Tuesday, September 12, 2017 Last Updated 2 Min 57 Sec ago English Edition
Todays E paper
Wednesday 30 Aug 2017 12.55 PM

വളഞ്ഞു പുളഞ്ഞുള്ള പുരികമാണ് ഇപ്പോള്‍ ട്രെന്‍ഡ് ; ഫാഷന്‍ ലോകത്ത്​​ തരംഗമാകുന്ന ചില പുരികങ്ങള്‍

uploads/news/2017/08/141639/eyebrow.jpg

പുത്തന്‍ ഫാഷനുകള്‍ വളരെ പെട്ടെന്ന് തന്നെ ട്രെന്‍ഡാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് പുരികങ്ങള്‍ക്കുള്ള ഫാഷനുകളാണ്. വളഞ്ഞ് പുളഞ്ഞുള്ള ഫാഷനാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ബ്യൂട്ടി വ്‌ലോഗറായ പ്രോമിസ് ടമാങ് ആണ് ഈ വെറൈറ്റി പുരികക്കൊടി ട്രെന്‍ഡിങ് ആക്കിയതിനു പിന്നില്‍. പുരികത്തിന്റെ നിറം കുറച്ചതിനു ശേഷം അതിനു മുകളിലൂടെ കയറിയും ഇറങ്ങിയുമുള്ള ഷെയ്പ്പില്‍ മറ്റൊരു പുരികം വരയ്ക്കുകയാണു ചെയ്യുന്നത്. പ്രോമിസ് തന്റെ ഈ പുരികക്കൊടി പങ്കുവച്ചതോടെ ബാക്കിയുള്ളവരും ഇപ്പോള്‍ പരീക്ഷണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. തൂവലിന്റെ രൂപത്തിലും ഡ്രാഗണിന്റെ രൂപത്തിലുമൊക്കെയുള്ള പുരികങ്ങള്‍ വൈറലാവുന്നുണ്ട്.

uploads/news/2017/08/141639/eyebrow1.jpg

കാഴ്ചക്കാരുടെ കണ്ണുകളില്‍ ഒരു ഓപ്റ്റിക്കല്‍ ഇല്യൂഷന്‍ ഉണ്ടാക്കുകയാണ് പ്രോമിസ് ചെയ്യുന്നത്. തന്റെ പുരികത്തില്‍ നിരവധി പരീക്ഷണള്‍ താന്‍ ചെയ്യാറുണ്ടെന്ന് പ്രോമിസ് പറയുന്നു. എന്നാല്‍ പ്രോമിസിന്റെ ഈ ഫാഷന്‍ സ്റ്റെലുകള്‍ക്ക് എതിര്‍പ്പുമായി വരുന്നവരും ഉണ്ട്. റെഡ് കാര്‍പറ്റ് ലുക്കിനോ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവെക്കാനോ ഒക്കെ ചേര്‍ന്നതാണ് ഈ തരംഗമെങ്കിലും സാധാരണ ദിവസങ്ങളില്‍ ഈ ഫാഷന്‍ ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ കണ്ണുകളിലും ചുണ്ടുകളിലുമൊക്കെ മേക്അപ് പരീക്ഷണം നടത്താമെങ്കില്‍ എന്തുകൊണ്ടു പുരികത്തിലും പരീക്ഷിയ്ക്കുന്നതിന് പ്രശ്‌നമെന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്.

Ads by Google
Advertisement
TRENDING NOW