Friday, November 17, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 01.57 PM

ഷവോമി എംഐ5 എക്‌സ് സെപ്തംബര്‍ 5ന് ഇന്ത്യയില്‍ എത്തിയേക്കും

Xiaomi Mi 5X,

ഷവോമി എംഐ 5 എക്‌സ് ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ സെപ്തംബര് 5 ന് ന്യൂ ഡല്‍ഹിയില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെയാണ് ഫോണ്‍ ചൈന വിപണിയില്‍ ഇറക്കിയത്. ഡ്യുവല്‍ ക്യാമെറയില്‍ ഒരു സെന്‍സര്‍ വലുതും ഒന്ന് ചെറുതുമാണെന്നാണ് സൂചന. തിന്റെ വിപണിയിലെ വില ഏകദേശം 14,200 രൂപയ്ക്ക് അടുത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ഡ്യുവല്‍ നാനോ സിം സ്മാര്‍ട്ട് ഫോണ്‍ 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി എല്‍ടിപിഎസ് ഡിസ്‌പ്ലേയോടു കൂടിയാണ് വരുന്നത്. 1080ഃ1920 പിക്‌സല്‍ റെസലൂഷന്‍ ആണ് ഇത് കാഴ്ചവെക്കുന്നത്. 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് . സ്‌നാപ്ഡ്രാഗന്റെ 625 ടീഇ കൂടാതെ ആന്‍ഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് എന്നിവയിലാണ് ഇതിന്റെ പ്രവര്‍ത്തനം . 128 ജിബിവരെ വര്‍ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ സവിശേഷത.12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .

വൃത്താകൃതിയിലുള്ള അരികുകളോടെയുള്ള മെറ്റല്‍ യൂണിബോഡിയാണ് ഷവോമി മി 5 എക്‌സിനുള്ളത്. ബോഡിയ്ക്ക് ആന്റി ഫിംഗര്‍പ്രിന്റ് കോട്ടിംഗും നല്‍കിയിട്ടുണ്ട്. 4ജി വോള്‍ട്ടെ, ഡുവല്‍-ബാന്‍ഡ് വൈ-ഫൈ 802.11എസി , ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍. കറുപ്പ്, ഗോള്‍ഡ്, പിങ്ക് നിറങ്ങളില്‍ ഷവോമി എംഐ 5 എക്‌സ് ലഭ്യമാകും.

Ads by Google
Tuesday 29 Aug 2017 01.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW