Friday, November 10, 2017 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 28 Aug 2017 02.35 PM

ബിരിയാണിയുടെ നിറവും മണവുമുള്ള ദാമ്പത്യം

വിവാഹശേഷമുള്ള ജീവിതത്തിന്റെ മോഹനനിമിഷങ്ങളെക്കുറിച്ച് സരയു....
uploads/news/2017/08/141052/WeeklysarayuINW.jpg

സീരിയലില്‍ നിന്ന് സിനിമയിലേക്ക് പ്രൊമോഷന്‍ വാങ്ങി പോകുന്ന സ്ഥിരം നായികമാരില്‍ നിന്ന് വേറിട്ട വഴിയിലാണ് സരയു. നായികയായും ഉപനായികയായും ബിഗ്‌സ്‌ക്രീനില്‍ തിളങ്ങിയ സരയു ഈറന്‍നിലാവ് എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ ടെവിവിഷന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായി.

പ്രശസ്തിയുടെ വെളളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും സൗഹൃദങ്ങളായിരുന്നു സരയുവിന്റെ ശക്തി. ആ സൗഹൃദക്കൂട്ടത്തിലൊരാളായിരുന്നു സനലും.

ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന സരയുവും സനലും ജീവിതത്തിലും കൂട്ടുകാരാകാന്‍ തീരുമാനിച്ചത് വളരെ പെട്ടെന്നായിരുന്നു. ഒരുപാട് പ്രതീക്ഷകളുമായി വിവാഹജീവിതത്തിലേക്ക് കടന്ന സരയുവിന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍.

സൗഹൃദം എങ്ങനെ പ്രണയത്തിലെത്തി?


ജീവിതപങ്കാളിയായി വരുന്ന വ്യക്തിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ചോദിച്ചറിയുന്നതിനേക്കാള്‍ ഒപ്പം നിന്ന് മനസ്സിലാക്കാന്‍ താല്പര്യപ്പെടുന്ന കൂട്ടത്തിലാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ഒരു വിവാഹമുണ്ടെങ്കില്‍ അത് പ്രണയവിവാഹമായിരിക്കുമെന്ന് പണ്ടേ ഉറപ്പിച്ചതാണ്.

എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. ഞങ്ങള്‍ക്ക് ഒരു വാട്‌സാപ്പ്ഗ്രൂപ്പുമുണ്ട്. ഞങ്ങളോരോരുത്തരും കാണുന്ന സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യും. ചിലര്‍ കമന്റുകള്‍ ഇടും. കുറച്ചു പേര്‍ അതിനെ സപ്പോര്‍ട്ട് ചെയ്യും ,മറ്റ് ചിലര്‍ എതിര്‍ക്കും. സനലും ഈ ഗ്രൂപ്പിലെ അംഗമായിരുന്നു.

സിനിമകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ അടുത്ത സുഹൃത്തുക്കളായത്. എന്നോടുള്ള ഇഷ്ടം ആദ്യം തുറന്നുപറഞ്ഞത് സനലാണ്. ആദ്യം കേട്ടപ്പോള്‍ മറുപടി പറയുന്ന കാര്യത്തില്‍ ഞാനാകെ കണ്‍ഫ്യൂഷനിലായി.

അമ്മയ്ക്കും അച്ഛനും എന്റെ സുഹൃത്തെന്ന നിലയില്‍ സനലിനെ അറിയാമായിരുന്നു. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ തീരുമാനമെടുക്കേണ്ട പല വിഷയങ്ങളിലും വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിപ്രായം ചോദിക്കും. എന്നാല്‍ അന്തിമതീരുമാനമെടുക്കുന്നത് ഞാന്‍ തന്നെയാവും.

സനലിന്റെ കാര്യത്തിലും ഈ മാര്‍ഗ്ഗം തന്നെയാണ് സ്വീകരിച്ചത്. എല്ലാവര്‍ക്കും സനലിനെ വ്യക്തിപരമായി അറിയാമെന്നതുകൊണ്ട് തന്നെ അഭിപ്രായം ചോദിച്ചവരൊക്കെ സമ്മതം മൂളാനാണ് എന്നോട് പറഞ്ഞത്. എന്നിട്ടും ഒരു രാത്രി മുഴുവനും ആലോചിച്ചശേഷമാണ് സനലിനോട്'യെസ്' പറഞ്ഞത്.

uploads/news/2017/08/141052/WeeklysarayuINW1.jpg

സനലിന്റെ അമ്മയ്ക്കും ചേച്ചിയ്ക്കുമെല്ലാം എന്നെക്കുറിച്ചറിയാം. ഏകദേശം 6 വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു. ഈ സമയത്തിനുള്ളില്‍ സനലിന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഞാന്‍ മനസ്സിലാക്കി. പ്രണയിച്ച് മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനം അറിഞ്ഞിട്ടാകാം പരസ്പരം അടുത്തറിയുന്ന എന്നെയും സനലിനെയും ചോറ്റാനിക്കരദേവി ഒന്നിപ്പിച്ചത്.

വിവാഹശേഷമുള്ള സരയു എങ്ങനെ?


ചെറുപ്പം മുതല്‍ അച്ഛനമ്മമാരുടെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ച് വളര്‍ന്ന കുട്ടിയായിരുന്നു ഞാന്‍. വിവാഹം കഴിഞ്ഞതോടെ എന്തൊക്കെയോ ഉത്തരവാദിത്വങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നൊരു തോന്നല്‍. പിന്നെ കുറച്ചു മടിയും അലസതയും ഉണ്ടായിരുന്നു. സനലാണ് അത് മാറ്റാന്‍ പ്രേരിപ്പിച്ചത്.

ഒന്നരവര്‍ഷത്തോളമായി ഞാനൊരു സീരിയലില്‍ കേന്ദ്രകഥാപാത്രം ചെയ്യുന്നു. വിവാഹം കഴിഞ്ഞ സമയത്ത് ലൊക്കേഷനിലേക്ക് പോകാന്‍ മടി കാണിക്കുമ്പോള്‍ വഴക്ക് പറഞ്ഞ് എന്നെ വിടുന്നത് സനലായിരുന്നു. അതുപോലെ തന്നെ എന്തെങ്കിലും ഒരു കാര്യം തുടക്കത്തില്‍ ചെയ്യണമെന്നാഗ്രഹിക്കും.

എന്നാല്‍ സമയമാകുമ്പോള്‍ ഒരു തരം അലസതയാണ്. വിവാഹത്തിന് മുമ്പു തന്നെ എന്നില്‍ ഒരു കഥാകാരി ഉടലെടുത്തിരുന്നു. ആ കഥ ഷോര്‍ട്ട് ഫിലിമാക്കാന്‍ നിര്‍ബന്ധിച്ചതും സനലായിരുന്നു. ഒരു പക്ഷേ സനല്‍ സുഹൃത്തായി മാറിയപ്പോള്‍ തന്നെ ഞാനറിയാതെ പല മാറ്റങ്ങളും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

ഞാന്‍ വന്ന ശേഷം സനലിന്റെ ജീവിതത്തിലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളിപ്പോള്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് സമ്മതിച്ച് തരില്ല. എന്നാല്‍ പുള്ളിയുടെ അമ്മയും വീട്ടുകാരും ഞാന്‍ പറഞ്ഞത് പി ന്തുണയ്ക്കും. ഒരുപാട് സംസാരിക്കുന്ന പ്രകൃതക്കാരനാണ് സനല്‍. ഞാന്‍ നേര്‍വിപരീതവും.

ഉദാഹരണത്തിന് ഒരാള്‍ ഞങ്ങളോട് എന്തെങ്കിലും സംശയം ചോദിച്ചുവെന്നിരിക്കട്ടെ, ഞാനാണെങ്കില്‍ ഒറ്റവാക്കില്‍ മറുപടി പറയും. എന്നാല്‍ സനലോ, സംശയനിവാരണം നടത്തുക മാത്രമല്ല, അതിന്റെ ചരിത്രം കൂടി പറയും. ഒരുപക്ഷെ വളരെ കുറച്ച് സംസാരിക്കുന്നതു കൊണ്ട് തന്നെ സനലിന്റെ ഈ സ്വഭാവം എനിക്ക് ഇഷ്ടമായില്ല. ഒരിക്കല്‍ ഞാനത് തുറന്നുചോദിച്ചു. അതില്‍പ്പിന്നെ ആള് സംസാരം കുറച്ചു.

Ads by Google
TRENDING NOW