Friday, November 17, 2017 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Monday 28 Aug 2017 12.47 PM

നാനാവിധ സാധ്യതകളുടെ ഒരു സഞ്ചയമാണ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി അഥവാ വ്യാവസായിക രസതന്ത്രം

uploads/news/2017/08/141050/weeklyedu280817.jpg

ശുദ്ധഗവേഷണം മുതല്‍ വ്യാവസായിക ഉപയോഗം വരെ നീളുന്ന നാനാവിധ സാധ്യതകളുടെ ഒരു സഞ്ചയമാണ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി അഥവാ വ്യാവസായിക രസതന്ത്രം.

പ്രൊഫഷനല്‍ ജോലി സമ്പാദിക്കുവാന്‍ ഈ വിഷയത്തില്‍ നേടിയ കേവല ബിരുദംകൊണ്ടാവില്ല. ഇതേ വിഷയത്തില്‍ ഉയര്‍ന്ന ബിരുദവും സ്‌പെഷ്യലൈസേഷനും ഉണ്ടെങ്കില്‍ പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ കുറവല്ല.

അധ്യാപന- ഗവേഷണരംഗങ്ങളില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കാകട്ടെ, ഈ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം നിര്‍ബന്ധവുമാണ്. കെമിക്കല്‍/ സംയുക്ത വ്യവസായ (കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, അഗ്രാകെമിക്കല്‍, ടോയിലറ്ററീസ്, പ്ലാസ്റ്റിക്‌സ്, പോളിമര്‍) രംഗത്തും മറ്റു വ്യവസായങ്ങളിലും (ഫുഡ്, ഗ്യാസ്, വൈദ്യുതി, ജലം, അണുശക്തി) സഹായകരമായ ഗവേഷണാധിഷ്ഠിത പഠനങ്ങള്‍ സ്‌പെഷ്യലൈസേഷനെ മുന്‍നിര്‍ത്തി നടത്താനാവും. എം.ഫില്‍/പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക്
ശാസ്ത്രജ്ഞരാവാം.

എം.എസ്‌സി (ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി) ബിരുദം നേടിയശേഷം ഗവേഷണാധിഷ്ഠിത സ്ഥാപനങ്ങളില്‍ റിസര്‍ച്ച് അസിസ്റ്റന്റുമാരായി നേരിട്ട് നിയമനം തേടാവുന്നതാണ്. ഈ രംഗത്തെ ചില സ്‌പെഷ്യലൈസേഷന്‍ മേഖലകള്‍ ചുവടെ ചേര്‍ക്കുന്നു.

റിസര്‍ച്ച് കെമിസ്റ്റ്: - പുതിയ രാസവിദ്യകള്‍, രാസവസ്തുക്കള്‍, ഉത്പാദനപ്രക്രിയകള്‍ എന്നിവ ആരായാനും വിലയിരുത്താനും.

പ്രൊഡക്ട് ഡവലപ്‌മെന്റ് കെമിസ്റ്റ്: - പുതിയ ഗവേഷണത്തിലൂടെ ഉത്പാദനരംഗത്ത് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും നിലവിലുള്ള രീതിയെ പരിഷ്‌ക്കരിക്കാനും.പ്രൊഡക്ട് ഡവലപ്‌മെന്റ് കെമിസ്റ്റ്: കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമായ ഉല്‍പ്പന്നങ്ങളെ നിര്‍മിച്ചെടുക്കാന്‍ സഹായിക്കുന്നവിധം പരീക്ഷണപരിപാടികളും ഉപകരണങ്ങളും രൂപപ്പെടുത്തിയെടുക്കുന്നു.

അനലിറ്റിക്കല്‍ കെമിസ്റ്റ്: - മറ്റ് ശാസ്ത്രജ്ഞന്മാരുടെ സഹായത്തോടെ ഉല്‍പ്പന്നങ്ങളെ അളവുതലത്തില്‍ മെച്ചപ്പെടുത്തിയെടുക്കാനാവശ്യമായ ഗവേഷണപരിപാടികള്‍ക്ക് രൂപം കൊടുക്കുന്നു.

Ads by Google
Ads by Google
TRENDING NOW