Saturday, November 17, 2018 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 01.46 PM

ദിലീപ് സ്വയം പ്രഖ്യാപിത നിരപരാധി, നുണ പരിശോധന നടത്തിയാല്‍ കൂടുതല്‍ കുറ്റങ്ങള്‍ പുറത്തുവരും: ആലപ്പി അഷ്‌റഫ്

uploads/news/2017/08/141328/dileep.jpg

ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന് നേരത്തേ തന്നെ അറിയാമായിരുന്നെന്ന് ആലപ്പി അഷ്‌റഫ്. സ്വയം പ്രഖ്യാപിത ആള്‍ ദൈവം ജയിലിലായതു പോലെയാണ് ദിലീപും. സ്വയം പ്രഖ്യാപിത നിരപരാധിയാണയാള്‍. പറയുന്ന ഒന്നും വിശ്വസിക്കരുതെന്നും ആലപ്പി ആഷ്‌റഫ് പറയുന്നു.

ക്രിമിനല്‍ പറയുന്നത് കേട്ടാണ് കേസെടുത്തതെന്ന് ദിലീപിനായി വാദിക്കുന്നു. ലോകത്തെവിടെ ഇങ്ങനെയൊരു കേസ് നടന്നാലും പ്രതി പറയുന്നതനുസരിച്ചേ കേസ് എടുക്കൂ. കേസ് എടുക്കുന്നതിന് മുന്‍പ് നുണ പരിശോധനയ്ക്ക് വിധേയനാകാമെന്ന് പറഞ്ഞു. ഇപ്പോള്‍ അത് മിണ്ടുന്നില്ലെന്നും അഷ്‌റഫ് ആരോപിച്ചു.

പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ, ജൂനിയര്‍ വക്കീല്‍ ഇവരൊക്കെ അത്യാവശ്യം തിരക്കുള്ള വക്കീലാണ്. പള്‍സര്‍ സുനിക്ക് വേണ്ടി അവരുടെ പ്രൊഫഷനെ തന്നെ പണയപ്പെടുത്തി അവര്‍ ഒളിവില്‍ പോകുന്നു പിന്നീട് അറസ്റ്റ് വരിക്കുന്നു, ഇതിന്റെ പിന്നിലൊക്കെ വലിയ ആളുകളുണ്ട്.

സിനിമയില്‍ ഉള്ളവര്‍ തന്നെ ഗൂഢാലോചന നടത്തിയെന്ന് പറയുന്നു. അതില്‍ ആദ്യ പേര് ലിബര്‍ട്ടി ബഷീര്‍ ആണ്. അദ്ദേഹം സര്‍ക്കാരിനെതിരെ തന്നെ തിരിഞ്ഞ ആളാണ്. ദിലീപ് പറയുന്ന ഒരു കാര്യവും വിശ്വസിക്കാന്‍ സാധിക്കില്ല. സന്ധ്യ മാഡവും മഞ്ജുവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നു. എന്നാല്‍ ആദ്യം സന്ധ്യ മാഡത്തിലും പൊലീസിലും പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ദിലീപ് പറഞ്ഞത്.

സമാനമനസ്സുള്ളവര്‍ക്കൊരു മുന്നറിയിപ്പാണ് ഇതെന്നാണ് ദിലീപിന്റെ ജാമ്യം നിഷേധിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അറിയിച്ചത്. പ്രഥമദൃഷ്ട്യാല്‍ തെളിവുണ്ടെന്നാണ് ഹൈക്കോടതി ഇപ്പോള്‍ പറയുന്നത്. ഇതൊക്കെ വിലയിരുത്തി ചിന്തിച്ച് നോക്കൂആലപ്പി അഷ്‌റഫ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW