Sunday, November 05, 2017 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 31 Aug 2017 09.22 AM

കൊച്ചിയില്‍ യുവതി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍ ; ആശുപത്രി രേഖകള്‍ വിളിച്ചു വരുത്തി

uploads/news/2017/08/141931/highcaurt.jpg

കൊച്ചി: നഗരത്തില്‍ യുവതി മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി ആശുപത്രി രേഖകര്‍ വിളിച്ചു വരുത്തി. പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. കൊച്ചി നഗരത്തില്‍ മൂന്നാഴ്ച മുമ്പ് നടന്ന സംഭവത്തില്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷമായിരുന്നു മര്‍ദ്ദിച്ചത്.

അക്രമികളുമായി പോലീസ് ഒത്തുകളിക്കുകയാണെന്ന ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം ഐജി യ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. ശരീരമാസകലം പരിക്കേറ്റ നിലയില്‍ ഉള്ളില്‍ അമിതമായി മദ്യം ചെന്ന നിലയിലും യുവതിയെ കഴിഞ്ഞ 28 നായിരുന്നു കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിച്ചത്.

കയ്യില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള മുറിവിന് പുറമേ ബലമായി മദ്യം കുടിപ്പിച്ചെന്ന് സംശയിക്കാന്‍ പാകത്തില്‍ കവിളിലും പരിക്കേറ്റിരുന്നു. പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ കാര്യത്തില്‍ ആശുപത്രിയാണ് പോലീസിനെ വിവരം അറിയിച്ചത്. മരട് പോലീസ് യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ഒരു മാസം കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാത്ത സാഹചര്യത്തില്‍ യുവാവ് നല്‍കിയ പരാതി കോടതി പരിഗണിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പുണ്ടായ സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്നാണ് യുവതിയുടെ മൊഴിയെന്നായിരുന്നു പോലീസ് പറഞ്ഞത്. യുവതിക്കൊപ്പം താമസിക്കുന്നയാളാണ് യുവതിയെ ക്രൂരമായി ആക്രമിച്ചതെന്നും യുവതിക്ക് മുമ്പേ അടുപ്പമുള്ള പോലീസുകാരന്‍ കേസ് ഇല്ലാതാക്കാന്‍ നോക്കുകയാണെന്നും ഇയാളുടെ ഭീഷണി മൂലമായിരിക്കാം പരാതിയില്ലെന്ന് യുവതി പറഞ്ഞതെന്നും ഭര്‍ത്താവ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW