Saturday, September 23, 2017 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Aug 2017 02.09 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

എം. എഡ്‌ സീറ്റൊഴിവ്‌

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ 2017 - 19 അധ്യയന വര്‍ഷത്തിലെ എം.എഡ്‌ ഡിഗ്രി പ്രോഗ്രാമില്‍ ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌. കാറ്റ്‌ എം.ജി.യു. പ്രോസ്‌പെക്‌ടസ്‌ പ്രകാരം യോഗ്യതയുള്ളവര്‍ 31 നു രാവിലെ 11 മണിക്ക്‌ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ ഹാജരാകണം. പ്രോഗ്രാം ഫീസ്‌ : 7900/- വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0481 - 2731042.

ബി. പി. എഡ്‌/ബി. എല്‍. ഐ. എസ്സി. പ്രവേശനം: ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ ഇന്ന്‌ വരെ. അലോട്ട്‌മെന്റ്‌ സെപ്‌റ്റംബര്‍ രണ്ടിന്‌.
എം.ജി. സര്‍വകലാശാലയില്‍ അഫിലിയേറ്റ്‌ ചെയ്‌ത ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളേജുകളിലെ ബി.പി.എഡ്‌/ബി.എല്‍.ഐ.എസ്സി. പ്രോഗ്രാമുകള്‍ക്ക്‌ എസ്‌. സി./എസ്‌.ടി വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷല്‍ അലോട്ട്‌മെന്റിന്‌ ഇന്ന്‌ പുതുതായി ഓപ്‌ഷന്‍ നല്‍കാം. മുന്‍പ്‌ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്‌ സെപ്‌റ്റംബര്‍ രണ്ടിനു പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ക്യാപ്‌.എം.ജി.യു.എ.സി.ഇന്‍ എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

കേരള

ക്ലാസുകളില്ല

കേരള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന എല്ലാ കോഴ്‌സുകള്‍ക്കും സെപ്‌റ്റംബര്‍ ഒന്ന്‌ മുതല്‍ 10 വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല.
ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌ കോഴ്‌സ്‌

തുടര്‍ വിദ്യാഭ്യാസ വ്യാപനകേന്ദ്രം നെടുമങ്ങാട്‌ പനവൂര്‍ മുസ്ലിം അസോസിയേഷന്‍ കോളേജ്‌ ഓഫ്‌ ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സയന്‍സില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ലൈബ്രറി ആന്റ്‌ ഇന്‍ഫര്‍മേഷന്‍ സയന്‍സ്‌ കോഴ്‌സിന്‌ ഏതാനും സീറ്റൊഴിവുണ്ട്‌.
കോഴ്‌സ്‌ കാലാവധി ആറുമാസം. യോഗ്യത പ്ലസ്‌ടു/പ്രീഡിഗ്രി ജയം. ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം. അപേക്ഷ ഫീസ്‌ 110 രൂപ. അപേക്ഷ കോളേജിലെ തുടര്‍ വിദ്യാഭ്യാസ യൂണിറ്റില്‍നിന്നു ലഭിക്കും. ഫോണ്‍: 0472-2867555, 7293973530.

ബി.എസ്‌സി പ്രാക്‌ടിക്കല്‍

ജൂലൈയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌ ബി.എസ്‌സി ബയോ കെമിസ്‌ട്രി, ജിയോഗ്രഫി പരീക്ഷയുടെ പ്രാക്‌ടിക്കല്‍ സെപ്‌റ്റംബര്‍ 19 മുതല്‍ അതത്‌ കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ദേശീയ കോണ്‍ഫറന്‍സ്‌

അറബി വിഭാഗം ഗവേഷക വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 15-ന്‌ അറബി ഭാഷാ ഗവേഷകരുടെ ദേശീയ കോണ്‍ഫറന്‍സ്‌ കാര്യവട്ടം ക്യാമ്പസില്‍ വച്ച്‌ സംഘടിപ്പിക്കുന്നു. പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ള അറബി ഗവേഷക വിദ്യാര്‍ത്ഥികള്‍ 9847053340, 9744891557 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

എം.എ ഹിസ്‌റ്ററി സീറ്റ്‌ ഒഴിവ്‌

കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ ഹിസ്‌റ്ററി പഠന
വകുപ്പില്‍ ഒന്നാം വര്‍ഷ എം.എ ഹിസ്‌റ്ററി (സി.എസ്‌.എസ്‌.) 2017-18 പ്രോഗാമില്‍ എസ്‌.റ്റി. വിഭാഗത്തില്‍ ഒരു സീറ്റ്‌ ഒഴിവുണ്ട്‌. താല്‌പര്യമുള്ളവര്‍ അസല്‍ രേഖകളുമായി 31-ന്‌ രാവിലെ 11 ന്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫീസില്‍ ഹാജരാകേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ 0471-2308839, 09446533386 ബന്ധപ്പെടുക.

എം.എ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ വൈവ വോസി

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന രണ്ടാം വര്‍ഷ എം.എ പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷന്‍ സപ്ലിമെന്ററി പരീക്ഷയുടെ വൈവ വോസി 31ന്‌ രാവിലെ 10.30-ന്‌ പാളയത്തുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നടക്കും.

Ads by Google
Advertisement
Wednesday 30 Aug 2017 02.09 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW