Tuesday, October 31, 2017 Last Updated 37 Min 38 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 28 Aug 2017 03.30 PM

കാലുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പ വഴികള്‍...

uploads/news/2017/08/141058/Weeklybeutspot280817.jpg

മുഖം പോലെതന്നെ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് പാദവും. ഒരാളുടെ കാലില്‍ നോക്കിയാല്‍ അവരുടെ ശുചിത്വം മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കാലുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പ വഴികള്‍.

1. ഒരു പാത്രത്തില്‍ ചൂടുവെളളം എടുക്കുക. അതിലേക്ക് അല്പം തേനും ചേര്‍ത്ത് യോജിപ്പിക്കുക. പത്തുമിനിറ്റ് നേരം കാലുകള്‍ അതില്‍ മുക്കിവയ്ക്കുക.

2. ചെറുനാരങ്ങാ രണ്ടായി മുറിച്ച് കാലില്‍ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിനുശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ കാലുകള്‍ക്ക് നിറം ലഭിക്കും.

3. രണ്ട് ടീസ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കാലില്‍ പുരട്ടി പത്ത്മിനിട്ട് മസ്സാജ് ചെയ്യുക. അതിനുശേഷം ചൂടുവെളളത്തില്‍ കാലുകള്‍ കഴുകുക.

4. ഉപ്പും എണ്ണയും യോജിപ്പിച്ച് മൂന്നുമിനിറ്റ് മസാജ് ചെയ്തതിനുശേഷം അഞ്ചുമിനിറ്റ് ചെറുചൂടുവെളളത്തില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒലിവോയില്‍ കാലില്‍ തേക്കുക. കാലിനു നിറവും ലഭിക്കും സോഫ്റ്റുമാകും.

5. ഒരു ടീസ്പൂണ്‍ നാരാങ്ങാനീരും അല്പം പനിനീരും ഒരു ടീസ്പൂണ്‍ കക്കരിനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് ഉറങ്ങുന്നതിന് മുമ്പ് കാലുകളില്‍ പുരട്ടുക. രാവിലെ ഇളം ചൂടുവെളളത്തില്‍ കഴുകുക. പതിവായി ഒരു മാസം ചെയ്താല്‍ നിറമുളള കാലുകള്‍ ലഭിക്കും.

Ads by Google
Advertisement
Advertisement
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Monday 28 Aug 2017 03.30 PM
Ads by Google
TRENDING NOW