Tuesday, September 12, 2017 Last Updated 0 Min 26 Sec ago English Edition
Todays E paper
Tuesday 29 Aug 2017 02.55 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/08/141341/Weeklyjokes290817a.jpg

പനി ബാധിതനായ ഭര്‍ത്താവിന്റെ വസ്ത്രങ്ങള്‍ തിളച്ചവെള്ളത്തില്‍ മുക്കിയെടുക്കുന്നതു കണ്ട കൊച്ചുകുട്ടി അമ്മയോട്: ഇതെന്തിനാ തിളച്ചവെള്ളത്തില്‍ മുക്കുന്നത്?
അമ്മ: അച്ഛന്റെ ശരീരത്തിലെ രോഗാണുക്കള്‍ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിട്ടു ണ്ട്. തിളച്ചവെള്ളത്തിലിട്ടാല്‍ അണുക്കള്‍ ചത്തുപൊക്കോളും.
കുട്ടി: എങ്കില്‍പ്പിന്നെ വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ചിട്ട് അച്ഛനെ മുഴുവനോടെ അതിലിട്ടാല്‍ എല്ലാ അണുക്കളും ഒന്നിച്ചു ചത്തുപോകുമല്ലോ?
- വിജയന്‍, ചിറ്റടി

****

ഭാര്യ ഭര്‍ത്താവിനോട്:
നിങ്ങള്‍ എന്തൊരു മനുഷ്യനാണ്. ഞാനെത്ര നേരമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ മറുപടിയൊന്നും പറയാതെ വെറുതെ കോട്ടുവായിട്ടു കൊണ്ടിരിക്കുകയാ
ണോ?
ഭര്‍ത്താവ്: എടീ, ഞാന്‍ കോട്ടുവാ ഇടുന്നതല്ല. സംസാരിക്കാന്‍വേണ്ടി വായ് തുറക്കുന്നതാ... പക്ഷേ നീ ഒരു ഗ്യാപ്പ് തരണ്ടേ...
- രാമചന്ദ്രന്‍, കണ്ണൂര്‍

***

രവി പത്രവായനയ്ക്കിടയില്‍:
ദേ... കണ്ടോ, കേരളത്തില്‍ പച്ചക്കറികള്‍ക്കും മത്സ്യ, മാംസത്തിനും വില കുതിച്ചുയരുന്നുവെന്ന്...
ഇതുകേട്ട വാസു:
ഇതെല്ലാം വാങ്ങിത്തിന്നേണ്ട മനുഷ്യനു മാത്രം ഒരു വിലയുമില്ല.
- തിലകന്‍, നേമകം.

****

ദീപു സുഹൃത്തിനോട്:
നീ കണ്ടോ... കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി കര്‍ശനമായി നിരോധിച്ചെന്ന്.
സുഹൃത്ത്: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇതൊരു സൂചനയാണോ?
- നിഖില്‍, നെന്മാറ

****

uploads/news/2017/08/141341/Weeklyjokes290817a1.jpg

സാഹിത്യകാരന്‍ തന്റെ സുഹൃത്ത് ഗോപിയോട്:
ഞാന്‍ ഒരു സ്ത്രീയെ ജീവനുതുല്യം സ്‌നേഹിച്ചു. അവള്‍ സുന്ദരിയായിരുന്നു. ബുദ്ധിമതിയായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. പക്ഷേ വളരെ പെട്ടെന്ന് എല്ലാം അവ
സാനിച്ചു.
ഗോപി: അയ്യോ... എന്തുപറ്റി?
സാഹിത്യകാരന്‍: എന്തു പറ്റാന്‍... എനിക്കവളെ വിവാഹം കഴിക്കേണ്ടി വന്നു.
- ചന്ദ്രന്‍, മേരിഗിരി

****

നിരവധി മോഷണങ്ങള്‍ നടത്തിയ കള്ളനെ ഒടുവില്‍ പോലീസ് പിടികൂടി കോടതിയിലെത്തിച്ചു. കള്ളനോട് ജഡ്ജി:
നിങ്ങള്‍ ഒരു രാത്രിതന്നെ ആറ് ഭവനഭേദനം നടത്തിയില്ലേ?
കള്ളന്‍: ശരിയാണ്. ഞാനൊരു കഠിനാധ്വാനിയാണ്. എന്നെപ്പോലെ രാജ്യത്ത് എല്ലാവരും അധ്വാനിച്ചിരുന്നെങ്കില്‍ നമ്മുടെ രാജ്യം വളരെ വേഗം സമ്പല്‍സമൃദ്ധി കൈവരി
ച്ചേനേ.
- ജിതേഷ്, കുമ്പഴ

***

വിഷ്ണു തോമസിനോട്:
നീയറിഞ്ഞോ.... നടന്റെ തിയേറ്റര്‍ പുറമ്പോക്ക് ഭൂമിയിലാണെന്നു കണ്ടെത്തിയെന്ന്.
തോമസ്: രക്ഷപ്പെട്ടു. പുറമ്പോക്കു ഭൂമിയിലിരുന്ന് സിനിമ കാണുന്നതിന് ഇനിമുതല്‍ ടിക്കറ്റ് വേണ്ടിവരില്ലല്ലോ?
- രാജന്‍, വണ്ണപ്പുറം

****

uploads/news/2017/08/141341/Weeklyjokes290817a2.jpg

കാമുകന്‍ കാമുകിയോട്:
നീ ഉടുത്ത സാരിയോടെ ഒളിച്ചോടി വരണമെന്ന് പറഞ്ഞിട്ട് ഒരു സ്യൂട്ട്‌കെയ്‌സ് നിറയെ സാരികളുമായിട്ടാണല്ലോ വന്നിരിക്കുന്നത്.
കാമുകി: ഈ സ്യൂട്ട്‌കെയ്‌സില്‍ ഉള്ളതെല്ലാം ഞാന്‍ 'ഉടുത്ത' സാരികളാ ചേട്ടാ.
- സുരേന്ദ്രന്‍, തലശേരി

Ads by Google
Advertisement
TRENDING NOW