Friday, November 17, 2017 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Aug 2017 02.11 AM

രാജഗിരി എന്‍ജിനീയറിങ്‌ കോളജും ജര്‍മന്‍ സര്‍വകലാശാലയും തമ്മില്‍ കരാര്‍

കൊച്ചി: കാക്കനാട്‌ രാജഗിരി സ്‌കൂള്‍ ഓഫ്‌ എഞ്ചിനീയറിങ്‌ ആന്‍ഡ്‌ ടെക്‌നോളിയും ജര്‍മന്‍ സര്‍വകലാശാലയായ ആലെന്‍ യൂണിവേഴ്‌സിറ്റിയും കരാറില്‍ ഒപ്പുവച്ചു. അധ്യാപനം, ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ പരസ്‌പര സഹകരണം ലക്ഷ്യമിട്ട്‌ അക്കാദമിക്‌ വികസനം, സാംസ്‌കാരിക വിനിമയം തുടങ്ങിയവ സാധ്യമാക്കുകയാണ്‌ കരാറിന്റെ ലക്ഷ്യം.
കോളജ്‌ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കോളജ്‌ ഡയറക്‌ടര്‍ ഫാ. ജോസ്‌ അലക്‌സ്‌ ഒരുതായപ്പള്ളി, പ്രഫ. ജുര്‍ഗെന്‍ ട്രോസ്‌റ്റ്‌ (ആലെന്‍ സര്‍വകലാശാല) എന്നിവര്‍ കരാറില്‍ ഒപ്പുവച്ചു. ഡോ. എ.ഉണ്ണികൃഷ്‌ണന്‍ (പ്രിന്‍സിപ്പല്‍), ഡോ.ജോണ്‍.എം.ജോര്‍ജ്‌ (ഡീന്‍ ആന്‍ഡ്‌ വൈസ്‌ പ്രിന്‍സിപ്പല്‍), ഡോ.വര്‍ഗീസ്‌ പന്തലൂക്കാരന്‍, ഡോ. പൗലോസ്‌ ജേക്കബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. കരാറിന്റെ അടിസ്‌ഥാനത്തില്‍ രാജഗിരി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫ്യൂച്ചര്‍ ടെക്‌നോജീസിന്റെ ഭാഗമായി രണ്ടു സ്‌ഥാപനങ്ങളുടെ തുല്യ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പ്രവര്‍ത്തനം രാജഗിരിയില്‍ ഉടന്‍ ആരംഭിക്കും.
ഇരു സ്‌ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക്‌ ഗവേഷണത്തിനുള്ള പരസ്‌പര സഹകരണം ഈ ഓഫീസിലൂടെ സാധ്യമാകും. കരാറിലൂടെ ആലെന്‍ സര്‍വകലാശാലയിലെ പുത്തന്‍ കോഴ്‌സുകളെ അടുത്തറിയുന്നതിനും ഗവേഷണങ്ങള്‍ സുഖമമാക്കുന്നതിനും രാജഗിരിയിലെ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം ലഭിക്കും.

Ads by Google
Tuesday 29 Aug 2017 02.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW