Friday, June 08, 2018 Last Updated 37 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Aug 2017 12.16 PM

മോട്ടോ ജി5 എസ്, മോട്ടോ ജി5 എസ് പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍: വില 13,999

Moto G5S Plus,  Moto G5S

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറൊളയുടെ പുതിയ രണ്ട് മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോ ജി5, മോട്ടോ ജി5എസ് എന്നിവയുടെ പുതുക്കിയ പതിപ്പായ മോട്ടോ ജി5എസ്, മോട്ടോ ജി5എസ് പ്ലസ് എന്നി രണ്ട് സ്മാര്‍ട്ട് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 13,999 രൂപ, 15,999 രൂപ എന്നിങ്ങനെയാണ് ഫോണുകളുടെ വിപണിയിലെ വില. ആമസോണില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഫോണുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

മോട്ടോ ജി5എസ് ഒരുപാട് പ്രത്യേക്തകളോടുകൂടിയാണ് എത്തുന്നത്. കോണിംഗ് ഗൊറില്ല ഗ്ലാസ്സോടുകൂടിയ 5.2 ഇന്‍ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ. ആന്‍ഡ്രോയിഡ് 7.1 നൗഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4ജിബി റോം ഫോണിന് മറ്റൊരു പ്രത്യേക്തയാണ്. 32 ജിബി ഇന്റേണല്‍ മെമ്മറിയും 128 ജിബി വരെ നീട്ടാവുന്ന മെമ്മറി. കൂടാതെ 16എംപി ക്യാമറയില്‍ കുറഞ്ഞ അപേര്‍ച്ചറും എല്‍ഇഡി ഫല്‍ഷ്. 3000എംഎഎച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

മോട്ടാ ജി5എസ് പ്ലസ്സില്‍ ഗൊറില്ല ഗ്ലാസ് 3 സുരക്ഷയോടെ 5.5 ഇന്‍ച് എച്ച്ഡി ഡിസ്‌പ്ലേ ആണ് ഉള്ളത്. 32ജിബി മുതല്‍ 64 ജിബി വരെ സ്റ്റോറേജ് കപ്പാസിറ്റിയില്‍ മോഡലുകള്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 7.1 നൗഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4ജിബി റോം 128 ജിബി വരെ നീട്ടാവുന്ന മെമ്മറിയും. 13എംപി ക്യാമറയില്‍ 8ത വരെ ഡിജിറ്റല്‍ സൂം ലഭ്യമാണ്. കൂടാതെ 4ഗ അള്‍ട്രാ വിഡിയോയും പകര്‍ത്താം. 4 ജീ വോള്‍ട്ടെ, വൈ ഫൈ 802.11 മ/യ/ഴ/ി, ബ്ലൂട്ടൂത് ്4.2, ജിപിഎസ്, മൈക്രോ-യു.എസ്.ബി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍.

Ads by Google
Wednesday 30 Aug 2017 12.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW