Monday, February 19, 2018 Last Updated 24 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 02.11 AM

നിര്‍മാണ മേഖല സ്‌തംഭനത്തിലേക്കെന്ന്‌ ഗവ. കരാറുകാര്‍

ആലപ്പുഴ: ജി.എസ്‌.ടി. നടപടി ക്രമങ്ങള്‍ വൈകുന്നതുമൂലം നിര്‍മാണ മേഖല പൂര്‍ണ സ്‌തംഭനത്തിലേക്ക്‌ നീങ്ങുകയാണെന്നു കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ്‌ അസോസിയേഷന്‍ (കെ.ജി.സി.എ). വാറ്റില്‍ നിന്ന്‌ ജി.എസ്‌.ടി.യിലേക്ക്‌ മാറ്റപ്പെട്ട പ്രവര്‍ത്തികളിലുണ്ടാകുന്ന നഷ്‌ടം നികത്താന്‍ വകുപ്പുതല ഉത്തരവുകള്‍ അനിവാര്യമാണ്‌. നികുതി വ്യത്യാസം എട്ടു ശതമാനമാണ്‌.
ജി.എസ്‌.ടി.യുടെ മറവില്‍ അസാധാരണ വില വര്‍ധനയാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. "ജി.എസ്‌.ടി. ജനപക്ഷ തിരുത്തലുകള്‍ക്കുവേണ്ടിയുള്ള പുനര്‍വായന" എന്ന ദേശീയ സെമിനാര്‍ അടുത്ത മാസം 27നു തിരുവനന്തപുരത്ത്‌ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സംസ്‌ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ കണ്ണമ്പള്ളി, മുഹമ്മദ്‌ ഇസ്‌മയില്‍, എന്‍. കമാല്‍, നൗഷാദ്‌ അലി, ഷാഹുല്‍ ഹമീദ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Tuesday 29 Aug 2017 02.11 AM
YOU MAY BE INTERESTED
TRENDING NOW