Thursday, April 12, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 28 Aug 2017 09.58 AM

ഹാര്‍വെ ചുഴലിക്കൊപ്പം അമേരിക്കയില്‍ കനത്തമഴയും മണ്ണിടിച്ചിലും : ഹൂസ്റ്റണില്‍ അഞ്ച് മരണം

Harvey, Natural disaster, USA

അമേരിക്ക: അമേരിക്കയില്‍ ഹാര്‍വെ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഹാര്‍വെ ചുഴലിക്കൊപ്പം കനത്തമഴയും മണ്ണിടിച്ചിലിലും നാശം വിതയ്ക്കുകയാണ്. ഹൂസ്റ്റണില്‍ അഞ്ചു പേര്‍ മരിച്ചു. ടെക്‌സാസ് തീരത്തെത്തിയ ചുഴലിക്കാറ്റ് കനത്ത പ്രളയം സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

13 വര്‍ഷത്തിനിടെ അമേരിക്കയില്‍ വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ്. വൈദ്യുതിയും, വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിപ്പോയെന്നാണ് സംശയിക്കുന്നത്. ആളുകഴെ മാറ്റിപ്പാര്‍പ്പിച്ചു വരികയാണ്. നാശം വിതയ്ക്കുന്ന ചുഴലിക്കാറ്റില്‍ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

വെള്ളപ്പൊക്ക ഭീഷണിയുള്ള ഹൂസ്റ്റണില്‍ വീടുകളുടെ മുകള്‍ നിലയില്‍ കയറി സുരക്ഷിതമായിരിക്കാന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് 210 കിലോമീറ്റര്‍ വേഗത്തില്‍ ടെക്‌സാസ് തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിനു പിന്നാലെ കനത്തമഴ എത്തുകയായിരുന്നു. ഹാര്‍വിയെ ദുരന്തമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപ് സ്ഥാനമേറ്റതിനു ശേഷം ഉഝണ്ടാകുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഹാര്‍വി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW