Tuesday, September 12, 2017 Last Updated 0 Min 32 Sec ago English Edition
Todays E paper
Thursday 31 Aug 2017 09.08 AM

കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരെ കൊള്ളയടിച്ചു; രണ്ടു പേര്‍ കസ്റ്റഡിയില്‍

കത്തികളുമായി ബസില്‍ കയറി യാത്രക്കാരുടെ കഴുത്തി കത്തിവച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും വാങ്ങിക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടിക​ളെയുമാണ് ഇവര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്.
ksrtc, karnataka

കോഴിക്കോട്: കോഴിക്കോട് നിന്നും ഇന്നലെ വൈകിട്ട് കര്‍ണാടകയിലേക്ക് പോയ കെ.എസ്.ആര്‍.ടി.സിയിലെ യാത്രക്കാരെ അക്രമി സംഘം കൊള്ളയടിച്ചു. ബൈക്കിലെത്തിയ നാലുപേരടങ്ങുന്ന സംഘമാണ് കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം യാത്രക്കാരെ കൊള്ളയടിച്ചത്. പുലര്‍ച്ചെ 2.45ന് ചന്നപട്ടണയിലാണ് സംഭവം. യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

യാ​‍ത്രയ്ക്കിടെ പ്രാഥമികകൃത്യത്തിനായി ചന്നപട്ടണയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംഭവം. യാ​‍ത്രക്കാര്‍ ഉറക്കത്തിലായിരുന്നു. ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് നാലു പേര്‍ കത്തികളുമായി ബസില്‍ കയറി യാത്രക്കാരുടെ കഴുത്തി കത്തിവച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും വാങ്ങിക്കുകയായിരുന്നു. സ്ത്രീകളെയും കുട്ടിക​ളെയുമാണ് ഇവര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഭയന്നു​പോയ യാ​‍ത്രക്കാര്‍ കൈവശമുണ്ടായിരുന്ന പണവും ധരിച്ചിരുന്ന ആഭരണങ്ങളും അഴിച്ചുനല്‍കി. യാ​‍ത്രക്കാര്‍ ആരെയും ഇവര്‍ ഉപദ്രവിച്ചില്ല. ഡ്രൈവര്‍ തിരികെ എത്തിയപ്പോഴും ഇവര്‍ ബസിലുണ്ടായിരുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെയാണ് ഇവര്‍ ഇറങ്ങിപ്പോയതെന്ന് ഒരു യാ​‍ത്രക്കാരന്‍ പറയുന്നു.

നാലു പേരില്‍ ഒരാള്‍ ബസിന്റെ മുന്‍വശത്തും ഒരാള്‍ പിന്‍വശത്തും നിലയുറപ്പിച്ചിരുന്നു. ഒരാള്‍ ബൈക്ക് ബസിന് കുറുകെയിട്ട് തടസ്സം സൃഷ്ടിച്ചിരുന്നുവെന്നും യാ​‍ത്രക്കാര്‍ പറയുന്നു. പെട്ടെന്നുള്ള ആക്രമണമായതിനാല്‍ ഭയന്നുപോയെന്നും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ വ്യക്തമാക്കി.

സംഭവത്തില്‍ ചന്നപട്ടണയിലെ പോലീസ് സ്റ്റേഷനില്‍ എത്തി യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. ബസും ചട്ടപട്ടണ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബംഗലൂരുവിനും മൈസൂരുവിനും മധ്യേയുള്ള സ്ഥലമാണ് ചന്നപട്ടണ. അധികം തിരക്കില്ലാത്ത സ്ഥലമാണിത്.

ഈ ​മേഖലയില്‍ മുന്‍പും ആക്രമണം നടന്നിട്ടുണ്ട്. കൊലപാതകവും നടന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇന്ന് ആക്രമണം നടത്തിയ സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടില്ല. മുന്‍പ് ഉത്സവ സീസണിലും കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവമുണ്ടായിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ സ്റ്റേഷനില്‍ കൊണ്ടുവന്നുവെങ്കിലും തിരിച്ചറിയാന്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കഴിഞ്ഞിട്ടില്ല.

Ads by Google
Advertisement
LATEST NEWS
TRENDING NOW