Tuesday, October 31, 2017 Last Updated 37 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 28 Aug 2017 02.33 PM

കുട്ടികളിലെ എക്കിള്‍ ഇല്ലാതാക്കാന്‍

uploads/news/2017/08/141051/Weeklykids280817.jpg

ശൈശവാവസ്ഥയില്‍ നല്ല ശ്രദ്ധയും പരിചരണവും അമ്മയില്‍ നിന്ന് കുഞ്ഞിന് ലഭിക്കണം. ഗുരുതരമല്ലാത്ത അസ്വാസ്ഥ്യങ്ങള്‍ പോലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

മിക്ക കുട്ടികള്‍ക്കും ഇടയ്ക്കിടെ എക്കിള്‍ വരാം. കുഞ്ഞിനേക്കാള്‍ ഇതിന്റെ പ്രയാസം അമ്മയ്ക്കായിരിക്കും. എക്കിള്‍ ഉളളപ്പോള്‍ ആഹാരമൊന്നും കൊടുക്കരുത്. തോളില്‍ ചായ്ച്ചു കിടത്തി മുതുകില്‍ മെല്ലെ തട്ടാം.

പത്തു മിനിട്ടിനു ശേഷവും എക്കിള്‍ തുടരുകയാണെങ്കില്‍ അല്പം വെളളം കൊടുക്കണം. മിക്കവാറും ഇതോടെ എക്കിള്‍ മാറും. ഒരുപാട് വിശക്കുന്നതിനു മുന്‍പ് പാലൂട്ടുന്നതാണു നല്ലത്. ധൃതി പിടിക്കാതെ ശാന്തമായി സാവകാശത്തില്‍ വേണം കുഞ്ഞിന് പാല്‍ കൊടുക്കാന്‍.

പകുതി കുടിച്ചയുടനെ പാലൂട്ടല്‍ നിര്‍ത്തരുത്. കുഞ്ഞിനെ കിടത്തിക്കൊണ്ട് പാല്‍ കൊടുക്കരുത്. പാല്‍ കുടിച്ച ശേഷം തല അല്പമുയര്‍ന്നിരിക്കത്തക്കരീതിയില്‍ വേണം കിടത്താന്‍.

ചില കുട്ടികള്‍ പാല്‍ കുടിച്ചു കഴിഞ്ഞ് തികട്ടും. അങ്ങനെയുളളപ്പോള്‍ കുഞ്ഞിനെ തോളില്‍ ചായ്ച്ച് കിടത്തി മുതുകില്‍ തെരുതെരെ പതിയെ തട്ടണം. ആമാശയത്തിലേക്കുളള വായു പുറത്തുകളയാനാണിത്.

ഇടയ്ക്കിടെ പാല്‍ തികട്ടി ഛര്‍ദ്ദിക്കുന്നത് ഒരു വലിയ രോഗമായി കാണേണ്ടതില്ല. കുഞ്ഞിന്റെ വളര്‍ച്ചയും തൂക്കവും തൃപ്തികരമാണെങ്കില്‍ ഇതു കാര്യമാക്കേണ്ടതില്ല. പാല്‍ കുടിച്ചുകഴിഞ്ഞയുടന്‍ കുഞ്ഞിനെ കുളിപ്പിക്കുകയോ കുലുക്കുകയോ ചെയ്യരുത്.

Ads by Google
Advertisement
Advertisement
Ads by Google
TRENDING NOW