Saturday, May 19, 2018 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 28 Aug 2017 03.19 PM

അദ്ദേഹം അതിസുന്ദരനാണ് നല്ലൊരു കുസൃതിക്കാരനാണ്: ഭര്‍ത്താവിന്റെ കുസൃതികളെ കുറിച്ച് വിദ്യാബാലന്‍ പറഞ്ഞത്

uploads/news/2017/08/141056/ciniINWVidyabalan2808.jpg

വിദ്യാബാലന്‍ വ്യത്യസ്ത നടി മാത്രമല്ല, സംഭാഷണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന സ്ത്രീരത്‌നമാണ്.

? ആധിപത്യം നടപ്പാക്കുന്ന വിഷയത്തില്‍ നിങ്ങള്‍ എങ്ങനെയാണ്.


ഠ ആധികാരികമായ പദവികള്‍ വഹിക്കുന്ന ഉന്നതരായ വനിതകള്‍ പോലും തങ്ങളുടെ അധികാരം കൈകാര്യം ചെയ്യാന്‍ ഉദാസീനത കാണിക്കുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

അധികാരം ഉണ്ടായിരുന്നിട്ടും ചില സന്ദര്‍ഭങ്ങളില്‍ അവര്‍ ക്ഷമാപണം ചെയ്യുന്നതും സാധാരണമാണ്. എല്ലാ മേഖലകളിലുമുള്ള പെണ്ണുങ്ങളുടെ അവസ്ഥയും ഇതാണ്.

? ഈ വിഷയത്തില്‍ നിങ്ങളുടെ നിലപാട് എന്താണ്.


ഠ ഇന്നത് ചെയ്യണം, ഇന്നത ചെയ്യാന്‍ പാടില്ല എന്ന് ഉപദേശിക്കാത്ത ഒരു കുടുംബത്തില്‍നിന്നും വന്നവളാണ് ഞാന്‍. നിയന്ത്രണം എന്നത് എനിക്കില്ല. ഞാനത് പാലിക്കാറുമില്ല.

പക്ഷേ ഒരു പെണ്ണായാല്‍ ഇങ്ങനെയൊക്കെ വേണമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ കൊച്ചുകൊച്ചു വിഷയങ്ങള്‍ക്കെല്ലാം മാപ്പ് ചോദിക്കുന്ന സ്വഭാവം എനിക്കുണ്ടായിരുന്നു.

'സോറി' എന്ന പദമാണ് ഞാന്‍ ഏറെയും പ്രയോജനപ്പെടുത്തുന്നതും. ഒരു നടിയായ വ്യക്തിക്ക് ചിത്രീകരണ വേളയില്‍ ദേഷ്യപ്പെടാന്‍ അവസരം നല്‍കരുതെന്ന് യൂണിറ്റ് അംഗങ്ങള്‍ ശ്രദ്ധിക്കാറുണ്ട്.

പക്ഷേ ഞാന്‍ അഭിനയിച്ച ശക്തമായ സ്തീകഥാപാത്രങ്ങള്‍ മൂലം എന്നോടുള്ള മറ്റുള്ളവരുടെ സമീപനരീതി ഇന്ന് വളരെ മാറിയിരിക്കുന്നു. പണ്ടത്തേതു പോലെ ഇപ്പോള്‍ ഞാന്‍ 'സോറി' പറയുന്നത് പരിമിതപ്പെടുത്തിയിരിക്കുകയാണ്.

? വിജയത്തെ നിങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക.


ഠ എനിക്ക് എന്റേതായ വിജയം കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.

? പരാജയം...


ഠ ഞാന്‍ മാത്രമല്ല, ആര്‍ക്കുംതന്നെ പരാജയം കൈകാര്യം ചെയ്യാന്‍ അറിയില്ല. പരാജയം സംഭവിക്കുമ്പോള്‍ ഞാന്‍ വേദനിക്കും. സങ്കടപ്പെടും. പിന്നീട് അതില്‍ നിന്നൊക്കെ വിമുക്തി നേടും.

? നിങ്ങളെപ്പോലുള്ള ചിന്താഗതിക്കാരികളായ സ്ത്രീകള്‍ക്ക് സിനിമാലോകത്ത് സ്ഥാനമുണ്ടോ..


ഠ എന്നോട് ചില നിര്‍മ്മാതാക്കള്‍, 'നിങ്ങള്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളില്‍ അഭിനയിക്കുന്നതു ശരി. അതേസമയം ഇടയ്ക്കിടെ നിങ്ങള്‍ കീഴ്‌നടപ്പനുസരിച്ച് നായികയായും അഭിനയിക്കണം എന്നുപറയാറുണ്ട്. അതിന്റെ പൊരുള്‍ എനിക്കു മനസ്സിലാകുന്നില്ല.

ശക്തമായ കഥാപാത്രങ്ങളും കഥാനായികമാരല്ലേ.... അങ്ങനെയാണെങ്കില്‍ ഞാനിതുവരെ അഭിനയിച്ച വേഷങ്ങള്‍ ഒക്കെ ഏതുമായിട്ടാണ് ഇവര്‍ താരതമ്യം ചെയ്യുക.

? നിങ്ങളെ ഏറെ ദേഷ്യപ്പെടുത്തുന്ന വിഷയം.


ഠ ഞാന്‍ വിദ്യാബാലന്‍ എന്നത് ഒഴിവാക്കി മിസസ്സ് കപൂര്‍ എന്ന് ആരെങ്കിലും എന്നെ വിളിച്ചാല്‍ എനിക്ക് ഭയങ്കരമായ ദേഷ്യമാണ്. ഞാന്‍ സിദ്ധാര്‍ത്ഥ് കപൂറുമായള്ള കൂടിക്കാഴ്ചയ്ക്കു മുമ്പേതന്നെ അറിയാവുന്ന ചിലരും മിസസ്സ് കപൂറെന്ന് സംബോധന ചെയ്യുമായിരുന്നു.

അവരിങ്ങനെ സംബോധന ചെയ്യുന്നത് ഞാനൊരു പ്രശസ്ത വ്യക്തിയുടെ ഭാര്യ മാത്രമാണെന്ന അര്‍ത്ഥത്തിലാകും. ഞാന്‍ ഇവിടെ സ്വന്തമായി ഒന്നുംതന്നെ നേടിയിട്ടില്ല എന്നതാണ് ഇതുകൊണ്ടു മനസ്സിലാക്കാന്‍ കഴിയുന്നത്.

ജീവിതത്തില്‍ ഞാന്‍ ചെയ്ത ഒരേയൊരു കാര്യം സിദ്ധാര്‍ത്ഥ് കപൂറിനെ വിവാഹം ചെയ്തതു മാത്രമാണെന്ന് തോന്നിപ്പോകുന്നു. ഞാന്‍ നിരന്തരം പോരാടി എന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തതാണ്. അതുകൊണ്ട് എന്റെ പേര് ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല.

uploads/news/2017/08/141056/ciniINWVidyabalan2808a.jpg

? ഇന്ത്യാ മഹാരാജ്യം അറിയപ്പെടുന്ന ഒരു മുഖമാണ് നിങ്ങളുടേത്. ആകയാല്‍ കോപം പ്രത്യക്ഷമായി പ്രകടിപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നാണോ പറയുന്നത്.


ഠ വീട്ടില്‍ ഞാന്‍ ശരിക്കും ദേഷ്യക്കാരിയാണ്. ഒരു മൊട്ടുസൂചി നിലത്തു വീണാല്‍പോലും കോപിക്കുന്ന പ്രകൃതക്കാരിയാണെന്ന് എന്റച്ഛന്‍ പറയാറുണ്ട്. എങ്കില്‍കൂടി ഒരു നടി എന്ന നിലയില്‍ പൊതുസ്ഥലങ്ങളില്‍ എനിക്ക് കോപം നിയന്ത്രിക്കേണ്ടതുണ്ട്. ഞാന്‍ സിനിമാലോകത്ത് പ്രവേശിക്കുമ്പോള്‍ വയസ് 26.

അന്നു ഞാന്‍ ആരുടെയും മുഖം കറുത്തു കാണത്തക്ക വിധം അവരോട് പെരുമാറാന്‍ പാടില്ലെന്ന് വിചാരിച്ചു. ആയതുകൊണ്ട് വളരെ ശ്രദ്ധാലുവായിരുന്നു. എല്ലാപേരും എന്നെ ഇഷ്ടപ്പെടണം. എല്ലാപേരും എന്നെ സ്വീകരിക്കണം എന്നു വിചാരിച്ചു. ഇപ്പോള്‍ അങ്ങനെയൊരു ഭാവ്യത വേണ്ടായിരുന്നു എന്ന് തോന്നുകയാണ്.

? എപ്പോഴും മാധ്യമങ്ങള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്...


ഠ സത്യം പറഞ്ഞാല്‍ അതെനിക്ക് ഇഷ്ടമാണ്. ഒരു നടി എന്ന നിലയ്ക്ക് എനിക്കു കിട്ടുന്ന ആ പ്രശസ്തി വളരെയേറെ രസകരമാണ്. പലരുടെയും സുപരിചിതമായ മുഖങ്ങള്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്കു ലഭിക്കുന്ന സ്വാധീനം, സ്‌നേഹാദരങ്ങള്‍ ഒക്കെ വലിയ വിഷയങ്ങളല്ലേ? പ്രബലങളങ്ങളായി കഴിയുന്നതു മൂലം ഞങ്ങള്‍ക്ക് ലഭിക്കുന്ന ആഢംബരങ്ങള്‍, വസതികള്‍ ഒക്കെ ധാരാളമാണ്. അതെനിക്ക് നിഷേധിക്കാന്‍ കഴിയില്ല. പക്ഷേ നടിമാര്‍ ഒരിക്കലും പൊതുസ്വത്തല്ല. എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.

? നിങ്ങള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടോ?


ഠ ഞാന്‍ എന്നെക്കുറിച്ച് വെളിപ്പെടുത്തുന്ന ലേഖനങ്ങളോ, ഗോസിപ്പുകളോ വായിക്കാറില്ല. നേരം പോകാനായി വാര്‍ത്തകള്‍ കാണാറില്ല. ഞാന്‍ എന്റേതായ ഒരു ലോകത്ത് ജീവിക്കുന്നു. അപ്പോഴാണ് എനിക്കു സമാധാനമായി കഴിയാനാവും എന്ന് മനസ്സിലാകുന്നത്.

? സിദ്ധാര്‍ത്ഥ് കപൂറില്‍നിന്നും നിങ്ങളെ ആകര്‍ഷിക്കുന്ന വിഷയങ്ങള്‍.


ഠ അദ്ദേഹം സമീപത്തുണ്ടെങ്കില്‍ എനിക്ക് പൊട്ടിച്ചിരിക്കാന്‍ കഴിയും എന്നതാണ് പ്രധാന കാര്യം. അദ്ദേഹം ഒരു ഒറ്റയാനായി വളര്‍ന്ന ആളാണ. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ തലയിടാറില്ല. എല്ലാറ്റിലും ഉപരിയായി അദ്ദേഹം അതിസുന്ദരനാണ്. മാത്രമല്ല, നല്ലൊരു കുസൃതിക്കാരനും കൂടിയാണ്. ആ കുസൃതികള്‍ എനിക്ക് രതിജന്യമാണ്.

? നിങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരാറുണ്ടല്ലോ.


ഠ എല്ലാപേരും ഒരുപോലെ വസ്ത്രം ധരിക്കാറില്ലല്ലോ. എനിക്കൊരു വസ്ത്രധാരണ രീതിയുണ്ട്. ആ രീതിയില്‍ ഒരല്പം സെക്‌സിന്റെ ലാഞ്ഛന അനുഭവപ്പെടും. അതെന്റെ സ്‌റ്റൈല്‍. എന്റെ ആരാധകര്‍ക്ക് അതിഷ്ടമാണ്.

? വിവാഹജീവിതത്തില്‍ നിങ്ങള്‍ പഠിച്ച പാഠം.


ഠ വിവാഹജീവിതം വിജയകരമായി നീളുന്നതിന് പൊതുനിയമം ഒന്നുംതന്നെ ഇല്ല എന്നതുകൊണ്ടാണ് ഈ നാലുവര്‍ഷമായി ദാമ്പത്യജീവിതത്തില്‍ ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്ന പാഠം.

- സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW