Tuesday, September 12, 2017 Last Updated 1 Min 44 Sec ago English Edition
Todays E paper
Tuesday 29 Aug 2017 03.03 PM

ജര്‍മന്‍ റെയില്‍വേയുടെ മണിക് ബെര്‍ലിന്‍ ഹൈസ്പീഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ്

uploads/news/2017/08/141344/pravsai290817b.jpg

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ റെയില്‍വേ പുതിയ ഹൈസ്പീഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന്‍ ഈ വരുന്ന ഡിസംബറില്‍ തുങ്ങുന്നു. ബവേറിയന്‍ തലസ്ഥാനമായ മണിക്കില്‍ നിന്നും ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലേക്കുള്ള 505 കിലോമീറ്റര്‍ ദൂരം വെറും നാല് മണിക്കൂര്‍ കൊണ്ടാണ് ഈ ഹെസ്പീഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഓടി എത്തുന്നത്. ഇപ്പോള്‍ ഈ ദൂരം ഓടിയെത്താന്‍ 6 മണിക്കൂര്‍ 15 മിനിറ്റ് സമയം ആണ് എടുക്കുന്നത്.

പുതിയ ഹൈസ്പീഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനിലെ കംപാര്‍ട്ടുമെന്റുകളില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഫ്രീ ഇന്റര്‍നെറ്റ് സര്‍വീസ്, ഓരോ സീറ്റിലും വലിപ്പം കൂടിയ സ്‌ക്രീനുകള്‍, ടി.വി. കണക്ഷന്‍, 160 ഡിഗ്രി ചായവ് ഉള്ള സീറ്റുകള്‍, കേറ്ററിംഗ് ഓര്‍ഡര്‍ സൗകര്യം, എയര്‍ കണ്ടീഷന്‍, എല്‍.ഇ.ഡി ലാബുകള്‍ എന്നിവകള്‍ ലഭ്യമാണ്.

ജോര്‍ജ് ജോണ്‍

Ads by Google
Advertisement
Tuesday 29 Aug 2017 03.03 PM
YOU MAY BE INTERESTED
TRENDING NOW