Tuesday, November 13, 2018 Last Updated 59 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 04.14 PM

ലിച്ചിയും, മേരിമിസ്സും പിന്നെ ഞാനും..

uploads/news/2017/08/141361/lichiremash2908.jpg

ഒറ്റസിനിമ കൊണ്ട് മലയാളികളുടെ ഇഷ്ട നായികയായി മാറിയ ലിച്ചിയെന്ന രേഷ്മ അന്ന രാജന്‍ ലാല്‍ജോസിന്റെ സിനിമയില്‍ സൂപ്പര്‍താരത്തിന്റെ നായികയാവുന്നു.

പ്രൊഫഷന്‍ കൊണ്ട് രേഷ്മ ഒരു മാലാഖയാണ്. ആതുരശുശ്രൂഷക. പക്ഷേ, ഇപ്പോള്‍ രേഷ്മ അറിയപ്പെടുന്നത് മോഹന്‍ലാലിന്റെ നായികയായിട്ടാണ്. ലാല്‍ ജോസും മോഹന്‍ലാലും ഒത്തു ചേരുന്നു എന്നതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയുണര്‍ത്തുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലാണ് രേഷ്മ അന്ന രാജന്‍ നായികയാവുന്നത്.

പുതുമുഖങ്ങളിലൂടെ തരംഗം സൃഷ്ടിച്ച അങ്കമാലി ഡയറീസ് എന്ന കൊച്ചുസിനിമയിലൂടെ നടിയായി അരങ്ങേറ്റം കുറിച്ച രേഷ്മയ്ക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല. കാരണം അവസരങ്ങള്‍ ഈ നടിക്കു പിന്നാലെയാണ്. ലിച്ചിയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായ രേഷ്മയുടെ വിശേഷങ്ങളിലേക്ക്...

മേരി മിസ്സിന്റെ ഉത്ഭവം


വെളിപാടിന്റെ പുസ്തകത്തിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. ലാലേട്ടന്റെ നായികയായ മേരി മിസ്സ് എന്ന അദ്ധ്യാപികയുടെ വേഷമാണിതില്‍. വ്യത്യസ്തമായ ഒരു പ്രമേയമാണ് ലാല്‍ജോസ് സാര്‍ പറയുന്നത്. മലയാള സിനിമയില്‍ ഇങ്ങനൊരു സബ്ജക്ട് ഞാന്‍ കണ്ടിട്ടില്ല.

സിനിമയുടെ വിഷയവും കഥയുമൊക്കെ തിരക്കഥാകൃത്ത് ബെന്നിച്ചേട്ടന്‍ വിവരിച്ച ശേഷം എന്നോടു ചോദിച്ചു::ഇപ്പോള്‍ അഭിനയിക്കാന്‍ തയാറാണോ?? ഞാന്‍ ശരിക്കും ഹാപ്പിയായിരുന്നു. ഒരു വലിയ യെസ് പറഞ്ഞെങ്കിലും കഥാപാത്രത്തെക്കുറിച്ച് നൂറു സംശയങ്ങളായിരുന്നു. ഇങ്ങനെ വരുമ്പോള്‍ അതങ്ങനെ വരും എന്നിങ്ങനെ... എല്ലാം ബെന്നിച്ചേട്ടന്‍ വ്യക്തമാക്കിത്തന്നു.

എങ്കിലും കഥാപാത്രം എങ്ങനെയൊക്കെ മാറിമറിയുമെന്ന് കൃത്യമായറിയില്ലായിരുന്നു. അതുകൊണ്ടായിരുന്നു സംശയങ്ങള്‍. ബെന്നിച്ചേട്ടന്‍ പറഞ്ഞു: സിനിമ തുടങ്ങുമ്പോള്‍ നിന്റെ എല്ലാ സംശയങ്ങളും മാറിക്കിട്ടും, ടെന്‍ഷനടിക്കേണ്ട.. സത്യം പറഞ്ഞാല്‍ എനിക്കിപ്പോഴാണ് എല്ലാം മനസ്സിലാകുന്നത്. ആ ത്രില്ലില്ലാണ് ഓരോ സീനും ചെയ്യാന്‍ തയാറെടുക്കുന്നത്.

ലിച്ചിയും അങ്കമാലി ഡയറീസും


അങ്കമാലി ഡയറീസില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിത്. അതില്‍ എല്ലാവരും പുതുമുഖങ്ങള്‍. ഒരാഴ്ചത്തെ ട്രെയിനിങ്ങും രണ്ടു ദിവസത്തെ സ്‌ക്രിപ്റ്റ് വായനയുമൊക്കെ കഴിഞ്ഞാണഭിനയിച്ചു തുടങ്ങിയത്. തിരക്കഥയില്‍ എല്ലാമുണ്ട്, മാത്രമല്ല കൂടെ അഭിനയിച്ച അപ്പാനിയുടെയും പെപ്പയുടെയും സംഭാഷണം വരെ എനിക്കറിയാം. എന്റെ സംഭാഷണങ്ങള്‍ അവര്‍ക്കുമറിയാം. സ്‌ക്രിപ്റ്റ് മനഃപാഠമാണ്.

പക്ഷേ അതുപോലെയല്ല വെളിപാടിന്റെ പുസ്തകം. വലിയൊരു കഥയാണ്. തിരക്കഥ നേരത്തെ തന്നെ വായിക്കാന്‍ തന്നെങ്കിലും എല്ലാ കഥാപാത്രങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. തിരക്കഥയില്‍ എല്ലാവരുടെയും പോര്‍ഷനുണ്ട്, പക്ഷേ എന്റെ സംഭാഷണം മാത്രമേ ഞാന്‍ മനഃപാഠമാക്കാറുള്ളു.

ഒപ്പമഭിനയിക്കുന്നവരെല്ലാം സീനിയര്‍ താരങ്ങളായതു കൊണ്ട് ഒറ്റ ടേക്കിന് എല്ലാം ഒക്കെയാക്കും. എനിക്കാ ണെങ്കില്‍ ടേക്കിന്റെ ബഹളമാണ്. അപ്പോള്‍പ്പിന്നെ മറ്റുള്ളവരുടെ സംഭാഷണം കൂടി നോക്കാന്‍ പോയാലുള്ള അവസ്ഥ പറയണോ?.

ദ ത്രീ 'എല്‍'സ്


ലിജോ ജോസ് പെല്ലിശ്ശേരി സാറാണ് എന്നെ വെള്ളിത്തിരയിലെത്തിച്ചത്. എന്നെ സംബന്ധിച്ച് ലിജോ സാര്‍ ഒരു അത്ഭുതമാണ്. ആദ്യമായി അഭിനയിക്കുന്നത് കൊണ്ട് എ
ന്റെ ഒരു സീനൊക്കെ എത്ര ടേക്ക് പോയെന്നു പോലുമറിയില്ല. പക്ഷേ ഓരോ പ്രാവശ്യവും സംസാരിക്കുമ്പോള്‍ ആദ്യം പറഞ്ഞ അതേ രീതിയിലാണ് അദ്ദേഹം പറയുന്നത്.

വളരെ ശാന്തപ്രകൃതം. കൂടെ അഭിനയിച്ച പെപ്പയോടൊക്കെ സെറ്റില്‍ വച്ച് ചൂടാകുന്നത് കണ്ടിട്ടുണ്ട്. എന്നോട് ചൂടായാല്‍ ഉള്ളതു പോലും ചെയ്യില്ല എന്നറിയുന്നതു കൊണ്ടാകും വളരെ സോഫ്റ്റായിട്ടാണ് എല്ലാം പറഞ്ഞു തന്നത്.

സാറിന്റെ ആ സമീപനമാണ് അങ്കമാലി ഡയറീസിനെ ഇത്ര വലിയ വിജയമാക്കിയത് എന്നു തോന്നാറുണ്ട്.ലാല്‍ ജോസ് സാറിനെ പരിചയപ്പെടുന്നതു പോലും വെളിപാടിന്റെ പുസ്തകത്തിന്റെ സമയത്താണ്. ലാല്‍ സാറിന്റെ സിനിമയെന്ന് പറഞ്ഞാല്‍ തന്നെ ഒരു പ്രത്യേകതയാണ്.

ഷൂട്ടിംഗില്‍ ഓരോ സീനിലും ഏതു റിയാക്ഷന്‍ വേണമെന്ന് ലാല്‍ സാര്‍ പറയും. എങ്കിലും ടെന്‍ഷന്‍ കാരണം തെറ്റിപ്പോകും. അഞ്ചാറു തവണ ശരിയാകാതെ വരുമ്പോള്‍ സാര്‍ വഴക്കു പറയും. അതു കേള്‍ക്കുന്നതോടെ എല്ലാം കറക്ടാകും!
ലാലേട്ടനെക്കുറിച്ച് പ്രത്യേകിച്ച് എന്തു പറയാനാണ്. അദ്ദേഹം ഒരു വിസ്മയമല്ലേ! എല്ലാ സീനും ഒറ്റ ടേക്കില്‍ ഒാക്കെ.

അതു കാണുമ്പോള്‍ തന്നെ എനിക്കു ടെന്‍ഷനാണ്. അദ്ദേഹത്തിന് ഞാന്‍ കാരണം ബുദ്ധിമുട്ടുണ്ടാകരുതെന്ന ചിന്തയുള്ളതു കൊണ്ട് ഒറ്റ ടേക്കില്‍ ഒക്കെയാക്കാന്‍ ഞാനും ശ്രമിക്കാറുണ്ട്. എപ്പോഴെങ്കിലും തെറ്റിയാല്‍ ദൈവദൂതനെപ്പോലെ ലാലേട്ടനെത്തും.

ഞാനാദ്യം കയറി വരാം, ആ കൊച്ച് രണ്ടാമത് വരട്ടെ. അപ്പോള്‍ ടൈമിംഗ് കറക്ടാവില്ലേ?എന്നു ചോദിച്ച് എന്റെ ടെന്‍ഷന്‍ കുറയ്ക്കും. പുതുമുഖമാണെന്നു കരുതി ലാലേട്ടന്‍ മാറ്റി നിര്‍ത്താറില്ല. കട്ട പിന്തുണയാണ്.

ലാലേട്ടനെ ഞാനാദ്യം നേരില്‍ കാണുന്നത് ഈ സെറ്റിലാണ്. സ്റ്റാഫ് റൂമിലേക്ക് ലാലേട്ടന്‍ കയറി വരുന്നതാണ് ആദ്യ സീന്‍. ഞാനാണെങ്കില്‍ അദ്ദേഹത്തെ കണ്ട എക്‌സൈറ്റ്‌മെന്റിനേക്കാളേറെ ടെന്‍ഷനിലായിരുന്നു. ആക്ടിംഗ്മൂഡ് വന്നു കഴിയുമ്പോള്‍ എങ്ങനെ ചെയ്യണം ഏതു റിയാക്ഷന്‍ കൊടുക്കണം എന്നുള്ള മൈന്‍ഡാണെനിക്ക്.

ഒരുപാട് പേര് ഫോട്ടോയ്ക്കും മറ്റുമായി ലാലേട്ടനെ കാത്തിരിക്കുമ്പോഴാണ് അദ്ദേഹം സീനെടുക്കാന്‍ വരുന്നത്. അദ്ദേഹമാണെങ്കില്‍ ഒറ്റ ടേക്കില്‍ എല്ലാം റെഡിയാക്കുമെന്ന് കേട്ടറിവുണ്ട്.

Tuesday 29 Aug 2017 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW