Saturday, May 19, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 28 Aug 2017 04.39 PM

ജാതി - മത ഭേദമില്ലാതെ ആദരിക്കുന്ന ബഹുമാനിക്കുന്ന ശക്തിയാണ് "സൂര്യന്‍"

uploads/news/2017/08/141067/joythi280817a.jpg

ഭൂലോകത്തില്‍ അങ്ങോളമിങ്ങോളം ജാതി-മത ഭേദമില്ലാതെ ആദരിക്കുന്ന ബഹുമാനിക്കുന്ന ശക്തിയാണ് സൂര്യന്‍. അതെ, സൂര്യഭഗവാന്‍! അതില്‍നിന്ന് വീശുന്ന പ്രകാശമില്ലെങ്കില്‍ ഇഹലോകമില്ല, മനുഷ്യരില്ല, പക്ഷി മൃഗാദികളില്ല, വൃക്ഷലതാതികളില്ല. ആയിരം കോടി വര്‍ഷങ്ങള്‍ക്കു മുമ്പെ ഋഷീശ്വരന്മാര്‍ നമുക്ക് രചിച്ചു നല്‍കിയ വേദങ്ങളിലും സൂര്യനാണ് പ്രധാന കഥാപാത്രം!

ഈ പ്രകാശദേവന് പര്യായങ്ങളും ആയിരമായിരമാണ്. ശരണ്യന്‍, ഉഷസ്സ്, സ്വര്‍ണ്ണന്‍ എന്നിങ്ങനെ എത്ര എത്ര നാമങ്ങളിലാണ് നാം സൂര്യനെ ആരാധിക്കുന്നത്?വേദങ്ങളില്‍ ആദിത്യ ഭഗവാന്റെ ചരിത്രം, രൂപം, ഭാവം, മംഗളഗുണഗണങ്ങള്‍ എന്നിത്യാദി എല്ലാം പറയുന്നുണ്ട്. തൈത്തിരീയോപനിഷത്തില്‍ പ്രത്യേകിച്ചും.

കശ്യപമുനിവര്യനും അതിഥിദേവിക്കും ജനിച്ച എട്ടു പുത്രന്മാരില്‍ എട്ടാമത്തേതാണ് സൂര്യന്‍! മറ്റു ഏഴുപേരും ഇന്നും വനങ്ങളില്‍ പക്ഷിമൃഗാദികള്‍ക്ക് രാപ്പകല്‍ പ്രകാശം നല്‍കിവരുന്നുവെന്നാണ് വേദവ്യാഖ്യാനം. എട്ടാമത്തവന്‍ ആതിദ്യദേവന്‍ നമ്മുടെ രക്ഷകനായി എന്നും വാനില്‍നിന്നുകൊണ്ട് പ്രകാശം നല്‍കിവരുന്നു- ജീവന്‍ രക്ഷിക്കുന്നു.

വേദങ്ങളില്‍ സൂര്യന്റെ അംശമായി ചിലരെപ്പറ്റി ചില പരാമര്‍ശങ്ങള്‍ ഉണ്ട്. സവിത, പുഷാ, ബകന്‍, വിവസ്വാന്‍, ചിത്രാ, ആര്യ, വിഷ്ണു എന്നീ നാമധാരികളായവരാണ് അവര്‍.

സൂര്യ ഗ്രഹണങ്ങളിലും ഏഴു ഗ്രഹണങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. സുഷ്മ്‌നാ, വിശ്വകര്‍മ്മാ, വിശ്വ-വയാസ്, സമ്യതവസ്, അര്‍വ്വാകസ്, സ്വരാഡ്, ഹരികേശ് എന്നിവയാണ് ആ ഏഴു ഗ്രഹണങ്ങള്‍.

