന്റെ ഏറ്റവും പുതിയ മോഡലാണ് ഗാലക്‌സി ജെ 7 പ്ലസ് ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. സാംസങ് ഗാലക്‌സി ജെ 7 പ്ലസ്സിന്റെ ഏറ്റവും വലിയ സവിശേഷത ഡ്യൂവല്‍ പിന്‍ ക്യാമറയാണ് . ഫോണ്‍ ആദ്യം തായ്ലാന്‍ഡ് വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 25000 രൂപ ആയിരിക്കും ഫോണിന്റെ വില എന്നാണ് സൂചന. സെപ്റ്റംബര്‍ 22 ന് ഫോണ്‍ ഇറങ്ങിയേക്കും. എന്നാല്‍ ഇതിനെപറ്റി കമ്പനി പ്രതികരിച്ചിട്ടില്ല.

13 മെഗാപിക്‌സലും 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറയും 16 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും സാംസങ് ഗാലക്‌സി ജെ 7 പ്ലസ്സിനുണ്ട്. വെര്‍ച്വല്‍ അസിസ്റ്റന്റ്, മുഖം തിരിച്ചറിയല്‍ സംവിധാനവും ഈ ഫോണിലുണ്ട്. 5.5 ഇഞ്ചിന്റെ ഫുള്‍ എച്.ഡി (1080x1920പിക്‌സെല്‌സ്) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലെ, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 3000 എംഎഎച് ബാറ്ററി, 4 ജിബി റാം, കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നി സവിശേഷത ഉണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ദ്ധിപ്പിക്കാം. ആന്‍ഡ്രോയിഡ് 7.1.1 നൗഗാട് ആണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്.

Ads by Google
Thursday 31 Aug 2017 01.54 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW