Tuesday, September 12, 2017 Last Updated 1 Min 4 Sec ago English Edition
Todays E paper
Wednesday 30 Aug 2017 04.59 PM

സന്തോഷിനെ കുഞ്ഞുമോള്‍ പാതിരാത്രി വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി: ആ രാത്രി ഭാര്യ ചലിച്ചത് കമ്മല്‍ വിനോദിന്റെ ക്രൂര തിരക്കഥയനുസരിച്ച്

Decapitated corpse in Kottayam : Kamma vinod's  Crucial script behind murder
കൊല്ലപ്പെട്ട സന്തോഷ് വലതു ഭാഗത്ത്‌

കോട്ടയം: സന്തോഷ് കൊലപാതകത്തിനു പിന്നില്‍ ഞെട്ടിക്കുന്ന അതിക്രൂര തിരക്കഥ. തലയില്ലാത്ത മൃതദേഹം കോട്ടയം മാങ്ങാനത്തിനു സമീപമുള്ള പാടത്തില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ക്രൂര കൊലപാതകത്തിനു പിന്നില്‍ തലേന്ന് രാത്രി കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദ് തയാറാക്കിയ അതിക്രൂര തിരക്കഥയായിരുന്നു.

ആ തിരക്കഥയില്‍ കമ്മല്‍ വിനോദ് ഉപയോഗിച്ചത് ഭാര്യയും കൊല്ലപ്പെട്ട സന്തോഷുമായി അവിഹിത ബന്ധമുള്ള തന്റെ സ്വന്തം ഭാര്യയെ തന്നെയായിരുന്നു. കമ്മല്‍ വിനോദിന്റെ ഭാര്യയായ കുഞ്ഞുമോള്‍ ആ രാത്രി ചലിച്ചത് ഭര്‍ത്താവിന്റെ നര്‍ദേശപ്രകാരമായിരുന്നു.

കമ്മല്‍ വിനോദിന്റെ തിരക്കഥ അനുസരിച്ച് പാതിരാത്രി 11 നോട് അടുത്ത സമയം ആയപ്പോള്‍ സന്തോഷിനെ പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേയ്ക്ക് കുഞ്ഞുമോള്‍ വിളിച്ചു വരുത്തി. കുഞ്ഞുമോളുമായി രഹസ്യ ബന്ധം പുലര്‍ത്തിയിരുന്ന സന്തോഷ് ഒരു സംശയവും കൂടാതെ കുഞ്ഞുമോള്‍ക്കരികിലേയ്ക്ക് എത്തുകയും ചെയ്തു. വീട്ടില്‍ എത്തിയാല്‍ എന്തു സംസാരിക്കണം, എങ്ങനെ ഇരുത്തണം എന്നതുള്‍പ്പെടെയുള്ള ഓരോ കാര്യങ്ങളും ഭാര്യയെ കമ്മല്‍ വിനോദ് പഠിപ്പിച്ചിരുന്നു.

ബുധനാഴ്ച രാത്രി 10.50 നു ശേഷം സന്തോഷ് കുഞ്ഞുമോള്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തി. ആ വീട്ടില്‍ എത്തുന്നതിനു തൊട്ടു മുമ്പ് വരെ ഇരുവരും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. വീട്ടിലേയ്ക്കുള്ള വഴി ചോദിച്ചായിരുന്നു ഇവരുടെ സംസാരം നീണ്ടത്. വീട്ടിലെത്തിയ സന്തോഷിനെ തിരക്കഥ അനുസരിച്ച് സിറ്റൗട്ടില്‍ മുറിക്കകത്തേയ്ക്ക് നോക്കുന്ന രീതിയില്‍ കുഞ്ഞുമോള്‍ തന്ത്രപരമായി ഇരുത്തി.

കുഞ്ഞുമോള്‍ കളം ഒരുക്കുന്നതിനിടയില്‍ പുറത്ത് കിടന്നിരുന്നിരുന്ന ഓട്ടോയില്‍ വിനോദ് മറഞ്ഞിരിക്കുകയായിരുന്നു. രണ്ടു മിനിറ്റ് സന്തോഷുമായി സംസാരിച്ച കുഞ്ഞുമോള്‍ വെള്ളമെടുക്കാനെന്ന വ്യാജേന അടുക്കളയിലേയ്ക്ക് പോയ സമയത്ത് വിനോദ് പിന്നില്‍ കൂടെ എത്തി ഇരുമ്പ് ലിവര്‍ ഉപയോഗിച്ച് സന്തോഷിന്റെ വലതു ഭാഗത്ത് ആഞ്ഞടിക്കുകയായിരുന്നു. വിനോദിന്റെ ഒറ്റയടിയില്‍ തന്നെ സന്തോഷിന്റെ തലയോട്ടി പൊട്ടി രക്തം ചിതറി.

ഇയാളുടെ മരണം ഉറപ്പു വരുത്തിയ ശേഷമാണ് വെട്ടി ഭാഗങ്ങള്‍ ആക്കാനായി മൃതദേഹം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. വാക്കത്തിയും മറ്റൊരു ചെറിയ കത്തിയും ഉപയോഗിച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. മൃതദേഹം കൊണ്ടുപോയ ഓട്ടോറിഷയിലെ സീറ്റില്‍ രക്തത്തുള്ളി കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി കമ്മല്‍ വിനോദ്, രണ്ടാം പ്രതി കമ്മല്‍ വിാേദിന്റെ ഭാര്യ കുഞ്ഞുമോള്‍ എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികഴെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.

Ads by Google
Advertisement
LATEST NEWS
TRENDING NOW