സൂര്യന് വര്‍ഷത്തില്‍ പന്ത്രണ്ടുമാസങ്ങളിലും പ്രത്യേകം പ്രകാശകിരണങ്ങളാണ്. അതിനാലാണ് വെയിലിന്റെ ശക്തി കൂടുതലും കുറവും പല മാസങ്ങളിലും പല പ്രകാരത്തില്‍ നമുക്ക് അനുഭവപ്പെടുവാന്‍ കാരണമാകുന്നത്.

സൂര്യന്റെ ഈ പന്ത്രണ്ടു ഭാവവ്യത്യാസങ്ങള്‍ക്ക് പ്രത്യേകം, പ്രത്യേകം നാമധേയങ്ങളുമുണ്ട്. വിശ്വവാന്‍, ആര്യമാ, ഭൂഷാ, തവഷ്ടാ, സവിതാ, ഭഗന്‍, ദാതാ, വിദ്യതാ, വരുണന്‍, ചക്രന്‍, ഉഗ്രന്‍, പിന്നീട് അവസാനമായി സൂര്യനും.

രാവിലെ മുതല്‍ ഉദയസൂര്യന്റെ യാത്ര തുടരുന്നു- അത് സന്ധ്യമയങ്ങുംവരെ നമുക്കു ദൃശ്യമാണല്ലോ. രാവും പകലും വിശ്രമമില്ലാതെ ഈ യാത്ര തുടരുന്നു. ആര്‍ക്കു വേണ്ടി? ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും വേണ്ടി മാത്രം. നിഷ്‌ക്കാമ ജീവിതം!

ഈ മഹത്തായ ജീവിതത്തെപ്പറ്റി വളരെ മനോഹരമായി വര്‍ണ്ണിക്കുന്ന ഗ്രന്ഥമാണ് ഋഗ്വേദം! ''അശ്വിനികളേ ഇരുട്ടിന്റെ അവസാനം വന്നുകഴിഞ്ഞു; ദേവായനം പ്രത്യക്ഷമായി; അശ്വനി ദേവതകള്‍ മൂടിവച്ചിരുന്ന പ്രകാരം സ്വര്‍ണ്ണവര്‍ണ്ണത്തില്‍ ഇതാ പ്രകാശിക്കുന്നു.'' എന്നീ സ്തുതികള്‍ അവയില്‍ ചിലതു മാത്രം.

ആദിത്യഹൃദയം


നക്ഷത്ര ഗ്രഹധാരണാ
മതിഭോ വിശ്വഭാവനഃ
തേജസാ മപി തേജസ്വി
ദ്വാദശാത്മനി നമോസ്തുതേ
നമഃ പൂര്‍വ്വായ ക്രിയേ
പശ്ചിമാദ്രയേ നമഃ
ജ്യോതിര്‍ഗണാനാം പരാ
ദിനാധിപതിയേ നമഃ
ജയായ ജയ ഭദ്രായ
ഹരി അശ്വ വായ നമോ നമഃ
നമോ നമഃ സഹസ്രാം ചോ
ആദിത്യായ നമോ നമഃ

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായതേ നമഃ
സ്ഥാപക ജംഗമാചാര്യേയതേ നമഃ
ദേവായ വിശൈ്വക സാക്ഷിണേതേ നമഃ
സത്യപ്രധാനായ തത്വായതേ നമഃ
സത്യംസ്വരൂപായ നിത്യം നമോ നമഃ

അഷ്ടമന്ത്രം


ഓം ദിവാകരായ നമഃ
ഓം തേജോരൂപിണേ നമഃ
ഓം പ്രഭാ പൂര്‍ണ്ണനായ നമഃ
ഓം മംഗളസ്ഥായ നമഃ
ഓം വൈഷ്ണവായ നമഃ
ഓം ലോകകത്രേ നമഃ
ഓം രോഗഹന്ത്രേ നമഃ
ഓം പ്രണവാകാരായ നമഃ

ടി.ജെ. നായര്‍, മഞ്ചേരി

Ads by Google
Monday 28 Aug 2017 04.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW