Saturday, May 19, 2018 Last Updated 18 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 04.27 PM

കൂറിനനുസരിച്ചുള്ള പുതുവര്‍ഷഫലം കൊല്ലവര്‍ഷം 1193

കൂറിനനുസരിച്ചുള്ള വര്‍ഷഫലം പ്രശസ്ത ജ്യോതിഷി ഡോ.പി.ബി രാജേഷ് പ്രവചിക്കുന്നു.
uploads/news/2017/08/141365/onamputhvarapbalam2017.jpg

മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1/4)


കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എന്തുകൊണ്ടും മികച്ച വര്‍ഷമാണിത്. ഈശ്വരാധീനമുള്ള കാലമാണ്. ഔദ്യോഗികരംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. കുടുംബജീവിതം സമാധാനപൂര്‍ണമാകും. അവിവാഹിതരുടെ വിവാഹം നടക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചമാകും. സാമ്പത്തികനില മെച്ചമാകും. എതിരാളികളുടെമേല്‍ വിജയം കൈവരിക്കും. ചിലര്‍ക്ക് ഗൃഹനിര്‍മാണം ആരംഭിക്കാനും കഴിയും.

ഇടവക്കൂറ്: (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)


ഗുണദോഷസമ്മിശ്രമായ കാലമാണിത്. ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. അന്യനാട്ടില്‍ കഴിയുന്നവര്‍ക്ക് ആഗ്രഹിച്ചപോലെ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിക്കും. സന്താനങ്ങളുടെ പഠനകാര്യങ്ങള്‍ക്കായി അധികം പണം ചെലവാകും. രോഗപീഡകളുണ്ടാകും. അകന്നുകഴിയുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കാന്‍ സാഹചര്യം ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും.
മിഥുനക്കൂറ് (മകയിരം 1/2

തിരുവാതിര, പുണര്‍തം 3/4)


ഔദ്യോഗികമായി നേട്ടങ്ങള്‍ ലഭിക്കുന്ന കാലമാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും തൊഴില്‍ അന്വേഷകര്‍ക്ക് ഉദ്യോഗലബ്ധിയും ഈ വര്‍ഷത്തിന്റെ പ്രത്യേകതയാണ്. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. വീടുവിട്ട് താമസിക്കേണ്ടിവരും. പല കാര്യങ്ങളും ആഗ്രഹിക്കുന്നതുപോലെ നടക്കും. എന്നാല്‍ അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കാനും സാധ്യതയുള്ള കാലമായതിനാല്‍ സൂക്ഷിക്കണം. ആരോഗ്യം തൃപ്തികരം.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)


പലതുകൊണ്ടും മെച്ചപ്പെട്ട വര്‍ഷമാണ്. കുടുംബത്തില്‍ ഐശ്വര്യവും ആഹ്‌ളാദവും നിലനില്‍ക്കും. ചിലര്‍ക്ക് പുതിയ വീട് നിര്‍മാണത്തിന് യോഗം തെളിയും. ചില വഴികളിലൂടെ പണം അധികമായി വന്നുചേരും. പുതിയ വാഹനം സ്വന്തമാക്കും. അവിവാഹിതരുടെ വിവാഹം നടക്കും. കര്‍മരംഗത്ത് പുരോഗതിയുണ്ടാകും. തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. പേരും പെരുമയും വര്‍ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)


പുതിയ വാഹനം സ്വന്തമാകും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ആരോഗ്യം മെച്ചപ്പെടും. അന്യനാട്ടില്‍ നിന്നും സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിക്കും. സാമ്പത്തികഞെരുക്കം ഉണ്ടാകും. സന്താനങ്ങളെ സഹായിക്കേണ്ടതായി വരും. ഗുരുജനങ്ങളുടെ വേര്‍പാട് ദു:ഖത്തിന് കാരണമാകും. വീട് മോടിപിടിപ്പിക്കും.

കന്നിക്കൂറ് (ഉത്രം3/4, അത്തം, ചിത്തിര 1/2)


ഗുണം അധികമായി പ്രതീക്ഷിക്കാവുന്ന വര്‍ഷമാണിത്. പ്രവര്‍ത്തനമേഖല പുഷ്ടിപ്പെടും. സാമ്പത്തിക ഉന്നതി നേടും. വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടും. സാഹിത്യരംഗത്ത് ശോഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. മാതാവിന് അസുഖങ്ങള്‍ ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകാം. ദാമ്പത്യജീവിതം ആഹ്‌ളാദകരമാണ്. സന്താനങ്ങള്‍മൂലം സന്തോഷത്തിനവസരം ലഭിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)


കഴിഞ്ഞ കൊല്ലത്തേക്കാള്‍ എല്ലാ രീതിയിലും ഗുണകരമായ വര്‍ഷമാണിത്. ഔദ്യോഗിക യാത്രകള്‍മൂലം നേട്ടമുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. ആഡംബരവസ്തുക്കള്‍ സമ്മാനമായി ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യം തെളിയും. ആരോഗ്യം തൃപ്തികരമാണ്. കോടതികാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും. വസ്തുസംബന്ധമായ ഇടപാടുകള്‍ ലാഭകരമായി നടക്കും.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)


വര്‍ഷാരംഭം കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നതായിരിക്കും. ദീര്‍ഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ചെലവുകള്‍ അമിതമാകും. കുട്ടികളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ വിജയിക്കും. തീര്‍ഥയാത്രയില്‍ പങ്കുചേരും. ബന്ധുക്കളെ സഹായിക്കേണ്ടി വരും. പുതിയ വാഹനം സ്വന്തമാക്കും. പേരും പെരുമയും വര്‍ധിക്കും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)


തൊഴില്‍രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. ഒത്തിരി കാര്യമായി പരിശ്രമിച്ചിട്ടും നടക്കാത്ത ഒരുകാര്യം പെട്ടെന്ന് ശരിയാകും. വരുമാനം വര്‍ധിക്കും. അവിചാരിതമായ നേട്ടങ്ങളുണ്ടാകും. രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. ചിലര്‍ക്ക് സ്ഥലം മാറ്റവും പ്രൊമോഷനും ഒന്നിച്ചുണ്ടാകും. വിശേഷവസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കും. പുതിയ സംരംഭങ്ങള്‍ വിജയിക്കും. ധാരാളം യാത്രകള്‍ ആവശ്യമായി വരാം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)


വര്‍ഷത്തിന്റെ ആദ്യപാദം ഏറെ ഗുണകരമാണ്. എന്നാല്‍ പിന്നീട് സമ്മിശ്രഫലമാകും അനുഭവിക്കുക. അധ്വാനഭാരം വര്‍ധിക്കും. വിദേശത്ത് ഉദ്യോഗത്തിന് ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകും. വാതരോഗങ്ങള്‍ ശല്യം ചെയ്യും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടികളുണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും. പുതിയ വീട് നിര്‍മാണത്തിന് സാധ്യതതെളിയും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)


കഷ്ടകാലം പൂര്‍ണമായി വിട്ടുമാറും. ഈശ്വരാനുകൂല്യവും ഭാഗ്യവും ഒക്കെ കടാക്ഷിക്കുന്ന സമയമാണ്. സാമ്പത്തികനില മെച്ചപ്പെടും. പുതിയ വീട് വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യും. മുമ്പ് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടും. സന്താനഭാഗ്യം പ്രതീക്ഷിക്കാവുന്ന കാലമാണ്. മക്കള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കും. സ്വര്‍ണാഭരണങ്ങള്‍ സമ്പാദിക്കുവാന്‍ സാധിക്കും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)


വര്‍ഷത്തിന്റെ ആദ്യപാദം ഗുണകരമാണ്. അവിവാഹിതരുടെ വിവാഹം നടക്കും. വിദേശത്ത് ഉദ്യോഗത്തിനവസരം ലഭിക്കും. സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാകും. പൂര്‍വികസ്വത്ത് കൈവശം വന്നുചേരും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ക്ക് ഒന്നിക്കാന്‍ അവസരം ലഭിക്കും. എന്നാല്‍ പിന്നീട് പലകാര്യങ്ങള്‍ക്കും അനാവൃതമായ തടസങ്ങള്‍ നേരിടും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ സമയമല്ല.

ഡോ. പി.ബി. രാജേഷ്

Ads by Google
Ads by Google
Loading...
TRENDING NOW