Sunday, May 27, 2018 Last Updated 27 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Aug 2017 08.10 PM

ഈ മലമ്പാമ്പിന്റെ പ്രസവം വൈറലായത് ഈ കാരണം കൊണ്ട്

Pregnant boa, Birth,  Fascinating video

'ആള്‍വേസ് കൂള്‍ ടു വിറ്റ് നെസ് ലൈവ് ബെര്‍ത്ത്' എന്ന ക്യാപ്ഷനോട് കൂടി റെപ്‌ടൈല്‍ കളക്ടീവിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു വീഡിയോയാണ് വൈറലാകുന്നത്. ഒരു മലമ്പാമ്പ് പ്രസവിക്കുന്ന വീഡിയോ ആണിത്. പാമ്പുകള്‍ മുട്ടയിടുകയാണോ? അതല്ല പ്രസവിക്കുകയാണോ..? എന്ന ആശയക്കുഴപ്പമാണ് ഈ വീഡിയോയെ വൈറലാക്കിയിരിക്കുന്നത്. ഒരു മലമ്പാമ്പ് ആറ് കുഞ്ഞുങ്ങളെ പ്രസവിക്കുന്ന വീഡിയോ ആണ് വൈറലായത്.

തിങ്കളാഴ്ച ഈ ആറ് പാമ്പിന്‍ കുഞ്ഞുങ്ങളുടെയും ഫോട്ടോകള്‍ റെപ്‌ടൈല്‍ കളക്ടീവ് പോസ്റ്റ് ചെയ്തിരുന്നു. ഈ പാമ്പിന്റെയും കുഞ്ഞുങ്ങളുടെയും കാര്യത്തില്‍ ഇത്രയധികം പേര്‍ താല്‍പര്യം പ്രകടിപ്പിച്ചതില്‍ റെപ്‌ടൈല്‍ കളക്ടീവ് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പാമ്പുകള്‍ മുട്ടയിട്ട് മാത്രമാണ് പ്രത്യുല്‍പാദനം നടത്തുകയെന്നായിരുന്നു തങ്ങള്‍ ഇത്രയും കാലം ധരിച്ചിരുന്നതെന്നാണ് നിരവധി സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പാമ്പുകളില്‍ 70 ശതമാനവും മുട്ടയിടുകയാണ് ചെയ്യുന്നത്. ചുരുങ്ങിയ വര്‍ഗങ്ങളിലുള്ളവ പ്രസവിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW